70-ാം പിറന്നാൾ ആഘോഷിക്കുന്ന നടൻ മമ്മൂട്ടിക്ക് മകൾ സുറുമിയുടെ സർപ്രൈസ് ഗിഫ്റ്റ് ! ആശംസകളുമായി ആരാധകർ !

നടൻ മമ്മൂട്ടി മലയാള സിനിമയുടെ അഭിമാന താരമാണ്. അദ്ദേഹം പുതുതലമുറയെപോലും ആവേശം കൊള്ളിക്കുന്ന അഭിനയ മികവും ഒപ്പം രൂപ ഭംഗിയുമാണ്. അടുത്തിടെയാണ് അദ്ദേഹം തനറെ അഭിനയ ജീവിതത്തിന്റെ 50 മത് വർഷം ആഘോഷിച്ചത്. സിനിമ മേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ അത് കാലങ്ങൾ കഴിഞ്ഞാലും നിലനിൽക്കുന്ന അമൂല്യ നിധികളാണ്, അഭിനയത്തിൽ ഉപരി ഓരോ കഥാപത്രങ്ങളായി അദ്ദേഹം നമുക്ക് മുന്നിൽ ജീവിക്കുകയായിരുന്നു. നാളെ അദ്ദേഹത്തിന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്,  മമ്മൂട്ടി എന്ന മുഹമ്മദ് കുട്ടിയുടെ 70-ാം പിറന്നാളാണ് നാളെ.

ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളുമെല്ലാം മെഗാസ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ആഘോഷങ്ങളോട് വലിയ താല്പര്യമില്ലാത്ത ആളാണ് മമ്മൂട്ടി എന്ന് മകൻ ദുൽഖർ സൽമാൻ പറയാറുണ്ട് എങ്കിലും നാളത്തെ ഒരുക്കങ്ങൾ അത് കണ്ടു തന്നെ അറിയേണ്ടിവരും. ഇപ്പോഴിതാ, വാപ്പച്ചിയ്ക്കായി മകള്‍ സുറുമി നൽകിയ സർപ്രൈസ് സമ്മാനമാണ് ഏറെ ചർച്ചയാകുന്നത്. മകൾ സുറുമി വാപ്പച്ചിക്ക്  വരച്ച് നൽകിയ ഒരു പോര്‍ട്രെയ്റ്റ് ആണ് സോഷ്യല്‍ മീഡിയയുടെ ഏവരുടെയും ശ്രദ്ധ കവരുന്നത്.

ഒരു ചിത്രകാരി ആണെങ്കിലും ഇത് ആദ്യമായാണ്  താര പുത്രി ഒരു പോര്‍ട്രെയ്റ്റ് ചെയ്യുന്നത്.  മകളുടെ ചിത്രത്തില്‍ ഇലകള്‍ക്കും പൂക്കള്‍ക്കുമിടയില്‍ ചിന്താമഗ്നനായി ഇരിക്കുന്ന മമ്മൂട്ടിയെ ആണ്  കാണാൻ സാധിക്കുന്നത്. ചിത്രത്തോടൊപ്പം സുറുമിയുടെ വാക്കുകൾ ഇങ്ങനെ  “വാപ്പിച്ചിയെ വരയ്ക്കാന്‍ തുടങ്ങുമ്ബോള്‍ മനസ്സില്‍ ഒരു വലിയ ടെൻഷൻ ഉണ്ടായിരുന്നു. കാരണം എത്രയോ എത്രയോ  കലാകാരന്മാര്‍ അവരുടെ സ്നേഹം മുഴുവനെടുത്തു വരച്ച മുഖമാണത്. കൂടത്തെ, ഞാന്‍ ഇന്നേവരെ ഒരു പോര്‍ട്രെയ്റ്റ് ചെയ്തിട്ടില്ല. വാപ്പിച്ചിയുടെ ചിത്രം വരയ്ക്കണമെന്നു പലപ്പോഴും ആഗ്രഹം തോന്നിയിട്ടുണ്ട് എങ്കിലും പക്ഷേ, ഇതുവരെ അതിനു മുതി‍ര്‍ന്നിട്ടില്ല. ഇത്തവണ, അദ്ദേഹത്തിന് എന്റെ പിറന്നാള്‍ സമ്മാനമായി ഇതു വരയ്ക്കാനായതില്‍ വളരെയധികം സന്തോഷമുണ്ട് എന്നും സുറുമി പറയുന്നു. ചിത്രം ഇതിനോടകം ആരാധകർക്കിടയിൽ വൈറലായി മാറിയിരിക്കുകയാണ്.

മകൻ ദുൽഖർ  വാപ്പിച്ചിയുടെ വഴി പിന്തുടർന്നപ്പോൾ മകൾ സുറുമി വരകളുടെ ലോകത്താണ് കഴിവ് തെളിയിച്ചത്. കുട്ടിക്കാലം മുതല്‍ തന്നെ വരകളുടെ ലോകത്തായിരുന്നു താനെന്നും കുടുംബത്തിലെല്ലാവരും തന്നെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും സുറുമി പറഞ്ഞിരുന്നു. വാപ്പച്ചി ഒരിക്കലും അഭിനയം തിരഞ്ഞെടുക്കാൻ നിർബന്ധിച്ചിട്ടില്ല എന്നും അഭിനയത്തോട് താല്പര്യം തോന്നിയിട്ടില്ല എന്നും സുറുമി പറയുന്നു. സിനിമ ഇഷ്ടമാണെങ്കിലും തനിക്ക് ക്യാമറയ്ക്ക് മുന്നിൽ നിന്ന് വാപ്പച്ചിയെ പോലെയോ സഹോദരനെ പോലെയോ അഭിനയിക്കാൻ കഴിയില്ല എന്ന് സുറുമി പറയുന്നു. അഭിനയത്തോട് ഭയമാണെന്നും, കൂടാതെ ഫോട്ടോഗ്രാഫി ഇഷ്ടമാണെന്നും പക്ഷെ, മികച്ച രീതിയിൽ പകർത്താൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും താര പുത്രി പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *