മഞ്ജുവിനെ കാണുമ്പോൾ എനിക്ക് അവളുടെ അമ്മയോടാണ് ഒരുപാട് ബഹുമാനം തോന്നും ! അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലെ ഒരു മകളെ ലഭിക്കണം എന്നാണ് എന്റെ ആഗ്രഹം ! ജീജ പറയുമ്പോൾ !

മലയാള സിനിമയുടെ അഭിമാനമാണ് നടി മഞ്ജു വാര്യർ. നർത്തകിയായും അഭിനേത്രിയായും അവർ ഒരുപോലെ തിളങ്ങി നിൽക്കുകയാണ്. ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് സിനിമ സീരിയൽ നടി ജീജ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. എനിക്ക് ഒരു പെൺകുട്ടിയില്ല. എനിക്ക് ഡാൻസ് ചെയ്യുന്ന കുട്ടികൾ എന്ന് പറഞ്ഞാൽ ഭയങ്കര കൊതിയാണ്. ഞാൻ ദൈവത്തോട് പറയുന്നത് അടുത്ത ജന്മത്തിലെങ്കിലും എനിക്ക് മഞ്ജുവിനെ പോലെ ഒരു മോളെ തരണേ എന്നാണ്. ദൈവം മഞ്ജുവിന് അത്രത്തോളം അനുഗ്രഹിച്ച് നൽകിയ കഴിവുകളാണ്. അതുകൊണ്ടാണല്ലോ രണ്ടാമത്തെ വരവിലും ഇത്രയും ഒരു ഹൈപ്പ് അവർക്ക് കിട്ടിയത്.

മലയാള സിനിമയിൽ തന്നെ പകരം വെക്കാനില്ലാത്ത അഭിനേത്രിയായി ഇപ്പോഴും നിലനിൽക്കുന്നത്. സൗന്ദര്യത്തിന്റെ കാര്യത്തിലാണെങ്കിലും സ്നേഹത്തിന്റെ കാര്യത്തിലാണെങ്കിലും ശരി ഇനിയൊരാൾ അതുപോലെ ഉണ്ടാകില്ല. മഞ്ജുവിന്റെ സ്വഭാവത്തെ കുറിച്ച് പറയുകയാണെങ്കിൽ, അവൾ ലൊക്കേഷനിൽ വന്നിട്ട് ചിരിയോടെ ജീജാന്റി എന്ന് വിളിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ, ആ വിളി അവളുടെ ഹൃദത്തിൽ നിന്നും വരുന്നതാണ്, നാക്കിൽ നിന്നല്ല..

നമുക്ക് നമ്മുടെ മക്കൾ വിളിക്കുമ്പോൾ കിട്ടുന്ന ഒരു ഫീലാണത്, എന്നിട്ട് കഴിച്ചോ, കുടിച്ചോ എന്നെല്ലാം എല്ലാവരോടും ചോദിക്കും. ആ കുഞ്ഞിനെ കാണുമ്പോൾ അവളുടെ അമ്മയോട് എനിക്ക് ഒരുപാട് ബഹുമാനം തോന്നും. ഈ മകളെ സിനിമാ ഇൻഡസ്ട്രിയ്ക്ക് നൽകിയ അമ്മ ആ ബഹുമാനം അർഹിക്കുന്നു. ആ അമ്മ ഗുരുവായൂരിൽ മോഹിനിയാട്ടം ചെയ്യുന്നതിന്റെ വീഡിയോ ഞാൻ കണ്ടു.

തന്റെ അമ്മയുടെ ഇഷ്ടങ്ങൾ അറിഞ്ഞ് അവർക്ക് ചെയ്തു കൊടുക്കാൻ കഴിയുന്ന എല്ലാം ചെയ്ത് ആ അമ്മയുടെ അരങ്ങേറ്റം കാണാൻ എല്ലാ തിരക്കുകളും മാറ്റി വെച്ച് മുൻ നിരയിൽ തന്നെ മഞ്ജുവും ഉണ്ടായിരുന്നു എന്നത് ചെറിയ കാര്യമല്ല. ഇത്രയും ഉയരത്തിൽ ആയതിനു ശേഷം ഒറ്റപ്പെട്ടിരിക്കുന്ന അമ്മയുടെ സന്തോഷങ്ങൾ പരിപോഷിപ്പിച്ച് സ്റ്റേജിലേക്ക് എത്തിച്ചില്ലേ. അതൊക്കെ കാണാനും അനുഭവിക്കാനും ആ കുട്ടി ഓടിയെത്തുക കൂടി ചെയ്തില്ലേ, ആ അമ്മയ്ക്കും മകൾക്കും വേറെ എന്ത് പുണ്യമാണ് വേണ്ടത്.

ഇങ്ങനെയൊരു മകൾക്ക് ജന്മം നൽകിയ ആ അമ്മയും ആ അമ്മയെ കിട്ടിയ മഞ്ജുവും പുണ്യം ചെയ്തവരാണ്. മഞ്ജുവിനെപോലെ ഒരു മകളെ ഏത് ജന്മം ഏത് അമ്മയ്ക്ക് കിട്ടിയാലും അവർ ഭാഗ്യവതികളാണ്. സ്വഭാവം എന്ന് പറയുന്നത് ഏത് പെൺകുട്ടിയ്ക്കും അത്യാവശ്യമായ കാര്യമാണ്. ആ കുട്ടിയുടെ സ്വഭാവം അനുഭവസ്ഥർക്കെ പറയാൻ പറ്റുകയുള്ളൂ. നല്ല കഥാപത്രങ്ങൾ കിട്ടി ഇന്ത്യയിൽ ഉള്ള എല്ലാ സൂപ്പർസ്റ്റാറുകളുടെയും കൂടെയും അഭിനയിച്ച് മഞ്ജു ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആവണേ എന്നുള്ള പ്രാർത്ഥനയിലാണ് ഞാൻ. നമ്പർ വൺ ലേഡി സൂപ്പർ സ്റ്റാർ ഇൻ ഇന്ത്യ മഞ്ജു വാര്യർ എന്ന് കേൾക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നും ജീജ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *