
‘തമിഴ് നാട്ടിൽ ഒരു പുലി വളരുന്നുണ്ട്’ ! അവൻ പറഞ്ഞാൽ പറഞ്ഞതാണ് ! ആ ശക്തി എനിക്ക് കാണാൻ കഴിയുന്നുണ്ട് ! അണ്ണാമലൈയെ പുകഴ്ത്തി മേജർ രവി !
മലയാള സിനിമക്കും അതിലുപരി നമ്മുടെ രാജ്യത്തിനും മറക്കാൻ കഴിയാത്ത ആളാണ് മേജർ രവി. ഒരു ഇന്ത്യൻ ആർമിയിൽ മേജർ ആയിരുന്ന അദ്ദേഹം രാജ്യത്തിന് വേണ്ടി ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ ഏറെ പ്രശംസാവഹമാണ്. അതുമാത്രമല്ല തന്റെ അഭിപ്രായങ്ങൾ വളരെ ശക്തമായി തുറന്ന് പറയുന്ന അദ്ദേഹത്തിന്റെ ഓരോ വാക്കുകളും വളരെ അധികം ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ അടുത്തിടെ അദ്ദേഹം കൊച്ചിയിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ബാല ദിനാഘോഷത്തോട് അനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കവേ മിത്ത് വിവാദത്തെ കുറിച്ചും ഹിന്ദു മതത്തെ തുടച്ച് നീക്കണമെന്ന് പറഞ്ഞ സ്റ്റാലിനെതിരെയും ശ്കതമായി പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ അന്നത്തെ അദ്ദേഹത്തിന്റെ ആ പ്രസംഗത്തിന്റെ വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്. അതിൽ അദ്ദേഹം തമിഴ്നാട്ടിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയാണ് മുൻ ഐപിഎസ് ഓഫീസറായ കെ. അണ്ണാമലൈ കുറിച്ച് പറഞ്ഞ വാക്കുകൾ വലിയ ശ്രദ്ധ നേടുകയാണ്, ഒപ്പം അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് ആരാണ് ഈ അണ്ണാമലൈ എന്ന ചോദ്യവും ഉയരുന്നുണ്ട്.
മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ, അതുപോലെ തമിഴ്നാടു മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ പറയുന്നു ഹിന്ദു മതം അങ്ങ് തുടച്ചു നീക്കമെന്ന്.. മോനെ നീ അല്ല ആര് വിചാരിച്ചാലും ഒരുകാലത്തും അത് നടക്കാൻ പോകുന്നില്ല, ആ പരിപ്പ് നീ അങ്ങ് വാങ്ങി വെച്ചേരെ, ഇവന്റെ അമ്മ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഗുരുവായൂര് അപ്പന് സ്റ്റാലിന്റെ ഭാര്യ 32 പവന്റെ സ്വർണ്ണ കിരീടം നൽകിയത്. ആ അമ്മയുടെ മകനാണ് ഹിന്ദു മതത്തെയും സനാധന ധർമ്മത്തെ തുടച്ച് നീക്കാൻ നടക്കുന്നത്.

അവിടെ തമിഴ് നാട്ടിൽ ബിജെപിയുടെ ഒരു പുലി വളർന്നു വരുന്നുണ്ട്, പുലിയായിട്ട് തന്നെയാണ് അവൻ വളർന്നു വരുന്നത്.. ‘അണ്ണാമലയ്’, അദ്ദേഹം പറഞ്ഞു, മോനെ നീ അത് നീ ചിന്തിക്കുകയെ വേണ്ട, അവൻ പറഞ്ഞാൽ പറഞ്ഞതാണ്.. എനിക്കുണ്ടാകുന്ന ഒരു ഫീൽ തന്നെയാണ് ഞാൻ അദ്ദേഹത്തിലും കാണുന്നത്. പറഞ്ഞാൽ അത് അതുപോലെ ചെയ്യുന്നുണ്ട്, അതിനു പിറകിലുള്ള ആ ശക്തി കാണാനുണ്ട്. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ് എന്നും മേജർ രവി പറയുന്നു.
തമിഴ് നാട്ടിൽ ബിജെപി സ്ഥാനം ഉറപ്പിക്കാൻ കഴിവുള്ള നേതാവായി പാർട്ടിക്കാർ കാണുന്ന അണ്ണാമലൈ ആരാണ് എന്നുള്ള ചോദ്യങ്ങളും ഉയരുന്നു, സൂപ്പർ കോപ്പ്’, ‘ഉഡുപ്പി സിങ്കം’ എന്നൊക്കെ അറിയപ്പെടുന്ന അണ്ണാമലൈ കുപ്പുസ്വാമി ഐപിഎസ് കർണാടകയിൽ ഏറെ ജനപ്രിയനായ ഒരു പോലീസ് ഓഫീസർ ആയിരുന്നു അദ്ദേഹം, ബിജെപിയിൽ പ്രാഥമികാംഗത്വം എടുത്തുകൊണ്ട്, തന്റെ മുപ്പത്തഞ്ചാം വയസ്സിൽ ഔപചാരികമായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
തികഞ്ഞ വിദ്യ സമ്പന്നൻ തന്നെയാണ് അണ്ണാമലൈ, അദ്ദേഹം കോയമ്പത്തൂർ പിഎസ്ജി കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദവും, ഐഐഎം ലഖ്നൗവിൽ നിന്ന് മാനേജ്മെന്റ് ബിരുദവും നേടിയ ശേഷമാണ് സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നത്. 2011 ബാച്ചിൽ ഐപിഎസ് പാസായ അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിങ് 2013 -ൽ ഉഡുപ്പി എഎസ്പി ആയിട്ടായിരുന്നു. സ്ഥാനമേറ്റെടുത്ത ശേഷം ആ തീരദേശ നഗരത്തിലെ കുറ്റവാളികൾക്ക് അണ്ണാമലൈ ഒരു പേടിസ്വപ്നമായി മാറിയിരുന്നു. അവിടെ വെച്ചാണ് അദ്ദേഹത്തിന് ‘ഉഡുപ്പി സിങ്കം’ എന്ന വിളിപ്പേര് കിട്ടിയത്.
Leave a Reply