അയാള്‍ ഒരു മണ്ടനല്ല ! അയാള്‍ നല്ല ബുദ്ധിയുളള, കൂര്‍മ ബുദ്ധിയുളള, വളരെ കഴിവുളള ഒരു ബിസിനസ്മാനാണ് ! ദിലീപിനെ കുറിച്ച് മഹേഷ് തുറന്ന് പറയുന്നു !

മലയാള സിനിമയിലെ ജനപ്രിയ നടനാണ് ദിലീപ്. ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു. ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള എന്ന ദിലീപ്  ഒരു സഹ സംവിധായകനായി സിനിമ മേഖലയിൽ തുടക്കം കുറിക്കുകയും എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും ചുവടുവെച്ചു. പിന്നീട് മഞ്ജുവുമായി ഇഷ്ടത്തിലാകുകയും ശേഷം വിവാഹം, പതിനഞ്ചു വർഷങ്ങൾക്ക് ശേഷം വിവാഹ മോചനം. പിന്നീട് ഏവരെയും ഞെട്ടിച്ചുകൊണ്ട് കാവ്യാ മാധവനയുമായുള്ള രണ്ടാം വിവാഹം. പിന്നീട് കേരളക്കര കണ്ടത് സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളാണ്.

പല രീതിയിലും  ദിലീപിനെതിരെ കടുത്ത ആരോപണങ്ങൾ രംഗത്ത് വന്നു, ഇപ്പോഴും നിയമടക്കിനു മുന്നിൽ ദിലീപ് കുറ്റകാരണാണ്, താൻ നിരപരാധി ആണെന്ന് തെളിയിക്കാനുള്ള നടപടിക്കന് ഇപ്പോൾ നടന്ന്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ദിലീപിനെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് നടനും സംവിധായകനുമായ മഹേഷ് തുറന്ന് പറയുകയാണ്, അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളായിൽ അലയടിക്കുന്നത്. ദിലീപിനെ പിന്തുണച്ച്‌ മുന്‍പും സംസാരിച്ചിട്ടുള്ള ആളാണ് മഹേഷ്.

നടന്റെ വാക്കുകൾ  ഇങ്ങനെ,  ഈ  വിവാദ വിഷയത്തില്‍, ദിലീപിനെ ന്യായീകരിച്ച്‌ എന്റെ മനസില്‍ തോന്നിയ ഒരു തോന്നലുകൾ വെറുതയല്ല  ഈ പ്രശ്‌നമൊക്കെ ഉണ്ടായി, ഒരു മാസത്തിലേറെ സമയം എടുത്ത ശേഷം എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നത് എന്ന്  വിശകലനം ചെയ്ത ശേഷമാണ് ഞാൻ ഇങ്ങനെയൊരു നിലപാടിൽ എത്തിയത്. ഇത്  എന്റെ മനസില്‍ തോന്നിയ സത്യം, അതിനെ ആസ്പദമാക്കിയാണ് ഞാൻ  സംസാരിക്കുന്നത്. നീതിയാണ് മറ്റേത് നീതിക്കേടാണ് നടക്കുന്നത്.  ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ്. അയാള്‍ ഒരിക്കലും ആ തെറ്റ് ചെയ്യില്ല.

കാരണം അയാൾ ഒരു മണ്ടനല്ല. നല്ല ബുദ്ധിയുളള, കൂര്‍മ ബുദ്ധിയുളള, വളരെ കഴിവുളള ഒരു ബിസിനസ്മാനാണ്. അങ്ങനെയുള്ള ഒരാളെ തന്റെ ഇമേജ് കളഞ്ഞിട്ട് ഒരിക്കലൂം ഇങ്ങനെ ചെയ്യില്ല. കൂടാതെ അദ്ദേഹം നല്ല നടനാണ്. എന്നാല്‍ ആക്ടറേക്കാളും മുകളില്‍ നില്‍ക്കുന്നത് അദ്ദേഹത്തിലെ  മനഃസാക്ഷിയാണ്. അയാള് ഇങ്ങനെയൊരു വിഡ്ഡിത്തരം കാണിക്കില്ല. കഠിനാദ്ധ്വാനം കൊണ്ടാണ് മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്‌റെയും ഒക്കെ ലെവലില്‍ ദിലീപ് ഉയര്‍ന്നുവന്നത്. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് അദ്ദേഹം ഇന്ന് ഈ  കാണുന്ന നിലയില്‍ എത്തിയത്. എനിക്ക് ദിലീപിനെ പിന്തുണച്ചതുകൊണ്ട് പ്രത്യേകിച്ച്‌ ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ മനസാക്ഷിക്ക് നിരക്കാത്ത പറയാൻ സാധിക്കാത്തത് കൊണ്ടാണ് ഞാൻ അദ്ദേഹത്തെ പിന്തുണച്ച് സംസാരിക്കുന്നത്.

അദ്ദേഹത്തെ കുറിച്ച് ആർക്കും ഒരു കുറ്റവും പറയാനില്ല, മറിച്ച് ആ മനുഷ്യൻ ചെയ്ത് എത്രയോ നല്ല കറിയനാണ് ആരും കാണുന്നില്ല. ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയുന്ന ആളാണ് ദിലീപ്, അത് സിനിമക്കത്തും, പുറത്തും.  ഏതായാലും കേസിനെ കുറിച്ച്‌ കൂടുതലൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. വിധി വരട്ടെ.  ദിലീപിന്‍റെ പതനം ആഗ്രഹിച്ചത് മെയിന്‍ താരങ്ങളാണോ എന്നൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും മഹേഷ് പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *