വിവാഹം കഴിഞ്ഞു ഒന്നോ രണ്ടോ മാസമായിരുന്നു സന്തോഷത്തോടെയുള്ള നാളുകള്‍, ശേഷം എല്ലാം മാറിമറിഞ്ഞു ! വിവാഹ ജീവിതത്തെ കുറിച്ച് മംമ്‌തയുടെ വാക്കുകൾ !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന നായികയാണ് മംമ്ത മോഹൻദാസ്. വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ അവർ ഇന്ത്യൻ സിനിമ അറിയപ്പെടുന്ന നടിയായും ഒപ്പം ഗായികയായും മാറി. അർബുദം എന്ന വ്യാധി പിടിപെട്ട മംമ്ത അതിനെ വളരെ ശക്തമായി പോരാടി വിജയിച്ച ആളുകൂടിയാണ്. ഒരു നദി എന്നതിലുപരി അവർ വളരെ മികച്ചൊരു ഗായികകൂടിയാണ്. തമിഴിലും മലയാളത്തിലും നിരവധി ഗാനങ്ങളും മംമ്ത ആലപിച്ചിരുന്നു. 2011 ലാണ് മമ്ത വിവാഹം കഴിച്ചത്, തനറെ വളരെ അടുത്ത സുഹൃത്തുകൂടിയായ പ്രജിത് പദ്മനാഫനെയാണ്.

തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് മംമ്ത തന്നെ തുറന്ന് പറഞ്ഞിരുന്നു, ആ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഇരു കുടുംബങ്ങളും തമ്മിൽ ആലോചിച്ച് വളരെ ആഡംബരമായി നടന്ന ഒരു വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞു ഒന്നോ രണ്ടോ മാസമായിരുന്നു സന്തോഷത്തോടെയുള്ള നാളുകള്‍.. ശേഷം ആ സന്തോഷം മെല്ലെ മാഞ്ഞു തുടങ്ങി. കഷ്ടിച്ച് ഒരു വർഷം തികയാൻ കാത്ത് നിൽക്കാതെ ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു, വിവാഹത്തിന് ശേഷം തമ്മിൽ ഉണ്ടായിരുന്ന സൗഹൃദം നഷ്ടമാകുകയും, പ്രജിത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റം ഉണ്ടാകുകയും ആയ കാരണത്താൽ ഞങ്ങളുടെ വിവാഹ മോചനത്തിന് ഞാനും ഒരു കാരനാക്കാരിയായിരുന്നില്ല എന്ന് മംമ്ത ആവർത്തിച്ച് പറഞ്ഞിരുന്നു. എല്ലാം കഴിഞ്ഞു കുറെ നാളുകള്‍ക്ക് ശേഷമാണു വിവരങ്ങള്‍ തന്റെ അമ്മയോട് പോലും പറയുന്നത്.


എന്റെ അച്ഛനും അമ്മയും അദ്ദേഹത്തെ ഒരു മകനായിട്ടാണ് കണ്ടിരുന്നത്. എന്നാൽ തിരിച്ചു ആ ഒരു സമീപനം കിട്ടിയിരുന്നില്ല, അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഈശ്വര വിശ്വാസികള്‍ ആയിരുന്നില്ല. തങ്ങള്‍ ആണെങ്കില്‍ വിശ്വാസികള്‍ ആയിരുന്നു. ഇത് വലിയൊരു പ്രശ്‌നമായിരുന്നു. മാത്രമല്ല അദ്ദേഹം സോഷ്യല്‍ ഡ്രിങ്കില്‍ താത്പര്യം ഉള്ള ആളായിരുന്നു.ആദ്യം അതൊക്കെ തനിക്ക് ബുദ്ധിമുട്ട് ആയിരുന്നുവെങ്കിലും പയ്യെ താന്‍ അതുമായി പൊരുത്തപെട്ടിരുന്നു. പക്ഷെ ഒരു ഭാര്യ എന്ന നിലയിൽ എനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും ലഭിച്ചിരുന്നില്ലെന്നും പരസ്പരം പൊരുത്തപ്പെട്ട് പോകാൻ സാധിക്കില്ല എന്ന ഉറച്ച വിശ്വാസത്തിൽ തങ്ങൾ പിരിയാൻ തീരുമാനിക്കുക ആയിരുന്നു എന്നും മംമ്ത പറയുന്നു.

നമ്മുടെ ജീവിതം മറ്റൊന്നിന് വേണ്ടിയും കരഞ്ഞ് തീർക്കേണ്ട ഒന്നല്ല എന്നും, അത് ആസ്വദിക്കാനുള്ളതാണെന്നും അത് നമ്മളെ ഓര്‍മ്മിപ്പിക്കാന്‍ അര്‍ബുദം പോലുള്ള എന്തെങ്കിലും പ്രതിസന്ധികള്‍ക്കായി കാത്തിരിക്കരുതെന്നും മംമ്ത പറയുന്നു. ഞാൻ നല്ല സിനിമകളുടെ ഭാഗമായിരുന്നു. പക്ഷെ അതിന്റെ എല്ലാം സന്തോഷം എന്റെ വ്യക്തി ജീവിതത്തിലെ വിഷമങ്ങളിൽ മുങ്ങിപ്പോയി. ഒരു തെറ്റ് ചെയ്ത് അതിൽ ആശ്വാസം കണ്ടെത്താൻ ഞാനില്ല. ആരെയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ജീവിതത്തിൽ ഏത് പ്രതിസന്ധി വന്നാലും ഞാൻ അതിനെ നേരിടും എന്നും മംമ്ത പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *