
‘മലയാള സിനിമക്ക് സംഭവിച്ച തീരാ നഷ്ടങ്ങൾ’ ! മുരളിയുടെ ഒരേ ഒരു സുഹൃത്തും ഗുരുവും എല്ലാം അദ്ദേഹമായിരുന്നു ! ആ സൗഹൃദത്തിന് പിന്നിൽ !
മലയാള സിനിമയെ ഇന്ന് ലോകം മുഴുവൻ പ്രശംസിക്കുന്ന തലത്തിൽ വരെ അത് എത്തി നിൽക്കുന്നത് അതിന്റെ പിന്നിൽ ഒരുപാട് അഭിനേതാക്കളുടെ കഷ്ടപ്പാടിന്റെയും ആത്മാർഥയുടെയും കഥയുണ്ട്. ഈ ചിത്രത്തിൽ കാണുന്ന നാല് പേരും മലയാള സിനിമക്ക് സംഭവിച്ച തീരാ നഷ്ടങ്ങളിൽ ചിലരാണ്, നരേന്ദ്രപ്രസാദ്, രാജൻ പി ദേവ്, നെടുമുടി വേണു, മുരളി. നാല് പേരും പകരം വെക്കാനില്ലാത്ത അതുല്യ കലാകാരന്മാർ. ഇവർ നാലുപേരിൽ പലരും ഒരുമിച്ച ഒരുപാട് മികച്ച ചിത്രങ്ങൾ മലയാള സിനിമക്ക് സംഭവിച്ചിട്ടുണ്ട്.
രാജൻ പി ദേവും നരേന്ദ പ്രസാദും ഒരുമിച്ച അനിയൻ ബാവ, ചേട്ടൻ ബാവ എന്ന ചിത്രം ഇന്നും ഹിറ്റാണ്, അതുപോലെ നെടുമുടിയും മുരളിയും തകർത്ത് അഭിനയിച്ച ചമ്പക്കുളം തച്ചൻ ഇന്നും പ്രേക്ഷക പ്രശംസ നേടുന്ന ചിത്രങ്ങളിൽ ചിലതാണ്. അതുപോലെ ഒരുപാട് ഒരുപാട് ചിത്രങ്ങൾ ഈ പ്രതിഭകൾ മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്. നരേന്ദ്ര പ്രസാദ് ഒരു നടൻ എന്നതിലുപരി ഒരു അധ്യാപകൻ കൂടി ആയിരുന്നു.
ആ ഗാഭീര്യം ഉള്ള മുഖം ഒരിക്കലും മലയാള സിനിമ മറക്കില്ല. മൂന്നര പതിറ്റാണ്ടോളം മലയാള സാഹിത്യ, സാംസ്കാരിക മേഖലകളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു രാഘവക്കുറുപ്പ് നരേന്ദ്രപ്രസാദ് അഥവാ ആർ. നരേന്ദ്രപ്രസാദ് കച്ചവടസിനിമയിലാണ് ഞാൻ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കൽപ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയായുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ എന്ന് തുറന്ന് പറഞ്ഞ പ്രതിഭ, 2003 നവംബർ 3ന് കോഴിക്കോട് ആശുപത്രിയിൽ വച്ച് ഈ ലോകത്തോട് വിടപറഞ്ഞു.

രാജൻ പി ദേവ് നാടക രംഗത്തുകൂടി സിനിമയിൽ എത്തി, മലയാളത്തിൽ ഉപരി പല ഭാഷകളിലും സജീവമായിരുന്നു. വില്ലനായും സ്വഭാവ നടനായും കോമഡി കഥാപാത്രങ്ങളായും നമ്മളെ ഒരുപാട് രസിപ്പിച്ചിട്ടുള്ള അനശ്വര നടൻ ഇന്ന് നമ്മളോടൊപ്പമില്ല. നാടക രംഗത്തുനിന്നും സിനിമയിൽ എത്തിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം സഞ്ചാരി ആയിരുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന ചലച്ചിത്രത്തിലെ പ്രതിനായകവേഷമാണ്, രാജൻ പി. ദേവിനെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്. അവസാന നാളുകളിൽ പ്രമേഹവും കരൾ രോഗവുമടക്കം വിവിധ രോഗങ്ങളുടെ പിടിയിലായിരുന്ന അദ്ദേഹം ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. 2009 ജൂലൈ 29-ന് വിടപറഞ്ഞു.
മുരളി, പറയാൻ വാക്കുകൾ മതിയാവില്ല അത്രയും പേരും പ്രശസ്തിയുമുള്ള നടൻ, മലയാളത്തിന്റെ അഭിമാനം, പകരം വെക്കാനില്ലാത്ത അഭിനയ മികവ്, ഇന്നും ഓർമകളിൽ മലയാളി മനസ്സിൽ നിലകൊള്ളുന്നു, ഓരോ കഥാപാത്രങ്ങളും അദ്ദേഹം അഭിനയിച്ചു കാണിക്കുകയായിരുന്നില്ല മറിച്ച് ജീവിച്ച് കാണിച്ചുതരികയായിരുന്നു, ഇതിൽ മുരളിയും നരേന്ദ്ര പ്രസാദും തമ്മിൽ വലിയ അടുപ്പമായിരുന്നു. മുരളിയുടെ ഏറ്റവും അടുത്ത സുഹൃത്തും ഗുരുവും നരേന്ദ്ര പ്രാദാസ് സാറായിരുന്നു സാറിന്റെ വിയോഗം മുരളിയെ വല്ലാതെ തളർത്തിയിരുന്നു. സാറും കുടുംബവും ഇടക്ക് ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. അവർ തമ്മിൽ വളരെ വലിയ ബന്ധമായിരുന്നു. എന്നും മുരളിയുടെ ഭാര്യ അടുത്തിടെ പറഞ്ഞിരുന്നു.
നെടുമുടി വേണു, കഴിഞ്ഞ വർഷം മലയാള സിനിമക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം ബാക്കി വെച്ചുപോയ അനശ്വരമായ അനേകം കഥാപാത്രങ്ങളിലൂടെ ഇനിയും ജീവിക്കും..
Leave a Reply