‘ദിലീപേട്ടനേക്കാളും ഞാന്‍ വിഷമങ്ങള്‍ പങ്കുവെച്ചിട്ടുള്ളത് മഞ്ജു ചേച്ചിയോടായിരുന്നു’ !! കാവ്യയുടെ തുറന്ന് പറച്ചിൽ !!

മഞ്ജു വാര്യരും കാവ്യ മാധവനും മലയാള സിനിമയിലെ രണ്ടു കഴിവുള്ള അഭിനേത്രിമാരാണ്, മഞ്ജു വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന സമയത്താണ് കാവ്യ മലയാള സിനിമയിൽ സജീവമാകുന്നത്, മലയാളത്തിൽ കാവ്യ കൂടുതലും  ജോഡിയായി അഭിനയിച്ചിരുന്നത് നടൻ ദിലീപിനൊപ്പമായിരുന്നു, കാവ്യ ബിസിനസുകാരനായ നിശാല്‍ ചന്ദ്രയായിരുന്നു, എന്നാൽ വിവാഹം നടന്ന ഒരു വർഷത്തിനുള്ളിൽ തന്നെ കാവ്യ വിവാഹ മോചനവും നേടിയിരുന്നു…

ശേഷം നിരവധി കോലാഹലങ്ങൾക്കൊടുവിൽ തന്റെ ആദ്യ ചിത്രത്തിലെ നായകനെത്തന്നെ കാവ്യ സ്വന്തമാക്കുകയായിരുന്നു, ഇപ്പോൾ ഇവർക്കൊരു മകളുമുണ്ട് മഹാലക്ഷ്മി. എന്നാൽ തന്റെ ആദ്യ വിവാഹത്തിന്റെ വേർപിരിയലിനെ കുറിച്ചും  തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും തുറന്നുപറയുന്ന കാവ്യ മാധവന്റെ പഴയ ഒരു  അഭിമുഖം ഇപ്പോൾ  വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അതിൽ താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു, ജീവിതത്തില്‍ കല്യാണമാണ് എല്ലാം, അതിനപ്പുറം മറ്റൊന്നുമില്ല എന്നൊക്കെയായിരുന്നു മുന്‍പ് ഞാന്‍ ചിന്തിച്ചിരുന്നത്. എന്റെ വിവാഹജീവിതം ഇങ്ങനെ ആയി പോയതുകൊണ്ടല്ല  കല്യാണത്തിനും അപ്പുറത്തൊരു ലോകമുണ്ട് അല്ലെങ്കിൽ ഒരു ജീവിതമുണ്ട് എന്ന് മനസ്സിലാക്കിയെന്ന് കാവ്യ പറയുന്നു. എന്റെ ഏറ്റവും വിഷമമുള്ള ഘട്ടത്തിൽ  കുടുംബാംഗങ്ങളെല്ലാം ഒരേപോലെ എന്നോടൊപ്പം നിന്നിരുന്നു. അവരുമാത്രമല്ല എന്നെ സ്‌നേഹിക്കുന്നയാളുകളെല്ലാം ആ സമയത്ത് എന്നെ  പിന്തുണച്ചിരുന്നു കാവ്യ പറയുന്നു….

എന്റെ ആദ്യ വിവാഹ മോചന സമയത്തെ പ്രശ്നങ്ങൾ കൊണ്ടുതന്നെ നമ്മുടെ ആപത്ത് സമയത്ത് ആരൊക്കെ നമ്മുടെ കൂടെ ഉണ്ടാകും എന്നെനിക്ക് മനസിലാക്കൻ സാധിച്ചു, എനിക്ക് സപ്പോര്‍ട്ട് എന്ന നിലയില്‍ എന്നെ വിളിച്ച് സംസാരിച്ച് പിന്നീട് മാറിനിന്ന് കുറ്റം പറയുന്നവരെ കണ്ടു. എന്റെ  ഫീല്‍ഡില്‍ തന്നെയുള്ളവരാണ് ഇതിനുപിന്നിൽ.  അത് എനിക്കുവലിയൊരു ഞെട്ടലായിരുന്നു. ഇവരൊക്കെ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണോ എന്ന് അറിഞ്ഞപ്പോള്‍ വല്ലാത്തൊരു വിഷമവും.

വിവാഹ മോചനത്തിന് ശേഷം എന്റെ ഈശ്വര വിശ്വാസം ഒരുപാട് കൂടി. കാരണം ഞാന്‍ ചെന്ന്  എത്തിപ്പെട്ട സ്ഥലം എനിക്ക് പറ്റുന്നതല്ലെന്ന് തിരിച്ചറിയാനും അവിടെ നിന്നും അച്ഛനും അമ്മയ്ക്കും അരികിലേക്ക് എത്തിക്കാനുമായി ഇടപെട്ടത് ഞാൻ വിശ്വസിക്കുന്ന ഈശ്വരൻ  തന്നെയാണ്. വിവാഹം മോചനനത്തുനിനു ശേഷം   ഇനിയെന്ത് എന്നത് എന്നെ സംബദ്ധിച്ച് വലിയൊരു  ചോദ്യമായിരുന്നു. ആ സമയത്തൊക്കെ സിനിമയിലേക്കുള്ള തിരിച്ചുവരവൊന്നും ഞാൻ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നില്ല.

പിന്നീട് ആ സമയത്ത് എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് എന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ദിലീപേട്ടന്റെ പേര് വലിച്ചിഴച്ചതിനാണ്, ആ സമയത്തൊക്കെ ദിലീപേട്ടനേക്കാളും ഞാന്‍ വിഷമങ്ങള്‍ പങ്കുവെച്ചിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്. സിനിമയിലുള്ള ഒരാളെന്ന നിലയില്‍ മഞ്ജു ചേച്ചിയോടാണ് ഞാൻ എന്റെ വിഷമങ്ങൾ  പറയാറുള്ളത്. എന്റെ സ്വപ്‌നം എന്താണെന്ന് ഇവര്‍ക്കെല്ലാം അറിയാം. ഞാന്‍ നന്നായി അഡജ്സ്റ്റ് ചെയ്യുന്നയാളാണ്. എനിക്ക് അത്രയും പറ്റാത്ത ഒരിടം ആയതുകൊണ്ടാണ് ഞാൻ ആസിഡ് നിന്നും തിരികെ പോന്നത്, എല്ലാത്തിനും ഒടുവിൽ ഞാൻ സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങിയപ്പോൾ മഞ്ജു ചേച്ചിയും ദിലീപേട്ടനുമാണ് എനിക്ക് ഏറ്റവും വലിയ പിന്തുണയും സപ്പോർട്ടും തന്നതെന്നും കാവ്യ തുറന്ന് പറയുന്നു…..

 

 

Articles You May Like

One response to “‘ദിലീപേട്ടനേക്കാളും ഞാന്‍ വിഷമങ്ങള്‍ പങ്കുവെച്ചിട്ടുള്ളത് മഞ്ജു ചേച്ചിയോടായിരുന്നു’ !! കാവ്യയുടെ തുറന്ന് പറച്ചിൽ !!”

  1. Good says:

    You said a story. Good flow, good presentation, but not believable. Sorry

Leave a Reply

Your email address will not be published. Required fields are marked *