
‘കുഞ്ഞ് മറിയത്തിന് മുടി കെട്ടി കൊടുത്ത് മമ്മൂട്ടി’ !! ഫാദേഴ്‌സ് ഡേ ആശംസകളുമായി ദുല്‍ഖര്‍ ! ചിത്രം വൈറലാകുന്നു
മലയാള സിനിമയിലെ താര രാജാവാണ് നടൻ മമ്മൂട്ടി, അദ്ദേഹത്തിന്റെ ഓരോ ചലനങ്ങൾ പോലും ഇന്ന് ആരധകരെ ഹരംകൊള്ളിക്കുന്ന തലത്തിലേക് അദ്ദേഹം എത്തിക്കഴിഞ്ഞു. വിനയം കൊണ്ടും പെരുമാറ്റം കൊണ്ടും ഏവരുടെയും ഉള്ളിൽ ഒരു സ്ഥാനം അദ്ദേഹം നേടിയെടുത്തിട്ടുണ്ട്, അദ്ദേഹത്തെപ്പോലെ നമുക്ക് ഏറെ പ്രിയങ്കരരാണ് അദ്യേഹത്തിന്റെ കുടുംബവും, മകൻ ദുൽഖർ സൽമാൻ ഇന്ന് ഇന്ത്യൻ സിനിമയുടെ തിളങ്ങുന്ന താരമാണ്, മകൾ സുറുമിയും സന്തോഷകരമായ ജീവിതം നയിക്കുന്നു..
മമ്മൂട്ടിയും കൊച്ചുമകള്‍ മറിയവും ഒന്നിച്ചുളള മിക്ക ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ മിന്നൽ വേഗത്തിലാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടി മറിയത്തിന് മുടി കെട്ടി കൊടുക്കുന്നതാണ് ചിത്രം. ‘ഹാപ്പി ഫാദേഴ്‌സ് ഡേ’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. മെയ് അഞ്ചിനായിരുന്നു ദുല്‍ഖറിന്‍റെ മകള്‍ മറിയത്തിന്റെ നാലാം പിറന്നാള്‍. മമ്മൂട്ടി തന്റെ പേരക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ‘എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാള്‍’, എന്നാണ് മമ്മൂട്ടി അന്ന് സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നത്..
നിമിഷ നേരംകൊണ്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യാപ്‌ഷന്‍ വേണ്ടാത്ത ചിത്രം, ചില ചിത്രങ്ങള്‍ ആയിരം വാക്കുകള്‍ സംസാരിക്കും, എന്റെ ഏറ്റവും വലിയ സന്തോഷം തുടങ്ങിയ ഹാഷ്ടാഗുകള്‍ ഉപയോഗിച്ചാണ് ദുല്‍ഖര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഫയില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചു നീളന്‍ മുടി പുറകില്‍ കെട്ടിവെച്ച് കണ്ണട വെച്ചാണ് മമ്മൂട്ടി കൊച്ചുമകള്‍ക്ക് മുടി കെട്ടി കൊടുക്കുന്നത്. മറിയം ആകട്ടെ മുടി കെട്ടുന്നത് ആസ്വദിച്ചു താഴെ കസേരയില്‍ ഇരുന്ന് എന്തോ കുടിക്കുകയാണ്.

ദുൽഖറിന്റെ ഈ ചിത്രത്തിന് കമന്റുകളുമായി ഒരു വമ്പൻ താര നിര തന്നെ എത്തിയിട്ടുണ്ട്. സൗബിന്‍ ഷാഹിര്‍, സാനിയ ഇയ്യപ്പന്‍, നിഖില വിമല്‍, നസ്രിയ ഫഹദ്, എന്നിവരും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും, തുടങ്ങി നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്. കുഞ്ഞ് മറിയത്തിന്റെ അതികം അങ്ങനെ ആരാധകർ കാണാത്തത് കൊണ്ട് കുട്ടി താരത്തിന്റെ എല്ലാ ചിത്രങ്ങളും വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്..
അടുതിനെ വാപ്പിച്ചി തന്നെ വഴക്ക് പററുള്ള കാരണങ്ങൾ ദുൽഖർ തുറന്ന് പറഞ്ഞിരുന്നു എല്ലാ കാര്യങ്ങളിലും വളരെയദികം അടുക്കും ചിട്ടയും ഉള്ള ആളാണ് മമ്മൂട്ടി. എന്നാൽ അതിനു തന്നെയാണ് വാപ്പ തന്നെയും ബാക്കിയുള്ളവരെയും ഏറ്റവും കൂടുതൽ വഴക്ക് പറയുന്നത് എന്നാണ് ഇപ്പോൾ ദുൽഖർ പറയുന്നത്, വീടിനെ ബഹുമാനിക്കാത്ത രീതിയിൽ പെരുമാറിയാല്‍ അത് അദ്ദേഹത്തിന് ദേഷ്യം വരുന്ന കാര്യമാണെന്നും അതിൽ പ്രധാനമായും കറന്റിന്റെ കാര്യത്തിലായിരിക്കും ഞങ്ങൾക്ക് വഴക്ക് കേൾക്കുക…
അനാവശ്യമായി വൈധ്യുതി ചിലവഴിച്ചാൽ വാപ്പിച്ചി നല്ലരീതിയിൽ വഴക്ക് പറയും അത് തനിക്ക് മാത്രമല്ല തന്റെ ഭാര്യ അമലിനും ഉമ്മക്കും എല്ലവർക്കും അങ്ങനെ കേൾക്കറുടെന്നാണ് ഡിക്യു പറയുന്നത്.. വാപ്പച്ചിക്ക് എല്ലാകാര്യങ്ങളിലും വലിയ അടുക്കും ചിട്ടയുമാണ് അത് ചെറുപ്പം മുതൽ ഞങ്ങളെയും പഠിപ്പിച്ചിരുന്നു പക്ഷെ ഞാൻ വലിയ മടിയനാണെന്നാണ് ദുൽഖർ പറയുന്നത്. ഞാൻ എന്ത് തെറ്റ് ചെയ്യുന്ന കണ്ടാലും ഒരു ദയയും ഇല്ലാതെയാണ് എന്നെ വഴക്ക് പറയാറുള്ളതെന്നും ദുൽഖർ എടുത്തു പറയുന്നു….
Leave a Reply