എന്റെ മുരളി എന്നിൽനിന്നും അകന്ന് പോകാൻ എന്തെങ്കിലും കാരണം ഉണ്ടാകാം ! എന്നാൽ എന്റെ അറിവിൽ അങ്ങനെ ഒരു കാര്യവുമില്ല ! വികാരഭരിതനായി മമ്മൂട്ടി പറയുന്നു !

മലയാളത്തിലെ എക്കാലത്തെയും രണ്ടു പ്രതിഭാശാലികളായ നടന്മാരാണ് മമ്മൂട്ടിയും മുരളിയും. മുരളി ഇന്ന് നമ്മളോടൊപ്പം ഇല്ല എന്നത് ഏറെ ദുഖകരമായ ഒന്നാണ്. ഇവർ ഇരുവരും ഒരുമിച്ചപ്പോൾ അത് എക്കാലത്തെയും മികച്ച കലാസൃഷ്ടികളായി മാറുകയായിരിരുന്നു. അമരം അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഇരുവരും മത്സരിച്ച് അഭിനയിച്ച അമരം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. ദ ട്രൂത്ത്, കൗരവർ, മറ്റൊരാൾ, മഹാസാഗരം, കനൽകാറ്റ് അങ്ങനെ ഒരുപാട് ചിത്രങ്ങൾ. , സിനിമയിലെ കെമസ്റ്ററി ഇവരുടെ വ്യക്തി ജീവിതത്തിലും ഉണ്ടായിരുന്നു.

ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. പക്ഷെ ഇടക്ക് എന്തോ കാരണത്താൽ മുരളിക്ക് മ്മൂട്ടിയോട് പിണക്കം ഉള്ളതായി മമ്മൂട്ടിക്ക് തോന്നിയിരുന്നു. പെട്ടന്ന് ആ ബന്ധത്തിൽ ഒരു അകൽച്ച മുരളിക്ക് ഉണ്ടായി. മനപൂർവം മമ്മൂട്ടിയിൽ നിന്നും അകന്ന് പോകുന്നതായി അദ്ദേഹത്തിന് തോന്നിയിരുന്നു. അതിനെ കുറിച്ച് മമ്മൂട്ടി എപ്പോൾ പറഞ്ഞാലും വളരെ വികാരഭരിതനായാണ് മറുപടി പറയാറുള്ളത്. ഈ ലോകത്ത് നിന്ന് മുരളി വിടപറഞ്ഞിട്ട് 12 വർഷങ്ങൾ പിന്നിടുന്നു.

മുരളിയെ കുറിച്ചും ആ പിണക്കത്തെ കുറിച്ചും മമ്മൂട്ടി പറയുമ്പോൾ, മുരളി എന്റെ എല്ലാമെല്ലാം ആയിരുന്നു. ഞാൻ ഇത്രയും ആഴത്തിൽ സ്നേഹിച്ച മറ്റൊരു സുഹൃത്ത് സിനിമയിൽ വേറെ ഇല്ല.  പക്ഷെ പെട്ടന്ന് ഒരു ദിവസം കാരണം എന്തെന്ന് പോലും അറിയാതെ മുരളി എന്നില്‍ നിന്നും അകന്നുപോയി. എന്തിന് വേണ്ടിയാണ് മുരളി തന്നില്‍ നിന്നും അകന്നതെന്ന് അറിയില്ല, എങ്കിലും ഇന്നും അതൊരു വേദനയായി മനസിന്റെ കോണില്‍ കിടക്കുകയാണ്. ഞാന്‍ മ,ദ്യം കഴിക്കാത്ത ആളാണ്. അതുകൊണ്ടുതന്നെ ഞാന്‍ ആര്‍ക്കും മ,ദ്യ,സേവ നടത്താത്ത ആളാണ്. ഞാന്‍ ജീവിതത്തില്‍ ആരെങ്കിലും കുടിച്ചതിന്റെ ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റേയാണ്.

പറഞ്ഞ് ഫലിപ്പിക്കാൻ കഴിയാത്ത വിധത്തിൽ ഒരു ആത്മബന്ധം എനിക്ക് അവനോട് ഉണ്ടായിരുന്നു.  ഞങ്ങൾ  ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക്  മനസിലാകും  ഞങ്ങള്‍ തമ്മില്‍ അത്രയും ശക്തമായ ഒരു ഇമോഷണല്‍ ലോക്കുണ്ട്. ഞങ്ങള്‍ ഒരുമിച്ച്  ഒരു ചിത്രത്തിൽ അതിപ്പോൾ  സുഹൃത്തുക്കളായാലും ശത്രുക്കളായാലും ശരി പരസ്‌പരം ഒരു ഇമോഷണല്‍ ലോക്ക് ഉണ്ടായിരിക്കും. അമരത്തിലായാലും, ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലായാലും അതുണ്ട്. അത്തരത്തില്‍ മാനസികമായി വളരെ വികാരപരമായി അടുത്ത ആള്‍ക്കാരാണ് ഞങ്ങള്‍. പക്ഷെ എന്നെ ഒരുപാട് വേദനിപ്പിച്ചുകൊണ്ട് ഒരു സുപ്രഭാതത്തില്‍ മുരളിക്ക് ഞാന്‍ ശത്രുവായി മാറി. ഞാന്‍ എന്ത് ചെയ്തിട്ടാ, ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം പിന്നെയങ്ങ് അകന്നകന്ന് പോയി. എനിക്ക് അതെപ്പോഴും ഉള്ളിൽ ഒരു നീറ്റലാണ്, ഭയങ്കരമായിട്ട് ഒരു മിസ്സിങ്.

ആ പിണക്കത്തിന്റെ കാരണം എന്തായിരുന്നു എന്നറിയാത്തതിൽ ഇപ്പോഴും ഒരു വലിയ ദുഖം ഉള്ളിലുണ്ട്. എന്തായിരുന്നു എന്നോടുള്ള ആ വിരോധം, അറിയില്ല. എനിക്ക് ആദ്യത്തെ നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ടിവിക്കാര്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നപ്പോൾ അന്ന് മുരളി പറഞ്ഞത് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. മലയാളത്തിന്റെ ക്ലൗസ്‌കിന്‍സ്‌കിയാണ് മമ്മൂട്ടി. അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത പല കാര്യങ്ങളും ഞങ്ങള്‍ അദ്ദേഹത്തെ കൊണ്ട് സിനിമയില്‍ ചെയ്യിപ്പിച്ചിട്ടുണ്ട്.

പക്ഷേ  മമ്മൂട്ടി എന്നും  ഒരു ഗ്രേറ്റ് ആക്ടറാണ്. എന്നെ കുറിച്ച്  അങ്ങനെയൊക്കെ പറഞ്ഞ ആളാണ്..  എന്നിൽനിന്നും അകന്ന് പോകാൻ എന്തെങ്കിലും കാരണം ഉണ്ടാകാം, എന്നാൽ എന്റെ അറിവിൽ അങ്ങനെ ഒരു കാര്യവുമില്ല, എനിക്കറിയില്ല എന്താണെന്ന്. ഞാനൊന്നും ചെയ്തിട്ടില്ല. ഞാന്‍ എന്തെങ്കിലും ചെയ്ത് എന്ന് പുള്ളിക്കും അഭിപ്രായം ഉണ്ടാവില്ല. പക്ഷേ എന്നില്‍ നിന്നും പെട്ടെന്ന് അകന്നുപോയി. അത്തരത്തില്‍ ഒത്തിരിപ്പേര്‍ നമ്മളില്‍ നിന്ന് അകന്ന് പോയിട്ടുണ്ട്,’ മമ്മൂട്ടി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *