അയാൾ ആ സ്ക്രിപ്റ്റ് വലിച്ചുകീറി ലോഹിയുടെ മുഖത്ത് വലിച്ചെറിഞ്ഞു ! ലോഹി എന്തിനാണ് അങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല ! ആര്‍ക്കും അറിയാത്ത ലോഹിയെ കുറിച്ച് മമ്മൂട്ടി പറയുന്നു !

മലയാള സിനിമയുടെ അഭിമാനയാ എഴുത്തുകാരൻ ആയിരുന്നു ലോഹിതദാസ്. അതുല്യ പ്രതിഭ, ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി. പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. ഒരു തിരക്കഥാകൃത്ത് സംവിധയകാൻ എന്നീ നിലകളിൽ അല്ലാതെ അദ്ദേഹം ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റെ പ്രതിഭ തെളിയിച്ച ആളാണ്.

മമ്മൂട്ടിക്കും മോഹൻലാലിനും അവരുടെ കരിയറിലെ മികച്ച സംഭാവനകൾ നൽകിയ ആളുകൂടിയാണ് ലോഹിതദാസ്, ഇപ്പോഴിതാ മറ്റാർക്കും അറിയാത്ത ലോഹിയെ കുറിച്ച് മമ്മൂട്ടിയുടെ തുറന്ന് പറച്ചിലാണ് ഏറെ ശ്രദ്ധ നെടുന്നത്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മലയാള സിനിമയില്‍ നിന്ന് തള്ളി എന്ന് പറയുമ്പോഴും എനിക്ക് പത്ത് മുപ്പത് സിനിമയുള്ള കാലം ആണ്. അങ്ങനെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്താണ് ലോഹിതദാസിനെ ഞാന്‍ ആദ്യമായി കാണുന്നത്, അതും വേറൊരാള്‍ടെ പേരില്‍. അതായത് ലോഹിതദാസ് ആ സിനിമയുടെ ബിനാമി എഴുത്തുകാരന്‍ ആണ്. ഒരുപാട് നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. ഞാന്‍ പിന്നീടാണ് അറിഞ്ഞെത് ആ ആളാണ് ഇതെന്ന്.

ആ സിനിമയില്‍ ഞാനൊരു ചെറിയ വേഷം ചെയ്യുന്നുണ്ട്. അതിന്റെ സംവിധായകന്‍ വളരെ പ്രസിദ്ധനായ ഒരു നോവലിസ്റ്റ് ആണ്. അയാള്‍ എഴുതിക്കൊണ്ട് വന്നത് ലോഹി തിരുത്തുകയാണ്. എന്തിന് ലോഹിതദാസ് അത് ചെയ്തെന്ന് എനിക്ക് അറിഞ്ഞൂടാ. ആ തിരുത്തിക്കൊണ്ടുവരുന്ന സ്‌ക്രിപ്റ്റ് ഈ സംവിധായകന്‍ വലിച്ച് കീറി ലോഹിയുടെ തന്നെ മുഖത്ത് വലിച്ചെറിഞ്ഞു… ആ ലോഹിതദാസിന്റെ മുഖം ഇന്നും എന്റെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. ഒന്നും അറിയാതെ ലോഹി ഇങ്ങനെ നില്‍ക്കുകയാണ്. ഞാനെന്ത് ചെയ്തിട്ടാണ് ഈ പേപ്പര്‍ എന്റെ മുഖത്ത് വലിച്ചെറിഞ്ഞത്.. ഞാനൊരു സഹായം ചെയ്യാന്‍ വന്നയാളല്ലെ.. ഞാനെന്ത് ദ്രോഹം ഈ സിനിമയ്ക്ക് ചെയ്തു എന്നൊക്കെയുള്ള ഒരുപാട് കാര്യങ്ങള്‍ അയാള്‍ ആലോചിച്ചിട്ടുണ്ടാകും. ആ സിനിമ ഇടയ്ക്ക് നിന്നുപോകുകയും ചെയ്തു.

പിന്നീട് സിനിമകൾ മാറി, ന്യൂഡൽഹി എന്ന ചിത്രത്തിന് ശേഷം ഞാൻ ലോഹിതദാസിന്റെ തന്നെ തിരക്കഥയായ തനിയാവർത്തണം ചെയ്യുന്നു, അപ്പോൾ അവിടേക്ക് മറ്റെ സിനിമക്കാരന്‍ വന്നു. അതിന്റെ സംവിധായകനും നിര്‍മ്മാതാവും കൂടി വന്നു. മമ്മൂക്ക അത് ബാക്കി ഒന്ന് ചെയ്യണം. ഞാന്‍ പറഞ്ഞു ബാക്കി ചെയ്യാം പക്ഷെ  ഇയാള്‍ എഴുതണം. എന്ന് ഞാന്‍ പറഞ്ഞു. ലോഹി അതിനും ഹോസ്റ്റ് ആയിട്ട് എഴുതിക്കൊടുത്തു. അതാണ് ഞാനും ലോഹിതദാസും തമ്മിലുള്ള ആദ്യത്തെ ബന്ധമെന്നും മമൂക്ക പറയുന്നു.

വാത്സല്യം എന്ന ചിത്രത്തിന്റെ സെറ്റിൽ ഞങ്ങൾ അന്ന് ന്യൂയർ ആഘോഷിക്കുകയായിരുന്നു,  ആ സംഭവം ഞാൻ ഇപ്പോഴും ഓർക്കുന്നു, 12 മണിക്ക് ലോഹി എന്നെ ന്യൂയർ വിഷ് ചെയ്തിട്ട് കെട്ടിപിടിക്കുകയായിരുന്നു. എന്നിട്ട് ഒരു കാരണവും ഇല്ലാതെ ലോഹി പൊട്ടിക്കരയുകയായിരുന്നു. എന്നെ കെട്ടിപ്പിടിച്ചിട്ട് ഏങ്ങി ഏങ്ങി കരഞ്ഞു.. അയാൾക്ക് മാനസിക  സംഘര്‍ഷങ്ങള്‍ ഉണ്ടാവുമ്പോഴൊക്കെ എന്റെ അടുത്ത് വരും, എഴുത്തിന് കഥ കിട്ടാതെ ആവുമ്പോ വരും. അവസാന കാലത്ത് ഞാന്‍ ലോഹിക്ക് സുഖമില്ലെന്ന് അറിഞ്ഞിട്ട് ഇയാളത് സമ്മതിക്കുന്നില്ല. മൂന്ന് ബ്ലോക്ക് ഉണ്ട്. ഓപ്പറേഷന് സമ്മതിക്കുന്നില്ല. ഞാന്‍ വിളിച്ചു… ചീത്ത പറഞ്ഞു. ഞാന്‍ ഏര്‍പ്പാട് ചെയ്യാന്നും പറഞ്ഞു.

അയാളുടെ കാര്യം ഓർത്ത് പലപ്പോഴും ഞാൻ വിഷമിച്ചിട്ടുണ്ട്, പലപ്പോഴും നമുക്ക് വിഷമം വന്നിട്ട് എന്ത് പറയാന്‍ പറ്റും. ഭയമാണ് പുള്ളിക്ക്, ആദ്യ സിനിമ സംവിധാനം ചെയ്തത്… ആ കഥ ഞാന്‍ ഡയറക്ട് ചെയ്യണം എന്ന് പറഞ്ഞു. ഭൂതക്കണ്ണാടി, രജനികാന്തിനോടൊക്കെ ആ  കഥപറഞ്ഞു. അദ്ദേഹം അഭിനയിക്കാമെന്നും പറഞ്ഞു. അന്ന് അതൊക്കെ വലിയ വാര്‍ത്തയായി, കുറേ കഴിഞ്ഞപ്പോൾ എന്റെ ആ ഡയറക്ടിങ്ങിന്റെ ആവേശം എനിക്ക് അങ്ങ് ഒതുങ്ങി. അപ്പോ ലോഹി പറഞ്ഞു ഇനിയിപ്പോൾ നിങ്ങള്‍ തന്നെ അഭിനയിക്ക്. അങ്ങനെ ഞാന്‍ അഭിനയിച്ചു, സംവിധാനം ലോഹിയും.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *