ചരിത്രത്തിൽ ആദ്യമായിട്ടാണ് അന്തരിച്ച ഒരു താരത്തെ നായകനാക്കി സിനിമയെടുക്കുന്നത് ! മലയാളികളുടെ സ്വന്തം ഹരിദാസ് ! നടൻ വിഷ്ണുവര്‍ദ്ധന്റെ ജീവിതകഥ !

മമ്മൂട്ടി നായകനായി എത്തിയ കൗരവർ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയ നടൻ വിഷ്ണുവർദ്ധനെ ഇന്നും മലയാളികൾ മറന്നിട്ടില്ല. അദ്ദേഹം ഒരു അന്യ ഭാഷാ നടൻ ആയിരുന്നിട്ടും അദ്ദേഹത്തെ മലയാളികൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. അദ്ദേഹം കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരിൽ ഒരാളായിരുന്നു. രാജ്കുമാറിനു ശേഷം കന്നഡ സൂപ്പർ ഹീറോ ആയിരുന്നു. സമ്പത് കുമാർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ പേര്. നായകനടനായുള്ള തന്റെ ആദ്യ സിനിമയായ നാഗരഹാവു എന്ന ചിത്രം സം‌വിധാനം ചെയ്ത പുട്ടണ്ണ കനഗൽ ആണ് ഇദ്ദേഹത്തിന്റെ പേർ വിഷ്ണുവർദ്ധൻ എന്നാക്കാൻ നിർദ്ദേശിച്ചത്.

ഇന്ത്യൻ സിനിമ ആരാധിക്കുന്ന ഒരു മുൻ നിര നായകൻ ആയിരുന്നു അദ്ദേഹം. അതുപോലെ ഒരുപിടി മിൿച മലയാള സിനിമകളുടെ ഭാഗമായിരുന്ന പ്രശസ്ത കന്നഡ നടി ഭാരതിയാണു ഇദ്ദേഹത്തിന്റെ ഭാര്യ. നരസിംഹത്തിൽ മോഹൻലാലിൻറെ അമ്മയായി തകർത്ത് അഭിനയിച്ച ഭാരതി ഇന്നും മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒന്നാണ്.  ഇവർക്ക് മക്കൾ ഇല്ലായിരുന്നു.പക്ഷെ രണ്ടു പെൺ മക്കളെ ദത്ത് എടുത്ത് വളർത്തിരിരുന്നു. കീർത്തി, ചന്ദന എന്നാണ് അവരുടെ പേര്. വിവിധ ഭാഷകളിൽ മികച്ച അഭിനയം കാഴ്ചവെച്ച അദ്ദേഹത്തിന് ഏഴു തവണ മികച്ച നടനുളള കർണാടക സർക്കാരിന്റെ പുരസ്‌കാരവും ഏഴു തവണ ഫിലിംഫെയർ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.

അദ്ദേഹം ഏകദേശം 200  ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. കൂടാതെ   അദ്ദേഹം ഒരു ഗായകൻ കൂടി ആയിരുന്നു.  നിരവധി കന്നഡ ചിത്രങ്ങൾക്കു വേണ്ടി പാടിയിട്ടുള്ള വിഷ്ണുവർദ്ധൻ വളരെ പ്രശസ്തനായ പിന്നണിഗായകൻ കൂടിയായിരുന്നു. ഭക്തി ഗാന ആൽബങ്ങളിലൂടെ ഗായകനായി മാറിയ അദ്ദേഹത്തിന്റേതായി ആദ്യം പുറത്തു വന്ന ആൽബം അയ്യപ്പസ്തുതിഗീതങ്ങളാണ്. അതുപോലെ നമ്മുടെ സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങൾ മൊഴിമാറ്റിയപ്പോൾ അവിടെയും തിളങ്ങിയത് അദ്ദേഹമാണ്. മണിച്ചിത്രത്താഴ്, ഹിറ്റ്‌ലർ, രാജമാണിക്യം എന്നീ മലയാള സിനിമകൾ കന്നഡയിൽ പുനർനിർമ്മിച്ചപ്പോൾ വിഷ്ണുവർദ്ധൻ ആയിരുന്നു നായകൻ. സിനിമ ലോകത്ത് തിളങ്ങി നിന്ന ഇദ്ദേഹത്തിന്റെ വിയോഗം വളരെ അപ്രതീക്ഷിതമായിരുന്നു.

അദ്ദേഹം തന്റെ അൻപത്തി ഒൻപതാമത് വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു പരിപാടിയിൽ പങ്കെടുക്കാൻ മൈസൂരിലേയ്ക്ക് പോയ വിഷ്ണുവർധൻ അവിടെവച്ച് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മ,ര,ണം കർണാടകത്തിൽ വ്യാപകമായ പ്രക്ഷോഭങ്ങൾക്കിടയാക്കി. നിരവധി ആരാധകർ ആ,ത്മ,ഹ,ത്യ ചെയ്യുകയും മറ്റുചിലർ ഹൃ,ദ,യാ,ഘാ,തം വന്ന് മ,രി,യ്ക്കുകയും ചെയ്തു. പലയിടത്തും അ,ക്ര,മ,സം,ഭ,വങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

അതുമാത്രമല്ല നമ്മുടെ പ്രിയനടി സുമലതയും അവരുടെ ഭർത്താവ് അംബരീഷും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു വിഷ്ണുവർധനും കുടുംബത്തിനും. നടന്റെ സംസ്കാര ചടങ്ങുകൾക്ക് മുന്നിൽ നിന്നത് അംബരീഷ് ആയിരുന്നു. കൂടാതെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അന്തരിച്ച ഒരു താരത്തെ നായകനാക്കി സിനിമയെടുക്കുന്നത്. അതേ വിഷ്ണുവർദ്ധനെ ഗ്രഫിക്‌സിന്റെ സഹായത്തോടെ 40 കോടി മുതൽ മുടക്കിൽ ഒരു ചിത്രം പൂർത്തിയാക്കിയിരുന്നു. തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണ സംവിധാനം ചെയ്യുന്ന നാഗരഹാവു എന്ന ചിത്രത്തിലാണ് വിഷ്ണുവര്‍ദ്ധന്‍ നായകനായി എത്തിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *