“മോഹന്‍ലാല്‍ തീര്‍ച്ചയായും എനിക്കൊരു വെല്ലുവിളിയാകും” മമ്മൂട്ടി തന്നോട് ആ കാര്യം പറഞ്ഞതായി ഒരു പ്രമുഖ നടൻ വെളിപ്പെടുത്തുന്നു !

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത രണ്ടു താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും പലതരം കഥാപാത്രങ്ങളായി എത്തി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചവരാണ് ഇരുവരും. ഇവർ ഇരുവരും വളറെ അടുത്ത സുഹൃത്തുക്കളുമാണ്. എന്നാൽ ഇവർ തമ്മിൽ നല്ല മത്സരം നടക്കുന്നുണ്ട് എന്ന് പല സിനിമ പ്രവർത്തകരും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇവർ ഒരുമിച്ചും നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, മറ്റു ഭാഷകളിൽ ഇവരുടെ ഒത്തൊരുമയും സൗഹൃദവും വലിയ വാർത്തയായിരുന്നു.

എന്നാൽ ഇതേ സൂപ്പർ താരങ്ങളുടെ  ഒരു സമയത്തെ  മത്സരത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും ഒരുമിച്ചു വർക്ക് ചെയ്തപ്പോഴുള്ള ഓര്‍മ്മകളുമെല്ലാം സംവിധായകൻ സാ,ജൻ ഒരിക്കൽ തുറന്ന് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. മോഹൻലാലിന്റെ ‘ഗീതം’ എന്ന  ചിത്രത്തിലെ അദ്ദേഹത്തിന്റെ ചില ഡയലോഗുകളൊക്കെ മമ്മൂട്ടി പറഞ്ഞിട്ട് തിരക്കഥയിൽ നിന്നും   മാറ്റിയിരുന്നു. അഭിനയിക്കുന്ന സമയത്ത് പറഞ്ഞ ഡയലോഗുകൾ ഡബ്ബ് ചെയ്യാന്‍ വന്നപ്പോള്‍ ഇല്ലാതിരുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു എന്നും സാജൻ പറഞ്ഞരുന്നു.

എന്നാൽ ഇപ്പോൾ മറ്റൊരു വെളിപ്പെടുത്താലാണ് കൂടുതൽ ശ്രദ്ധ നേടുന്നത്, അതായത് നടൻ മമ്മൂട്ടി പറഞ്ഞിരുന്നു, മോഹൻലാൽ എനിക്കൊരു വെല്ലുവുലിയാകും എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ ശ്രീനിവാസൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇവരുടെ തുടക്കകാലത്ത് മമ്മൂട്ടി നായക വേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയുമൊക്കെ ശ്രദ്ധ നേടിക്കൊണ്ടി രുന്നപ്പോള്‍ മോഹന്‍ലാല്‍ വില്ലന്‍ വേഷങ്ങളിലൂടെ തുടക്കക്കാലത്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ചു. വില്ലനില്‍ നിന്ന് നായകനിലേക്കുള്ള മോഹന്‍ലാലിന്റെ പ്രയാണം വളരെ പെട്ടന്നായിരുന്നു.

മോഹൻലാലിൻറെ ഈ വളർച്ച മുൻകൂട്ടി പ്രവചിച്ചതായാണ് എന്നാണ് അദ്ദേഹം പറയുന്നത്. “മോഹന്‍ലാല്‍ തീര്‍ച്ചയായും എനിക്കൊരു വെല്ലുവിളിയാകും അവന് അതിനുള്ള കഴിവ് ഉണ്ട്”, എന്ന് മമ്മൂട്ടി തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്, ചെന്നൈയില്‍ വച്ചുള്ള ഒരു സിനിമ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞതെന്നും ശ്രീനിവാസന്‍ ഓര്‍ക്കുന്നു. കൂടാതെ ഇവർക്കിടയിലെ മറ്റൊരു പ്രത്യേകതകളും ഏറെ ശ്രദ്ധ നേടുന്നു.

അതായത് നിരവധി ചിത്രങ്ങളിൽ വിവിധ പേരുകളുള്ള കഥാപാത്രങ്ങളായും വിവിധ തൊഴിലുള്ളവരുമായ ഒട്ടേറെ കഥാപാത്രങ്ങളായി ഇരുവരും എത്തിയിട്ടുണ്ട്. ചില സിനിമകളില്‍ മോഹന്‍ലാല്‍ മോഹന്‍ലാല്‍ ആയും മമ്മൂട്ടി മമ്മൂട്ടി ആയും തന്നെ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മോഹൻലാല്‍ മമ്മൂട്ടി എന്ന പേരുള്ള കഥാപാത്രമായും അഭിനയിച്ചിട്ടുണ്ട് എന്നതാണ് കൌതുകമുള്ള കാര്യം. മമ്മൂട്ടിക്ക് മോഹൻലാല്‍ എന്ന കഥാപാത്രമാകാൻ അവസരം കിട്ടിയിട്ടില്ല.

ഒരു സിനിമയിൽ മമ്മൂട്ടി എന്ന പേരുള്ള ഒരു കഥാപാത്രമായി മോഹൻലാൽ അഭിനയിച്ചിരുന്നു. 1984ല്‍ പുറത്തിറങ്ങിയ മനസ്സറിയാതെ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ മമ്മൂട്ടി എന്ന കഥാപാത്രമായി എത്തിയത്.. സോമന്‍ അമ്പാട്ട് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. എന്നാല്‍ മമ്മൂട്ടിക്ക് ഇതുവരെ മോഹന്‍ലാല്‍ എന്ന പേരുള്ള കഥാപാത്രമായി അഭിനയിക്കാനായിട്ടില്ല.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *