
“വിവാഹ ജീവിതത്തെ കുറിച്ചുള്ള എൻ്റെ കാഴ്ചപ്പാട് മാറ്റിയ ആ ഡിവോഴ്സ് കേസ്” ഹൃദയ സ്പർശിയായ പ്രണയ കഥയുമായി നടൻ മമ്മൂട്ടി !!
മലയാള സിനിമയിലെ താര രാജാവാണ് നടൻ മമ്മൂട്ടി, വിനയം കൊണ്ടും പെരുമാറ്റം കൊണ്ടും ഏവരുടെയും ഉള്ളിൽ ഒരു സ്ഥാനം അദ്ദേഹം നേടിയെടുത്തിട്ടുണ്ട്, അദ്ദേഹത്തെപ്പോലെ നമുക്ക് ഏറെ പ്രിയങ്കരരാണ് അദ്യേഹത്തിന്റെ കുടുംബവും, മകൻ ദുൽഖർ സൽമാൻ ഇന്ന് ഇന്ത്യൻ സിനിമയുടെ തിളങ്ങുന്ന താരമാണ്, മകൾ സുറുമിയും സന്തോഷകരമായ ജീവിതം നയിക്കുന്നു, ഇന്ന് മമ്മൂട്ടിയും ഭാര്യ സുൽഫത്തും തങ്ങളുടെ 42-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. 1979 മെയ് ആറിനായിരുന്നു ഇവരുടെ വിവാഹം..
വിവാഹ ശേഷമാണ് മമ്മൂട്ടി സിനിമയിൽ എത്തിയത്, പക്കാ അറേഞ്ച് മാര്യേജായിരുന്നു ഇവരുടേത്,ഇപ്പോഴും വിജയകരമായ ദാമ്പത്യം നയിക്കുന്ന ഇവർക്ക് ഇന്ന് താര ലോകം ആശംസകൾ അറിയിക്കുകയാണ്, വിവാഹ ജീവിതത്തെ കുറിച്ച് തന്റെ കാഴ്‌ചപ്പാട് മാറ്റിമറിച്ച ഒരു സംഭവമാണ് അദ്ദേഹം തുറന്ന് പറയുന്നത്, അതും വര്‍ഷങ്ങള്‍ക്ക് മുമ്പ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞിരുന്നത്
ആ കാര്യം ഇപ്പോൾ വീണ്ടും സമൂഹ മാധ്യങ്ങളിൽ വൈറലാകുകയാണ്, അതിൽ മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ, സുല്‍ഫത്തുമായുള്ള വിവാഹത്തിന് മുമ്പ് താനൊരു അഭിഭാഷകൻ ആയിരുന്നു, അങ്ങനെയിരിക്കെ തനിക്ക് ഒരു ദിവസം ഒരു കസ് കിട്ടി ഒരു ഡിവോഴ്സ് കേസ്, സിആര്‍പിസി സെക്ഷന്‍ 125 ആയിരുന്നു, അതൊരു വൃദ്ധ ദമ്പതികളായിരുന്നു..

കേസ് നടക്കുന്ന കോടതി മുറിയിൽ ഒരു വിചാരണ സമയത്ത് ആ സ്ത്രീ ബോധരഹിതയായി വീണു, എല്ലാവരും പെട്ടന്ന് പകച്ച് നിന്ന സമയത്ത് അവരുടെ ഭർത്താവ് ഓടിവന്ന് അവരെ എടുത്ത് ആശുപത്രിയിൽ കൊണ്ടുപോയി, തങ്ങൾ പിരിയാൻ പോകുന്ന ആ സമയത്തും അവർ പരസ്പരം ഒരുപാട് സ്നേഹിക്കുന്നു എന്ന് പറയാതെ പറഞ്ഞ ഒരു സംഭവം ആയിരുന്നു അത്, ‘അവര്‍ക്ക് 75 വയസുണ്ടാകും. അദ്ദേഹത്തിന് 80 ഉം കാണും. അവര്‍ക്കിടയിലെ പ്രശ്‌നം കുടുംബ വഴക്കുമായി ബന്ധപ്പെട്ടതായിരുന്നു.പിന്നീട് അവർ ആ കേസ് വിട്ടിരുന്നു…
ആ സംഭാവത്തോടെയാണ് വേര്‍പിരിയലിന്റെ വേദന ഞാന്‍ തിരിച്ചറിയുന്നത്. അവർ പിരിയാൻ പോകുന്ന ആ നിമിഷത്തിലും പരസ്പരം കരുതലും സ്നേഹവും ഉണ്ടായിരുന്നു, എന്നാൽ ഞാൻ അന്ന് വിവാഹം കഴിച്ചിരുന്നില്ല, പക്ഷെ അന്ന് അവിടെ വെച്ച് ഞാനൊരു പ്രതിജ്ഞ എടുത്തു, ഞാന്‍ കല്യാണം കഴിക്കുകയാണെങ്കില്‍ ആ ദമ്പതികളെ പോലെ പരസ്പരം സ്‌നേഹിക്കുമെന്ന്…
ഇത് കേട്ട അവതാരകൻ അദ്ദേഹത്തോട് ചോദിക്കുന്നുണ്ട് അത് ഇപ്പോഴും അങ്ങനെ തന്നെയാണോ എന്ന്, ‘അതെ ഞാൻ ഇപ്പോഴും അങ്ങനെ തന്നെയാണ്, എന്റെ ഏക പെണ്‍ സുഹൃത്തും എന്റെ ഭാര്യ തന്നെയാണെന്നും വിവാഹം തന്നെ കൂടുതല്‍ വിനയമുള്ള മനുഷ്യനാക്കിയെന്നും’ അദ്ദേഹം പറയുന്നു… ഇന്നലെ ആയിരുന്നു ദുൽഖറിന്റെ മകൾ മറിയത്തിന്റെ നാലാം പിറന്നാൾ, എന്റെ രാജകുമാരിക്ക് ആശംസകൾ എന്ന് മമ്മൂട്ടയും കുറിച്ചിരുന്നു…
Leave a Reply