
എൻ്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പടം, ഞങ്ങൾ ഒരുമിച്ച് 10 സിനിമകൾ ചെയ്തിട്ടുണ്ട് ! ഇത്രയും വർഷം എന്നെ ചേർത്ത് നിർത്തിയതിന് നന്ദി ! മീന
മലയാള സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള താര ജോഡിയാണ് മോഹൻലാലും മീനയും. ഇവർ ഇരുവരും ഒന്നിച്ച എല്ലാ സിനിമകളും മികച്ച വിജയം കൈവരിച്ചതുകൊണ്ട് തന്നെ ഇരുവരും ഭാഗ്യ ജോഡികളായും അറിയപ്പെടുന്നു, ഇവരുടെ കൂട്ടുകെട്ടിൽ അവസാനമായി ഇറങ്ങിയ ദൃശ്യം 2 സൂപ്പർ ഹിറ്റായിരുന്നു, ഇപ്പോഴിതാ ചോട്ടാമുംബൈക്ക് ശേഷം വീണ്ടുമൊരു മോഹൻലാൽ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്.
ഇപ്പോഴിതാ ‘ഉദയനാണ് താരം’ റി റിലീസ് ചെയ്യുന്നതിന്റെ സന്തോഷം പങ്കിട്ട് നടി മീനയും രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. “ക്യാമറകൾ റോളിംഗ് നിർത്തിയതിന് ശേഷവും ചില കഥകൾ നിങ്ങളോടൊപ്പം ഉണ്ടാകും. അതിലൊന്നാണ് ‘ഉദയനാണ് താരം’. എൻ്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമ. ഈ ജൂൺ 20ന് വീണ്ടും നിങ്ങളിലേക്ക് വരുന്നു. മോഹൻലാൽ, ശ്രീനിവാസൻ, മുകേഷ്, ജഗതി ശ്രീകുമാർ എന്നിവരോടൊപ്പം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം”, എന്നാണ് മീന കുറിച്ചത്.
മീന മുമ്പൊരിക്കൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, ‘ഒരുപാട് നന്ദിയുണ്ട് ലാലേട്ടാ അങ്ങയുടെ ഈ വാക്കുകൾക്ക്, ലാലേട്ടനൊപ്പമുള്ള ഓരോ ചിത്രങ്ങളും എനിക്ക് വളറെ നല്ലൊരു അനുഭവമായിരുന്നു’. 25 വർഷമായി നമ്മൾ ഒരുമിച്ച് അഭിനയിക്കാൻ തുടങ്ങിയിട്ട്, ഒരുപാട് നല്ല നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായി, പത്ത് സിനിമകളിൽ അങ്ങയെപോലെയുള്ള ഒരു പ്രതിഭയുടെ ഒപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമെന്നും മീന പറയുന്നു.
മുപ്പിത്തരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1984 ല്‍ റിലീസ് ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തിലാണ് ആദ്യമായി മീന മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. ബാലതാരമായിട്ടാണ് മീന ചിത്രത്തിലെത്തിയത്. സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ സറീന വഹാബായിരുന്നു ലാലിന്റെ നായിക, പിനീട് വർഷങ്ങൾക്ക് ശേഷം ‘പ്രിൻസ്’ എന്ന സിനിമയുടെ പരാജയത്തിൽ മോഹൻലാൽ ദുഖിച്ച് ഇരിക്കുമ്പോഴാണ് ഐവി ശശി സംവിധാനം ചെയ്ത വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തില്‍ മീന നായികയായെത്തുന്നത്. ആ ചിത്രം ലാലിനെ കരകയറ്റി. മീന മോഹന്‍ലാല്‍ കൂട്ടുകെട്ട് മലയാളത്തില്‍ ഹിറ്റാകുകയും ചെയ്തു.

ആ സിനിമയുടെ വിജയത്തിന് ശേഷം 1999 ഭദ്രൻ സംവിധാനം ചെയ്ത ‘ഒളിമ്പ്യന്‍ അന്തോണി ആദം’. പക്ഷെ ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാലും മോഹന്‍ലാല്‍ മീന കൂട്ടുകെട്ടിന് ഒരു ഭംഗവും വരുത്തിയിരുന്നില്ല. അതിനു ശേഷം 2003 ൽ തുളസിദാസ് സംവിധാനം ചെയ്ത കുടുംബ ചിത്രമായിരുന്നു ‘മിസ്റ്റര്‍ ബ്രഹ്മചാരി’. എന്നാല്‍ ഈ സിനിമയും പരാജയപ്പെട്ടു. സിനിമ എട്ട് നിലയില്‍ പൊട്ടിയിട്ടും മീന മോഹന്‍ലാല്‍ കെമിസ്ട്രി വര്‍ക്കൗട്ടായി.
ശേഷം നാട്ടുരാജാവ്, പക്ഷെ സിനിമ പൊട്ടിപ്പൊളിഞ്ഞു, രഞ്ജിത്ത് – മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ചന്ദ്രോത്സവും പൊട്ടി തകർന്നു. തുടരെ തുടരെ ചിത്രങ്ങള്‍ പരാജയപ്പെട്ടു നില്‍ക്കുമ്പോഴാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഉദയനാണ് താരം എന്ന ചിത്രമെത്തുന്നത്. ആ ചിത്രം മിൿച വിജയം നേടി. ശേഷം ദൃശ്യം എന്ന സൂപ്പർ ഹിറ്റ്, ദൃശ്യത്തിന്റെ ഗംഭീര വിജയത്തിന് ശേഷം മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ബ്രോ ഡാഡി, ദൃശ്യം 2, ഈ ജോഡികളുടെ വിജയം ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു. പഴയ നായികമാരിൽ മോഹന്ലാലിനൊപ്പം ഇപ്പോഴും നായികയായി തുടരുന്ന ഒരേ ഒരു നായികയും മീന തന്നെയാണ്.
Leave a Reply