
എന്റെ മോളുടെ അമ്മ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ! അമ്മക്ക് ഒപ്പവും മകൾ വളരണം എന്നത് എന്റെ തീരുമാനം ! മനോജിന് കൈയ്യടിച്ച് മലയാളികൾ !
മലയാള സിനിമ നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മികച്ച നടിയാണ് ഉർവശി. ഒരു സമയത്ത് ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന താര ജോഡികളായിരുന്നു ,മനോജൂം ഉർവശിയും, പക്ഷെ ഇരുവരും വേര്പിരിഞ്ഞതോടെ മകളുടെ അവകാശ തർക്കവുമായി വർഷങ്ങൾ ഇരുവരും കോടതി കയറി ഇറങ്ങി. ഒടുവിൽ മകൾ മനോജിനൊപ്പം പോകാൻ വിധി ആക്കുകയായിരുന്നു.
എന്നാൽ മറ്റു താരങ്ങളെ പോലെ തന്റെ മകളെ അവളുടെ അമ്മയിൽ നിന്നും അകറ്റി നിർത്താൻ ,മനോജ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല, തന്നെ പോലെ തന്നെ അവളുടെ അമ്മയ്ക്കും മകളിൽ അവകാശം ഉണ്ടെന്നും, അവൾ ഞങ്ങൾക്ക് രണ്ടാളുടെയും സ്നേഹം ഏറ്റു വളരണമെന്നും മനോജിന്റെ തീരുമാനമായിരുന്നു. അതുകൊണ്ട് തന്നെ മകൾ കുഞ്ഞാറ്റക്ക് ഇന്ന് അമ്മ യെല്ലാമെല്ലാമാണ്, മനോജോന്റെ ഈ മനസിന് കൈയ്യടിക്കുകയാണ് ഇപ്പോൾ മലയാളികൾ.
ഉർവശിയും മകൾ കുഞ്ഞാറ്റയും വനിതക്ക് വേണ്ടി നടത്തിയ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്, അമ്മയും മകളും കൂടിയുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ ചേർത്തുള്ള കൊളാഷ് കുഞ്ഞാറ്റയുടെയും ഉർവശിയുടെയും ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ കാണാം. ആകെ നാല് ചിത്രങ്ങളാണ് കുഞ്ഞാറ്റ ഇത്തരത്തിൽ പോസ്റ്റിനായി തിരഞ്ഞെടുത്തിട്ടുള്ളത്. സാരിയാണ് ഉർവശിയുടെ വേഷം. കുഞ്ഞാറ്റയാകട്ടെ, മനോഹരമായ ഒരു ലെഹങ്കയാണ് ധരിച്ചിരിക്കുന്നത്. സൂര്യഗായത്രിയിലും മറ്റും മലയാളികൾ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന ലുക്കിൽ ഉർവശിയെ വീണ്ടും കാണാം എന്നതാണ് ഈ ചിത്രങ്ങൾ കണ്ടാൽ അവരുടെ ആരാധകരുടെ മനസിലേക്ക് വരിക

തന്റെ അമ്മക്ക് ഇപ്പോൾ വലിയ പിന്തുണയാണ് കുഞ്ഞാറ്റ നൽകുന്നത്, അമ്മയ്ക്ക് പ്രായമായി വരുമ്പോൾ, കൂടെ നിൽക്കാൻ ഏറെ ഇഷ്‌ടപ്പെടുകയാണ് ഈ മകൾ. ഉർവശിയുടെ സിനിമയുടെ പ്രൊമോഷനിലും മറ്റും പങ്കുകൊണ്ട കുഞ്ഞാറ്റയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടിയായിരുന്നപ്പോൾ മാധ്യമങ്ങളുടെയോ പൊതുപരിപാടികളുടെയോ കണ്ണിൽപ്പെടാതെയാണ് ഉർവശി മകളെ വളർത്തിയിരുന്നത്.
അതുപോലെ തന്റെ മകൾക്ക് ഇപ്പോൾ സിനിമ അഭിനയം വളരെ ഇഷ്ടമായി തുടങ്ങിയെന്നും, നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ സിനിമ ചെയ്യാൻ മകൾ തയ്യാറാണെന്നും ഉർവശി വ്യക്തമാക്കി, മനോജൂം അടുത്തിടെ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു, കുഞ്ഞാറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരില്ല. അത് അവളുടെ ഇഷ്ടമാണ്. ഞാൻ ആയാലും ഇപ്പോൾ അവളുടെ അമ്മ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ്, ഇനി ഇപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞാലും അവൾ സിനിമയിൽ എത്തണമെന്നാണ് വിധി എങ്കിൽ എത്തിയിരിക്കും എന്നായിരുന്നു ആ വാക്കുകൾ.. ഏതായാലും താരപുത്രിയുടെ സിനിമ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകർ.
Leave a Reply