
മകളുടെ ആ ആഗ്രഹത്തിന് ഞാൻ ഒരിക്കലും നോ പറയില്ല ! സന്തോഷ വാർത്ത പങ്കുവെച്ച് മനോജ് കെ ജയൻ ! താരപുത്രിക്ക് ആശംസകൾ അറിയിച്ച് ആരാധകർ !
ഒരു സമയത്തത് സിനിമ രംഗത്ത് ഏറെ തിളങ്ങിനിന്ന താര ജോഡികളായിരുന്നു ഉർവശിയും മനോജ് കെ ജയനും. 1999 ലാണ് വിവാഹം നടക്കുന്നത്. പക്ഷെ ആ സന്തോഷത്തിനു അതികം ആയുസ്സ് ഇല്ലായിരുന്നു പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം അവർ തമ്മിൽ 2008 ൽ വേർപിരിഞ്ഞു. ഇവരുടെ ഏക മകൾ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി അച്ഛനോടോപ്പമാണ് തുടക്കം മുതൽ നിന്നത്. അതോടൊപ്പം ഏറ്റവും പ്രധാനമായ മറ്റൊരു കാര്യം അന്ന് ഉർവശിയുടെ കുടുംബം മുഴുവൻ പിന്തുണച്ചതും ഒപ്പം നിന്നതും മനോജിനൊപ്പമായിരുന്നു. ഇപ്പോഴിതാ തന്റെ മകളെ കുറിച്ച് പറഞ്ഞുകൊണ്ട് മനോജ് ആദ്യമായി രംഗത്ത് വന്നിരിക്കുകയാണ്.
മലയാള സിനിമയിലെ രണ്ടു പ്രതിഭകളുടെ മകളാണ് കുഞ്ഞാറ്റ, സ്വാഭാവികമായും കുഞ്ഞാറ്റയും സിനിമ മേഖലയിൽ എത്താൻ സാധ്യത വളരെ കൂടുതലാണ്. മകളുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് മനോജ് പറയുന്നത് ഇങ്ങനെ, കുഞ്ഞാറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരില്ല. അത് അവളുടെ ഇഷ്ടമാണ്. ഒരു സുപ്രഭാതത്തില്‍ അവള്‍ക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് വളരെ കാര്യമായിട്ട് പറഞ്ഞാല്‍ ആലോചിക്കും. അല്ലാതെ ഇങ്ങനെ നിന്നാല്‍ പറ്റില്ല, അച്ഛനും അമ്മയും കലാകാരന്മാരാണ്. നീയും സിനിമയിലേക്ക് എത്തണം എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. അങ്ങനെയുള്ള ഒരു അച്ഛനല്ല ഞാന്‍. അതെല്ലാം മകളുടെ ഇഷ്ടമാണ്.

അവൾ എന്നോട് അങ്ങനെ ഒരു ഇഷ്ടം പറഞ്ഞാൽ ഞാൻ അതിനോദു ഒരിക്കലും അതിനോട് നോ എന്ന് പറയില്ല എന്നാണ് മനോജ് വ്യക്തമാക്കുന്നത്. കാരണം ഞാന്‍ ഈ ഒരു കല കൊണ്ട് മാത്രം ഇവിടെ വരെ എത്തി നില്ക്കുന്ന ഒരാളാണ്. ഞാന്‍ അതിനെ ഒരിക്കലും നിന്ദിക്കാനോ പുച്ഛിക്കാനോ ഒന്നും പാടില്ല. ഒരിക്കലും അതിനെ വേറെ രീതിയില്‍ കാണില്ല. മകള്‍ക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ അത് നടത്തി കൊടുക്കും. അവളുടെ അച്ഛനും അമ്മയും കലാകാരന്മാരല്ലേ, അതില്‍ നിന്നാണല്ലോ ഞങ്ങള്‍ ഇത്രയും ആയത്. നമ്മള് അതിനെ ദൈവ തുല്യമായി കാണുന്നവരാണ് എന്നും മനോജ് പറയുന്നു.
അതുപോലെ തനിക്ക് ഉണ്ടായിരുന്ന മദ്യപാന ശീലം മാറ്റിയത് തന്റെ മകൾ വളരുന്നതിന് ശേഷമാണെന്നും, അതിനു ശേഷം ഇന്ന് ഈ നിമിഷം വരെ ഒരു തുള്ളി കൈ കൊണ്ട് തൊട്ടിട്ടില്ല എന്നും അദ്ദേഹം പറയുന്നു. കുഞ്ഞാറ്റ ടിക് ടോക് വീഡിയോകളിൽ കൂടി തന്റെ കഴിവ് ഇതിനോടകം കാഴ്ചവെച്ചിരുന്നു. താരപുത്രിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.
Leave a Reply