ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ആ സിനിമ ചെയ്ത് തന്നത് ! അകമ്പടിയും പരിവാരങ്ങളും ഒന്നുമില്ലാതെയാണ് മഞ്ജു ഷൂട്ടിംഗ് ലൊക്കേഷനുകളിൽ എത്തുന്നത് ! ഒറ്റയ്ക്ക് നിന്ന് ജീവിച്ച് സ്ട്രോങായതാണ് ! മണിയൻ പിള്ള രാജു പറയുന്നു !
മഞ്ജു വാര്യർ എന്ന അഭിനേത്രിയോട് മലയാളികൾക്ക് എന്നുമൊരു ഇഷ്ടം ഉണ്ട്, ഇനി അവരുടെ സിനിമകൾ പരാജയപ്പെട്ടാലും ആ ഇഷ്ടത്തിന് ഒരു കുറവും ഉണ്ടാവുകയുമില്ല. കാരണം മഞ്ജു ചെയ്ത വെച്ച കഥാപാത്രങ്ങൾ അത്രത്തോളം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മണിയൻപിള്ള രാജു മഞ്ജുവിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഞാൻ നിരവധി നടിമാരോടൊപ്പം അഭിനയിച്ചിട്ടുണ്ട് എങ്കിലും തന്റെ മനസ്സിൽ ഒരു സ്ഥാനം കൊടുത്തിരിക്കുന്നത് അത് നടി മഞ്ജു വാര്യർക്ക് ആണ്. തന്റെ ഏറ്റവും നല്ല കൂട്ടുകാരി കൂടിയാണ് മഞ്ജു, എന്റെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്. പക്ഷെ അതിന് മുമ്പ് മഞ്ജുവിൻറെ സിനിമകൾ കണ്ടിട്ടുണ്ട്. ആറാം തമ്പുരാനിൽ അഭിനയിക്കുന്ന സമയത്ത് ക്യാമറയുടെ പിന്നിൽ വന്ന് നോക്കും. കാരണം ആ മുഖത്ത് മിന്നി മായുന്ന എക്സ്പ്രഷൻ കാണാൻ. അതി ഗംഭീര ആർട്ടിസ്റ്റാണ്.
അന്ന് തൊട്ടേ എനിക്ക് മഞ്ജുവിനോട് ഒരു ആരാധനയാണ്. ആ ആരാധനാ ശെരിക്കും ഒരു പ്രണയംപോലെയാണ്. അത് അവരുടെ ആ കഴിവിനെ ബഹുമാനിച്ച് കൊണ്ടുള്ളത്. അത് കഴിഞ്ഞാണ് കണ്ണെഴുതി പൊട്ടും തൊട്ടിന് ഞാൻ വിളിക്കുന്നത്. ആ സമയത്ത് അവർ രഹസ്യമായി വിവാഹം നടത്താനുള്ള പരിപാടിയായിരുന്നു. പക്ഷെ സ്ട്രോങ്ങായി പറഞ്ഞു രാജു ചേട്ടന്റെ ഈ പടം ചെയ്യാതെ അങ്ങനെ ഒരു പരിപാടിയില്ലെന്ന്.
അങ്ങനെ ആ സിനിമ എനിക്ക് ചെയ്തുതന്നു, അത് കഴിഞ്ഞ് അടുത്ത ദിവസമാണ് അവർ വിവാഹം കഴിച്ചത്. ആ പടത്തിൽ അവർക്ക് നാഷണൽ അവാർഡാണ് കിട്ടിയത്. അന്ന് തൊട്ടുള്ള ഫ്രണ്ട്ഷിപ്പാണ് ഞങ്ങളുടേത്. മഞ്ജു എറണാകുളത്ത് വന്നാൽ വിളിക്കും. ഞങ്ങൾ വൈകുന്നേരങ്ങളിൽ ഭക്ഷണം കഴിക്കാൻ എവിടെയെങ്കിലും പോവും.
മഞ്ജുവിന് ഞാൻ എപ്പോഴും ഒരു പ്രത്യേക കെയറിങ് കൊടുക്കാറുണ്ട്, കാരണം മറ്റുള്ള നടിമാർ വരുന്നത് പോലെ പത്ത് ഇരുവത് അസിസ്റ്റന്റിനെയും കൊണ്ടല്ല മഞ്ജു നടക്കുന്നത്. മഞ്ജുവിന്റെ കൂടെ ആരും ഇല്ല. ഇനി ഏത് രാജ്യത്ത് ഷൂട്ടിംഗിന് വന്നാലും ഒരു അസിസ്റ്റന്റുമില്ല. ഒറ്റയ്ക്ക് നിന്ന് ജീവിച്ച് സ്ട്രോങായതാണ്. ഇടയ്ക്ക് ഏതെങ്കിലും പടത്തിൽ അഭിനയിക്കാൻ പോവുമ്പോൾ എന്നെ വിളിക്കും. ഇങ്ങനെയൊരു പടമുണ്ട് രാജു ചേട്ടാ പോവുകയാണ്, എല്ലാ അനുഗ്രഹവും വേണമെന്ന് പറയും.
ആ വാക്കുകൾ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. അതുപോലെ ഞാൻ നിർമ്മിച്ച ‘പാവാട’ എന്ന സിനിമയിൽ ഗസ്റ്റ് റോൾ ചെയ്തതിന് ഒരു രൂപാ പോലും പ്രതിഫലം വാങ്ങിച്ചില്ല. അങ്ങനെ അതിന് പകരമായി ഒരു ഓണത്തിന് ഓണക്കോടി എടുത്തു കൊടുത്തു. അത് കണ്ടപ്പോൾ മഞ്ജുവിന്റെ കണ്ണ് നിറഞ്ഞു, എനിക്കാരും ഇങ്ങനെ ഓണക്കോടി കൊണ്ടു തന്നിട്ടില്ലെന്ന് പറഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞ് പോയി. ആറേഴ് വർഷമായി അവരെവിടെയുണ്ടെങ്കിലും ഓണക്കോടി കൊറിയർ അയച്ച് കൊടുക്കും എന്നും മണിയൻ പിള്ള രാജു പറയുന്നു.
Leave a Reply