
‘ദ്രോണ’ എന്ന ചിത്രം പരാജയപ്പെട്ടു എന്നറിഞ്ഞപ്പോൾ മമ്മൂട്ടി പറഞ്ഞ വാക്കുകൾ മറക്കാൻ കഴിയില്ല !! ഷാജി കൈലാസ് പറയുന്നു !!
ഷാജി കൈലാസ് എന്ന സംവിധയകാൻ മലയാളത്തിന് സമ്മാനിച്ച ചിത്രങ്ങൾ നിരവധിയാണ്, നരസിംഹം, വല്യേട്ടൻ,ആറാം തമ്പുരാൻ, ദ കിംഗ്, അങ്ങനെ നിരവധി ചിത്രങ്ങൾ. ഹിറ്റ് ചിത്രങ്ങൾ അല്ലാതെ നിരവധി പരാചയ ചിത്രങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു.. അത്തരത്തിൽ ജീവിതത്തിലെ ഏറ്റവും വലിയ പരാചയ ചിത്രം ഏതാണെന്നും മറ്റും തുറന്ന് പറയുകയാണ് സംവിധയകാൻ ഷാജി കൈലാസ്…
2010 ൽ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രമാണ് ദ്രോണ 2010. ഇതിൽ നായകനായി എത്തിയത് മമ്മൂട്ടി ആയിരുന്നു, നവ്യ നായർ, കനിക, മനോജ് കെ ജയൻ, ബാല, തിലകൻ, ലക്ഷ്മി ശർമ്മ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിരുന്നു. പക്ഷെ ചിത്രം പുറത്തിറങ്ങി രണ്ടാമത്തെ ദിവസം തന്നെ ചിത്രം പരാചയമാണെന്ന് അറിഞ്ഞതോടെ ഞാൻ മാനസികമായി തകർന്നു എന്നാണ് അദ്ദേഹം പറയുന്നത് ….
ദ്രോണ എന്ന ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർക്ക് അതിന്റെ കഥ മനസിലായില്ല എന്നാണ് കൂടുതൽപേരും പറഞ്ഞത്… സിനിമയുടെ പരാജയം ഉറപ്പായെന്നറിഞ്ഞ നിമിഷം ഞാന്‍ എന്റെ ഫോൺ ഓഫ് ചെയ്തു വച്ചു. ആകെ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു ഉറക്കമില്ലാത്ത രാത്രികളായിരുന്നു അന്നൊക്കെ, കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്ക് മമ്മൂക്ക വിളിക്കുന്നു.
ഞാൻ കരുതി എന്നെ തെറിപറയാനായിരിക്കുമെന്ന്, പേടിച്ചാണ് ഫോൺ എടുത്തത്,ഞാൻ കാരണം അദ്ദേഹത്തിന്റെ ഇമേജ് മോശമായി കാണുമെന്ന് ഞാൻ കരുതി, പക്ഷെ അദ്ദേഹം പറഞ്ഞു ‘ഞാനും തോറ്റുപോയിട്ട് തിരിച്ചുവന്ന നടനാണെന്ന്, അതുകൊണ്ടു തന്നെ നീ ഈ പരാജയത്തോടെ ഒതുങ്ങികൂടരുത്. നീ ഇപ്പോൾ വീട്ടിലേക്ക് വാ നമുക്ക് അടുത്ത സിനിമ ഉടൻ തന്നെ പ്രഖ്യാപിക്കാം. നിർമാതാവിനോട് ഞാൻ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്’ എന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞിരുന്നത്…

അന്ന് അദ്ദേഹം എനിക്കുതന്ന ഊർജം വളരെ വലുതായിരുന്നു, ആ വാക്കുകൾ എന്നെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നു, അദ്ദേഹത്തിനോടുള്ള കടപ്പാട് വളരെ വലുതാണ്, ചില സമയത്ത് ചിലരുടെ ചില വാക്കുകൾ നമുക്ക് പുതുജീവൻ നൽകുമെന്ന് ഞാൻ അന്ന് അനുഭവിച്ചറിഞ്ഞു എന്നും അദ്ദേഹം പറയുന്നു… സ്ഥിരം ചെയ്യുന്ന ആക്ഷൻ പടങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രം ചെയ്യാമെന്ന് കരുതിയാണ് ദ്രോണ ചെയ്തത്.. പക്ഷെ അത് വിജയിച്ചില്ല എന്നും അദ്ദേഹം പറയുന്നു….
ഒരു സമയത്ത് നായകന്മാരെപ്പോലെ ഷാജി കൈലാസ് ചിത്രം എന്ന ലേബൽ തന്നെ ആരധകരെ ചിത്രം കാണാൻ പ്രേരിപ്പിച്ചിരുന്നു, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുമായി ചേർന്ന് നിരവധി ആക്ഷൻ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിരുന്നു… ‘ന്യൂസ്’ എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തിരുന്നത്… മലയാളത്തിന് പുറമെ തമിഴിലും അദ്ദേഹം ചിത്രങ്ങൾ ചെയ്തിരുന്നു…
2017 ലാണ് അദ്ദേഹം അവസാനമായി സിനിമ ചെയ്തിരുന്നത് അതൊരു തമിഴ് ചിത്രമായിരുന്നു, ഇപ്പോൾ ഏറെ നാളത്തെ ഇടവേളക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി മലയാളത്തിൽ ‘കടുവ’ എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം….
Leave a Reply