ഉമ്മന്‍ചാണ്ടി സാറിന്റെ ജീവചരിത്രം ഒരു സിനിമയാക്കണം ! ദുല്‍ഖറിന് അദ്ദേഹത്തിന്റെ ഒരു സാദൃശ്യമുണ്ട്, അപ്പോൾ ഉമ്മൻ ചാണ്ടി സാറായി ദുൽഖർ തന്നെ അഭിനയിക്കണം ! മനോജ് പറയുന്നു !

ബഹു, ഉമ്മൻ ചാണ്ടി, അദ്ദേഹം മലയാളികൾക്ക് ആരായിരുന്നു എന്നത് അദ്ദേഹത്തിന്റെ മരണ ശേഷമാണ് എല്ലാവരും മനസിലാക്കിയത്. ഇന്നും ആ വേർപാട് ഉൾകൊള്ളാൻ കഴിയാത്ത ഒരുപാട് പേരുണ്ട്. ഇപ്പോഴിതാ സിനിമ സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന നടൻ മനോജ് കുമാർ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഞാൻ ഇന്ന് രാവിലെ ഞാന്‍ ടിവി കണ്ടുകൊണ്ട് ചായ കുടിക്കുകയായിരുന്നു. ആ സമയത്ത് ടിവിയില്‍ സലാല മൊബൈല്‍സ് എന്നൊരു സിനിമയായിരുന്നു ഉണ്ടായിരുന്നത്. ഞാനും കൂടി അഭിനയിച്ച സിനിമയാണ്. സിനിമയില്‍ ദുല്‍ഖറിനെ കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് ഒരു സ്പാര്‍ക്ക് വന്നു. ഉമ്മന്‍ചാണ്ടി സാറിന്റെ ജീവചരിത്രം ഒരു സിനിമയാകുന്നു. പല വലിയ ആളുകളുടെയും ജീവചരിത്രം സിനിമയായിട്ടുണ്ടല്ലോ. അതുപോലെ ഉമ്മന്‍ചാണ്ടി സാറിന്റെ ജീവചരിത്രം സിനിമയായാല്‍ അത് വലിയൊരു സംഭവം ആയിരിക്കും. അദ്ദേഹം മലയാളക്കരയ്ക്ക് അത്രക്ക് പ്രിയങ്കരനാണ്. ഉമ്മന്‍ചാണ്ടി സാറായി ദുല്‍ഖര്‍ അഭിനയിച്ചാല്‍ നല്ല രസമായിരിക്കും, കാരണം ദുല്‍ഖറിന് അദ്ദേഹത്തിന്റെ ഒരു സാദൃശ്യമുണ്ട്.

ദുൽഖറിനെ കുറിച്ചുകൂടി ഒന്ന് മേക്കോവർ ചെയ്ത് എടുത്താൽ ഉമ്മൻ ചാണ്ടി സാറിനെ പോലെ തന്നെ ഉണ്ടാകും. ഒരുപാട് പ്രതിസന്ധികളിലും അനുഭവങ്ങളിലൂടെയും കടന്നുപോയ ഒരു മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതകഥ ഒരു സിനിമയാക്കാന്‍ പ്രാപ്തമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സിനിമയില്‍ ഒതുക്കാന്‍ പറ്റുന്ന ഒരു ജീവിതമല്ല അദ്ദേഹത്തിന്റെ അറുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതവും എണ്‍പത് വര്‍ഷത്തെ ജീവിതവും. എങ്കിലും ഒന്ന് നല്ലതുപോലെ വർക്ക് ചെയ്താണ് ഒരു സിനിമാക്കഥയാക്കാന്‍ പറ്റും. ഇതൊക്കെ നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമല്ല മലയാള സിനിമയിലെ പ്രതിഭാധനന്മാരായ സംവിധായകര്‍ വിചാരിച്ചാല്‍ ചെയ്യാന്‍ സാധിക്കും. ഒരു പക്ഷേ ഒരു പാന്‍ ഇന്ത്യന്‍ മൂവി ആയി മാറിയേക്കാവുന്ന സംഭവമായിരിക്കും ഇത്.

 

കാരണം ഇന്ന് ദുൽഖർ ഒരു പാൻ ഇന്ത്യൻ താരമാണ്, അപ്പോൾ ചിത്രം ലോകശ്രദ്ധ നേടും. മ്മന്‍ചാണ്ടിയുടെ കല്ലറയില്‍ നിന്ന് സിനിമ ആരംഭിക്കുകയാണ്, അവിടെ ആളുകള്‍ വന്നു മെഴുകുതിരി ഒക്കെ കത്തിക്കുമ്പോള്‍ മമ്മൂക്ക, മമ്മൂക്കയായി തന്നെ ആ കല്ലറയില്‍ വരികയാണ്. മമ്മൂക്കയല്ല സിനിമയില്‍ നായകന്‍ ദുല്‍ഖര്‍ ആണ്. ഇത് സിനിമയാക്കുകയാണെങ്കില്‍ മമ്മൂട്ടി കമ്പനിയും ദുല്‍ഖറിന്റെ കമ്പനിയും ചേര്‍ന്നായിരിക്കും സിനിമ നിര്‍മിക്കുക അങ്ങനെയും ഞാന്‍ ആഗ്രഹിക്കുന്നു. മലയാള സിനിമ കണ്ട ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയായിരിക്കും അത്. കല്ലറയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചിട്ട് മമ്മൂക്ക സ്‌ക്രീനില്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ ഓര്‍ക്കുകയാണ്.

ഇത് സംഭവസിച്ചാൽ അതൊരു സംഭവം തന്നെ ആയിരിക്കും. ദുല്‍ഖര്‍ എന്ന അഭിനയ പ്രതിഭയെ സംബന്ധിച്ച് അദ്ദേഹത്തിന് ഇത് ചെയ്യാന്‍ വലിയ വിഷമമൊന്നും ഉണ്ടാകില്ല. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ചാലഞ്ചിങ് ആയിട്ടുള്ള കഥാപാത്രമായിരിക്കും അത്. ആ വെല്ലുവിളി ദുല്‍ഖര്‍ നിഷ്പ്രയാസം മറികടക്കും കാരണം അത്രത്തോളം അഭിനയ പാടവം ആ ചെറുപ്പക്കാരനുണ്ട് എന്നും മനോജ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *