ഞാനാണ് നസീർ എന്ന് പറഞ്ഞപ്പോൾ ഏത് നസീർ എന്നാണ് മമ്മൂട്ടി തിരിച്ചു ചോദിച്ചത് ! നസീർ സാറിനെ മമ്മൂട്ടി അപമാനിച്ചു, യഥാർത്ഥത്തിൽ സംഭവിച്ചത് !
മലയാള സിനിമയുടെ മെഗാസ്റ്റാർ ആണ് മമ്മൂക്ക. പ്രായത്തെ തോൽപ്പിക്കുന്ന ആവേശത്തോടെ അദ്ദേഹം ഇന്നും സിനിമ ലോകത്ത് സജീവ സാന്നിധ്യമായി നിൽക്കുന്നത് അദ്ദേഹത്തിന് അഭിനയത്തോടുള്ള തന്റെ അഭിനിവേശം ഒന്നുകൊണ്ട് മാത്രമാണ്. അതുപോലെ മമ്മൂട്ടി വരുന്നതിന് തൊട്ടു മുമ്പ് നടൻ രതീഷ് ആയിരുന്നു മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ, 88 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്, പിന്നീടാണ് അത് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സാമ്രാജ്യമായി മാറിയത്. പക്ഷെ മമ്മൂട്ടിയും രതീഷും തമ്മിൽ എന്തൊകെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് ഈ കാലഘട്ടത്തിലും പലരും വിശ്വസിക്കുന്നു. അതിൽ പ്രധാനമായും പറയുന്ന പ്രശ്നം രതീഷ് ഒരു നടൻ എന്നതിലുപരി ഒരു നിർമാതാവ് കൂടിയായിരുന്നു.
സിനിമ നടൻ എന്നതിനപ്പുറം ഒരു നിർമ്മാതാവ് കൂടി ആയ ശേഷമാണ് നടൻ രതീഷ് സാമ്പത്തികമായി ഏറെ തകർന്നത്. നിരവധി പരാജയ ചിത്രങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ തന്റെ സാമ്പത്തിക പ്രതിസന്ധി നികത്താൻ വേണ്ടി രതീഷ് ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിനുവേണ്ടി മമ്മൂട്ടിയുടെ ഡേറ്റ് ചോദിച്ചിരുന്നു എന്നും പക്ഷെ നടൻ മമ്മൂട്ടി അന്ന് രതീഷിന് ഡേറ്റ് കൊടുത്തില്ല എന്നുമാണ് മ്മൂട്ടിക്കെതിരെ ഇപ്പോഴും ഉയർന്ന് കേൾക്കുന്ന ആരോപണം.
ഇപ്പോഴിതാ ആ വിഷയത്തെ കുറിച്ച് തുറന്ന് പറയുകയാണ് ടിഎസ് സുരേഷ് ബാബു. അതുപോലെ നടൻ പ്രേം നസീറിനോടും മമ്മൂട്ടി ഇങ്ങനെ ചെയ്തിരുന്നു എന്നും മോശമായി സംസാരിചിരുന്നു എന്നും പ്രചരണങ്ങൾ ഉണ്ടായിരുന്നു. അതിന്റെ സത്യാവസ്ഥയെ കുറിച്ച് സംവിധായകൻ ടിഎസ് സുരേഷ് ബാബു പറയുന്നത് ഇങ്ങനെ… മമ്മൂട്ടിയെ കുറിച്ച് പറയുന്ന ഇത്തരം കാര്യങ്ങളിൽ ഒരു സത്യവും ഇല്ല. അത് എനിക്ക് നന്നായി അറിയാം കാരണം ഈ സംഭവം നടക്കുന്ന സമയത്ത് ഞാൻ സാക്ഷിയാണ് എന്നും അദ്ദേഹം പറയുന്നു, രതീഷും മമ്മൂക്കയും വളരെ അടുത്ത സുഹൃത്തുക്കളാണ്.
അവർ പരസ്പരം എടാ, പോടാ എന്നാണ് വിളിച്ചിരുന്നത്ത്. അത് അവർ ഇരുവരും തമ്മിൽ തീരുമാനിച്ചിട്ടാണ് അങ്ങനെ വിളിച്ചിരുന്നത്. അതിന് താൻ സാക്ഷിയാണെന്നും സംവിധായകൻ പറയുന്നു. രതീഷിന് മമ്മൂക്കയോട് അത്രയും ഇഷ്ടമാണ്. രതീഷ് ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങിയാൽ മമ്മൂക്ക ഒരിക്കലും ഡേറ്റ് കൊടുക്കാതെ ഇരിക്കില്ല. മമ്മൂക്ക തന്നെ തിരക്കഥയുടേയും മറ്റും കാര്യത്തിൽ സഹായിക്കും.
പക്ഷെ പിന്നീട് രതീഷ് തന്നെയാണ് ആ സിനിമ ഉപേക്ഷച്ചത്. അല്ലാതെ മമ്മൂക്ക ഒരിക്കലും രതീഷിന് ഡേറ്റ് കൊടുക്കാതിരിക്കില്ലെന്നും സുരേഷ ബാബു വളരെ വ്യക്തമായി പറയുന്നു. കൂടാതെ പ്രേംനസീർ ഡേറ്റ് ചോദിച്ചിട്ടും കൊടുത്തില്ലെന്നും പ്രചരിച്ചിരുന്നു. അതും വെറും ആരോപണം മാത്രമാണ്. നസീർ സാറിനും മമ്മൂട്ടി ഡേറ്റ് നൽകിയതാണ്. ഇക്കാര്യങ്ങൾക്കെല്ലാം താൻ സാക്ഷിയാണെന്നും അദ്ദേഹം പറയുന്നു.
അതുപോലെ അന്നൊരിക്കൽ രു ദിവസം മമ്മൂക്ക താമസിച്ച ഹോ,ട്ടലിലേക്ക് ഒരു ഫോൺ വന്നു, അത് മമ്മൂക്ക തന്നെയാണ് താഴേക്കിറങ്ങി വന്ന് ആ ഫോൺ എടുത്തത്. ഫോൺ വിളിച്ചയാൾ ഞാൻ ആണ് നസീർ എന്ന് പറഞ്ഞപ്പോൾ, ഏത് നസീർ എന്ന് മമ്മൂക്ക തിരിച്ചു ചോദിച്ചത് സത്യമാണ്. അത് ആളെ അറിയാതെയാണ്, പ്രേം നസീർ ആണെന്നറിഞ്ഞപ്പോൾ, അയ്യോ എന്താ സാർ എന്നായിരുന്നു മമ്മൂക്കയുടെ ആദ്യ പ്രതികരണം. അദ്ദേഹം വിളിച്ചത് മമ്മൂക്കയുടെ ഡേറ്റിന് വേണ്ടിയായിരുന്നു.
ഈ കാര്യം സംസാരിക്കാൻ എപ്പോൾ വരണമെന്ന് ചോദിച്ചപ്പപ്പോൾ അയ്യോ വേണ്ട സാർ, ഞാൻ അങ്ങോട്ട് വരാം എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അന്ന് ഓപ്പൺ ഡേറ്റാണ് അന്ന് മമ്മൂക്ക നസീർ സാറിന് കൊടുത്തത്. ഏതു പടവും മാറ്റിവച്ച് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. കൂടാതെ മോഹൻലാലും അതിൽ അഭിനയിക്കാൻ തയ്യാറായിരുന്നു. ശ്രീനിവാസനും ഡെന്നിസ് ജോസഫും തിരക്കഥ എഴുതാനും തയ്യാറായിരുന്നു. ബാക്കി പ്രചരണങ്ങളെല്ലാം തെറ്റാണ്’. എന്നും സുരേഷ ബാബു പറയുന്നു
Leave a Reply