എന്തുകൊണ്ടാണ് അമ്മയുടെ ഒപ്പം പോകാതെ അച്ഛനൊപ്പം നിന്നു ! നിരന്തരമായ ചോദ്യത്തിന് ഒടുവിൽ മറുപടി എത്തി ! വാക്കുകൾ ശ്രദ്ധ നേടുന്നു !

മഞ്ജു വാര്യർ എന്ന അഭിനേത്രിയെ മലയാളികൾ ഉള്ള കലാത്തോളം ഓർത്തിരിക്കാൻ പാകത്തിനുള്ള ഒരു പിടി മികച്ച സിനിമകൾ നമുക്ക് സമ്മാനിച്ചിട്ടാണ് അവർ ആദ്യം സിനിമ ഉപേക്ഷിച്ചത്. കരിയറിൽ ഏറെ തിളങ്ങി നിന്ന സമയത്താണ് അവർ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ദിലീപിനെ വിവാഹം കഴിക്കുന്നത്. സിനിമ പൂർണ്ണമായും ഉപേക്ഷിച്ച് അവർ കുടുംബിനിയായി ഒതുങ്ങുക ആയിരുന്നു. ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച വലിയൊരു ദുരന്തത്തെ അതിജീവിച്ച് തന്റെ ജീവിതം പൂജ്യത്തിൽ നിന്നും തിരികെ പിടിച്ച് ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ ആളുകൂടിയാണ് മഞ്ജു.

ഇന്ന് മഞ്ജു തനിച്ചാണ്, ഏക മകൾ പോലും മഞ്ജുവിന് കൂട്ടായി ഇല്ല.  മഞ്ജുവുമായി പിരിഞ്ഞ ശേഷം ദിലീപ് നടി കാവ്യാ മാധവനെ ജീവിത സഖി ആക്കിയതും ഏറെ ചർച്ച ചെയ്യപ്പെട്ട സംഗതിയാണ്. എന്നാൽ അന്നും ഇന്നും ഉയർന്നു കേൾക്കുന്ന അല്ലെങ്കിൽ ചർച്ച ചെയ്യപ്പെടുന്ന് ഒരു വിഷയമാണ് മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിന്റെ ഒപ്പം പോയില്ല എന്നുള്ളത്. ഇപ്പോഴിതാ ആരാധകർ തന്നെ അതിനുള്ള മറുപടിയും കണ്ടെത്തിക്കഴിഞ്ഞു.

പെറ്റമ്മയെ മാറ്റി ണ് നിർത്തി തെറ്റുകാരൻ എന്ന് ഏവരും ഒരുപോലെ പറഞ്ഞ സമയത്തും എന്തുകൊണ്ടാണ് അച്ഛന്റെ കൂടെ മീനാക്ഷി പോയതെന്നാണ് എപ്പോഴും ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. എന്നാൽ അതിനു ഒറ്റ ഉത്തരമേ ഉള്ളൂ മഞ്ജു എന്ന അമ്മ. കാരണം മകളെ ചെറുപ്പം മുതൽ, പദ്മസരോവരം വിട്ടിറങ്ങി പോകുന്നത് വരെ മകളെ നോക്കിയത് മഞ്ജുവാണ്. അന്ന് വരെ അച്ഛനെക്കുറിച്ച് നല്ലതുമാത്രമാണ് ആ അമ്മ മകളോട് പറഞ്ഞു നൽകിയത്. അച്ഛൻ എങ്ങനെയുള്ള ആളാണ് എന്ന് മറ്റാരേക്കാളും പറഞ്ഞു നൽകേണ്ടതും അമ്മയാണ്.

ഒരു അഭിനേത്രി എന്നതിനപ്പുറം അവർ ദിലീപിനൊപ്പം കഴിഞ്ഞ ആ പതിനാലു വർഷവും അവർ നല്ലൊരു ഭാര്യ ആയിരുന്നു. നല്ലൊരു അമ്മയും. ചെറുപ്പം മുതൽക്കുതന്നെ മീനാക്ഷി കേട്ടുവളർന്നതും അച്ഛനെന്ന ആളെ കുറിച്ചുള്ള നല്ല കാര്യങ്ങളാണ്. അതുതന്നെയാകാം മീനാക്ഷി അച്ഛനെ ഒരു സൂപ്പർ ഡാഡ് ആയി കാണാനുള്ള കാരണവും എന്നാണ് ആരാധകർ പറയുന്നത്. അതുപോലെ വിവാഹ മോചന സമയത്ത് മഞ്ജു മകളെ കുറിച്ചുള്ള ഒരു കത്ത് പങ്കുവെച്ചിരുന്നു.

അതിൽ പറഞ്ഞത് ഇങ്ങനെ, മകൾക്ക് അച്ഛനോടുള്ള ഇഷ്ടം മറ്റാരേക്കാളും തനിക്ക് അറിയാം, 14 വയസ്സുള്ള മകൾ മീനാക്ഷിയുടെ കസ്റ്റഡിക്ക് വേണ്ടി പോരാടില്ലെന്നും മീനൂട്ടി അവളുടെ അച്ഛനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മറ്റാരേക്കാളും എനിക്കറിയാം. ദിലീപേട്ടന്റെ കൂടെ അവൾ സുരക്ഷിതയും സന്തോഷവതിയും ആയിരിക്കും എന്ന് ഉറപ്പുണ്ടെന്നും, അവൾ അവിടെ ഹാപ്പി ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവളുടെ കസ്റ്റഡിയെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിൽ അവളുടെ ജീവിതം കൂടുതൽ വിഷമത്തിൽ ആക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അവൾക്ക് വേണ്ടി ഒരു വിളിപ്പാട് അകലെ ഉണ്ടാകും എന്നും മഞ്ജു കുറിച്ചു… എത്രയൊക്കെ ബോൾഡ് ആണെന്ന് പറഞ്ഞാലും, ഒരമ്മയുടെ വേദന എപ്പോഴും മഞ്ജുവിന്റെ ഒപ്പം ഉണ്ടാകുമെന്നാണ് ആരാധകരുടെ കമന്റുകൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *