
മഹാനായ മനുഷ്യൻ, ഏറ്റവും നല്ല സുഹൃത്ത് ! അദ്ദേഹത്തിന്റെ നഷ്ടം വ്യക്തിപരമായി എനിക്കും ആഴത്തിലേൽക്കുന്നതാണ് ! വിഷമം പങ്കുവെച്ച് മമ്മൂട്ടി ! ക്യാപ്റ്റന് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമ ലോകം !
ഇന്ന് ഏറ്റവും കൂടുതൽ വിഷമം ഉണ്ടാക്കിയ ഒരു വാർത്തയായിരുന്നു തമിഴ് സൂപ്പർ സാർ വിജയകാന്തിന്റെ വേർപാട്., കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന വിജയകാന്ത് ഇപ്പോൾ വിടപറഞ്ഞിരിക്കുകയാണ്, ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം. കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇന്ത്യൻ സിനിമ ലോകം തന്നെ ഇപ്പോൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തുന്നുണ്ട്.
ഇപ്പോഴിതാ വിജയകാന്തിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും കുറിച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്, മമ്മൂട്ടി കുറിച്ചത് ഇങ്ങനെ, വിജയകാന്തിപ്പോൾ നമ്മോടുകൂടിയില്ല, എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. ഒരു മികച്ച നടൻ, അത്ഭുതകരമായ മനുഷ്യൻ. അദ്ദേഹത്തിന്റെ നഷ്ടം സിനിമാ പ്രവർത്തകർക്കും സിനിമാ പ്രേമികൾക്കും വ്യക്തിപരമായി എനിക്കും ആഴത്തിലേൽക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ ഹൃദയംഗമമായ അനുശോചനം, മമ്മൂട്ടി കുറിച്ചു.
മോഹനലാലിന്റെ വാക്കുകൾ ഇങ്ങനെ, മഹാനടന്റെയും നീതിമാനായ രാഷ്ട്രീയക്കാരന്റെയും ദയാലുവായ മനുഷ്യന്റെയും ആത്മാവിന് ശാന്തി നേരുന്നു എന്നായിരുന്നു മോഹൻലാൽ അനുശോചിച്ചത്. വിജയകാന്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരുന്നു എന്നും തമിഴ് സിനിമാ ലോകത്തെ ഇതിഹാസമായിരുന്നു വിജയകാന്ത് എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മലയാളത്തിലും അദ്ദേഹത്തിന് ആരാധകർ ഏറെ ആയിരുന്നു. കടുത്ത പ്രമേഹ രോഗിയായിരുന്ന അദ്ദേഹം കഴിഞ്ഞ കുറെ വര്ഷങ്ങളായി ആരോഗ്യപരമായി ഏറെ വിഷമതകൾ അനുഭവിച്ചിരുന്നു, പ്രമേഹ രോഗം കാരണം അദ്ദേഹത്തിന്റെ മൂന്ന് കാൽ വിരലുകൾ കഴിഞ്ഞ വര്ഷം നീക്കം ചെയ്തിരുന്നു. ഒരു സമയത്ത് ഒരു തലമുറയുടെ ആവേശമായിരുന്നു വിജയകാന്ത്.
തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാറായി അദ്ദേഹം മാറി യെങ്കിലും സിനിമയുടെ തുടക്കകാലത്തിൽ അദ്ദേഹം ഏറെ അവഗണകൾ നേരിട്ടിരുന്നു. കരിയറിന്റെ തുടക്കത്തിൽ വിജയകാന്തിന്റെ നായികയായി വരാൻ പല പ്രമുഖ താരങ്ങളും മടിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ നിറം കറുപ്പായിരുന്നു എന്ന കാരണം കൊണ്ടാണ് നടിമാർ മടിച്ചത്, എന്നാൽ പിന്നീടു അദ്ദേഹം സൂപ്പർ സ്റ്റാറായി മാറിയതോടെ ഇതേ നായികമാർ ഒപ്പം അഭിനയിച്ചിരുന്നു എന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു. രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യംകൂടി ആയിരുന്നു വിജയകാന്ത്.
എന്നാൽ അദ്ദേഹത്തിന്റെ അനാരോഗ്യത്തെത്തുടർന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിജയകാന്തിന്റെ സാന്നിധ്യത്തിൽ അടുത്തിടെ നടന്ന പാർട്ടി സമ്മേളനത്തിൽ ഭാര്യയും പാർട്ടി ട്രഷററുമായ പ്രേമലത ജനറൽ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.
Leave a Reply