ഒരുമിച്ചുള്ള സമയം എനിക്ക് സന്തോഷം മാത്രമേ തന്നിട്ടുള്ളു !! മഞ്ജു വാരിയർ
മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ ഓരോ ദിവസങ്ങളിലും ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്, പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ചുറു ചുറുക്കും മറ്റുള്ളവരിൽ നിന്നും മഞ്ജുവിനെ വ്യത്യസ്തയാക്കുന്നു… മഞ്ജു ഇന്ന് നിരവധി സ്ത്രീകൾക്ക് ആവേശവും പ്രചോദനവുമാണ്, കാരണം തകർന്ന് എന്ന് തോന്നിയ തന്റെ ജീവിതം അവിടെ നിന്നും തിരിച്ചു പിടിച്ച ധീര വനിതയാണ് മഞ്ജു ഇന്ന്..
സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു സിനിമ ജീവിതം ഉപേക്ഷിച്ച് ദിലീപ്‌അംയി വിവാഹിതയാകുന്നത് , വിവാഹ ശേഷം സിനിമ പോയിട്ട് ഒരു പൊതു ചടങ്ങിൽ പോലും മഞ്ജുവിനെ ആരും കണ്ടിരുന്നില്ല, അവരെ ഒരു നോക്ക് കാണാൻ ഏവരും ഒരുപാട് ആഗ്രഹിച്ചിരുന്നു..
ഓരോ മലയാളിയും ഇത്രയും അതികം സ്നേഹിച്ച മറ്റൊരു നായികയും മലയാളത്തിൽ ഉണ്ടാകില്ല, അഭിനയത്തിലുപരി അവർ വളരെ പ്രഗത്ഭയായ നർത്തകികൂടിയാണ് കൂടത്തെ ഗായികയുമാണ്, മഞ്ജു മലയാളത്തിൽ ചെയ്ത് ഓരോ ചിത്രങ്ങളും ഇന്നും നമ്മൾ ഓരോരുത്തരും വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളാണ് .. തന്റെ പതിനേഴാമത്തെ വയസ്സിലായിരുന്നു മഞ്ജുവാര്യർ അഭിനയിച്ചു തുടങ്ങിയത്. മോഹൻ സംവിധാനം ചെയ്ത് മുരളിയും സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച മഞ്ജു വാര്യർ ഇപ്പോൾ മലയാളത്തിന് പുറമെ തമിഴകത്തും തന്റെ കഴിവ് അറിയിച്ചിരുന്നു…
തന്റെ ആദ്യ സിനിമയിലെ നായകനെ തന്നെ സ്വന്തമാക്കിയ മഞ്ജു പക്ഷെ ജീവിതത്തിൽ ആ നായകൻ തന്നെ പിന്നെ വില്ലനായി മാറുകയായിരുന്നു, വിവാഹത്തോടെ തന്റെ താര പദവികളെല്ലാം വേണ്ടന്ന് വെച്ച് അവർ വീട്ടമ്മയായി മാറുകയായിരുന്നു ആ സമയത്ത് ദിലീപിനെ എല്ലാവരും കുറ്റപ്പെടുത്തിയിരുന്നു, ഇത്രയും കഴിവുള്ള ഒരു താരത്തെ നിങ്ങൾ വീട്ടിൽ ഇരുത്തിയെന്നതിന് …
പക്ഷെ താൻ പറഞ്ഞിട്ടല്ല അത് അവളുടെ ഇഷ്ടമായിരുന്നു എന്നുമാണ് ദിലീപ് മറുപടി നൽകിയിരുന്നത്, കുറെ കാലത്തെ തിരക്കിട്ട ജീവിതത്തിന് ശേഷം എങ്ങനെയാണ് വീട്ടിൽ ഒതുങ്ങിക്കൂടാൻ കഴിയുന്നു എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട് എന്ന് താരം പറയുന്നു. അതിൽ തനിക്ക് പ്രയാസം ഒന്നും തോന്നിയിരുന്നില്ല. വെറുതെയിരിക്കുമ്പോഴും സന്തോഷിക്കാൻ കഴിയുമെന്നാണ് തന്റെ അനുഭവം എന്നും മഞ്ജു പറയുന്നു….
ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധികളും വേദനകളും ഒരിക്കലും അവർ പുറം ലോകത്തോട് ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല , ഇപ്പോഴും മിക്ക ചോദ്യങ്ങൾക്കും മൗനമാണ് മറുപടി… പതിനാല് വർഷത്തിൽ ഒരിക്കൽ പോലും ജോലി ചെയ്യാൻ പറ്റാത്തതിന്റെ പേരിൽ മനസ്സ് വേദനിച്ചിട്ടില്ല. ഇക്കാലമത്രയും വീട്ടിലെ ഒരു സ്ത്രീ എന്ന നിലയിൽ താൻ ജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നു എന്ന് മഞ്ജു വാര്യർ പറയുന്നു.
മകൾ മീനാക്ഷിയെ കുറിച്ച് പോലും താരം ഇതുവരെ ഒന്നും പറഞ്ഞു കേട്ടിട്ടില്ല, അച്ഛനോടൊപ്പമാണ് അവൾക്ക് നിൽക്കാൻ ഇഷ്ടം അതുകൊണ്ട് അവളുടെ ഇഷ്ടത്തിന് ഞാൻ സമ്മതം മൂളി , ദിലീപ് ഒരു നല്ല അച്ഛനാണെന്നും അവളുടെ സന്തോഷമാണ് തനിക്ക് വലുതെന്നും മഞ്ജു പറയുന്നു ….
Leave a Reply