
‘നാല്പത്തിന്റെ നിറവിൽ നടി മീന’ !! ആശംസകളുമായി താരങ്ങളും ആരാധകരും !! നന്ദി പറഞ്ഞ് മീനയും !
മീന എന്ന അഭിനേത്രി മലയാളികളുടെ എക്കലത്തെയും ഇഷ്ട നായികയാണ്, നിരവധി കഥാപാത്രങ്ങൾ സൂപ്പർ ഹിറ്റാക്കിയ താര റാണി ഇപ്പോഴും ശക്തമായ നായിക കഥാപത്രങ്ങൾ ചെയ്യുന്ന നടി മറ്റുള്ളവർക്ക് ഒരു മാതൃകയായിരുന്നു. തെന്നിന്ത്യയിലെ പ്രശസ്തയായ നൈഡയുടെ ഏറ്റവും വലിയ പ്രത്യേകത അവർ മിക്ക സൂപ്പർ നായകന്മാരോടൊപ്പവും അഭിനയിച്ചിരുന്നു. നായികമാര്‍ക്ക് സിനിമ ഇന്റസ്ട്രിയില്‍ കൂടുതൽ നാൾ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന് പറഞ്ഞവര്‍ക്ക് നടുവിലൂടെയാണ് മീന തന്റെ ഈ നാല്പതുവർഷം പൂർത്തിയാക്കിയിരിക്കുന്നത്.
തമിഴിലും തെലുങ്കിലും കാനഡയിലും തിളങ്ങി നിന്ന മീന 1981 ല്‍ ബാലതാരമായിട്ടാണ് സിനിമയിൽ എത്തിയത്. എന്നാൽ ഏറെ രസകരമായ കാര്യം അതെ ചിത്രത്തിലെ നായകന്മാര്‍ക്കൊപ്പം പിന്നീട് മീന നായികയായി അഭിനയിച്ചിരുന്നു എന്നതാണ്. ഇത്രയും കാലം സിനിമയിൽ നിലനിൽക്കാനും മനോഹരമായ കൂടുതൽ നല്ല വേഷങ്ങൾ ചെയ്യാൻ സാധിച്ചതും എന്റെ സംവിധായകരും നിര്‍മാതാക്കളും സഹതാരങ്ങളും ആരാധകരായ നിങ്ങളോരോരുത്തരും ആണെന്ന് മീന പറയുന്നു. നാല്‍പത് വര്‍ഷമായി നല്‍കിക്കൊണ്ടിരിയ്ക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും സമൂഹ മാധ്യമം വഴി നന്ദി അറിയിച്ചിരിക്കുകയാണ് നടിയിപ്പോൾ….

മോഹൻലാൽ മീന കൂട്ടുകെട്ടിൽ വളരെയധികം സിനിമകൾ അവർ ചെയ്തിരുന്നു. അതെല്ലാം മലയാളത്തിൽ സൂപ്പർ ഹിറ്റുകൾ ആയിരുന്നു. കൂടാതെ മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, തുടങ്ങിയവർക്കൊപ്പവും മലയാളത്തിൽ ഹിറ്റ് സിനിമകൾ മീന ചെയ്തിരുന്നു.. ഇത്രയും സിനിമകൾ ചെയ്തതെല്ലാം നെഗറ്റീവ് കഥാപാത്രങ്ങൾ ഒന്നും ഇല്ലാത്ത കഥാപാത്രങ്ങൾ ആയിരുന്നു ചെയ്തിരുന്നത്, പക്ഷെ അതോര്‍ക്കുമ്ബോള്‍ ഇപ്പോള്‍ നിരാശ ഉണ്ട് എന്ന് തുറന്ന് പറയുകയാണ് മീന, ഒരു അഭിനേത്രി എന്ന നിലയിൽ നമ്മൾ എല്ലാത്തരം വേഷങ്ങളും ചെയ്യണം, പക്ഷെ അന്നൊക്കെ നെഗറ്റീവ് റോളുകൾ ചെയ്താൽ നമ്മളോടുള്ള ഇഷ്ടം ആരാധകർക്ക് കുറയുമോ എന്നുള്ള പേടിയായിരുന്നു തനിക്കെന്നും മീന പറയുന്നു..
സിനിമയിൽ ഗ്ലാമര്‍ വേഷങ്ങൾ അഭിനയിക്കുമ്ബോള്‍ കഥാപാത്രത്തിന്റെ ആഴം കുറയുന്നതാണ് ബാക്കി ഭാഷകളിലെ പതിവ്. പക്ഷേ മലയാളത്തില്‍ അങ്ങനെയല്ല. ഗ്ലാമര്‍ റോളുകള്‍ ചെയ്യുമ്ബോള്‍ തന്നെ അഭിനയ സാധ്യതയുള്ള റോളുകളും കിട്ടും അതിനുദാഹരണമാണ് ലാലേട്ടന്റെ വർണപ്പകിട്ട് എന്ന ചിത്രം അതിൽ താൻ ഗ്ലാമർ വേഷമാണ് ചെയ്‌തത് പക്ഷെ ഏറ്റവും കൂടുതൽ അഭിനയ പ്രാധാന്യമുള്ള വേഷമായിരുന്നു അത്.. അത് മലയാളത്തിന്റെ മാത്രം പ്രത്യേകഥയാണെന്നും മീന പറയുന്നു…
ഉദയനാണ് താരം തനിക്ക് കിട്ടിയ മറ്റൊരു മികച്ച കഥാപാത്രം ആയിരുന്നു എന്നും അതിൽ കരളേ കരളിന്റെ കരളേ എന്ന ഗാനം ചിത്രീകരിക്കുമ്പോൾ ശ്രീനിവാസൻ സാർ എപ്പോഴും തെറ്റിക്കുമെന്നും ഡയറക്ടർ കട്ട് പറയുമ്പോൾ അദ്ദേഹം പറയും മീന നന്നായി ഡാന്‍സ് കളിക്കുന്നത് കൊണ്ട് എന്റെ ഡാന്‍സിന്റെ ഭംഗി തിരിച്ചറിയാന്‍ പറ്റാത്തതാണെന്ന്.അത് ഏറെ രസകരമായ അനുഭവമായിരുന്നു എന്നും മീന പറയുന്നു…
Leave a Reply