ആ സമയത്ത് വല്ലാത്ത നിരാശ തോന്നിയിരുന്നു ! മീന മനസ്സ് തുറക്കുന്നു !!
ബാല താരമായി എത്തിയ മീന പിന്നീട് തെന്നിന്ത്യൻ താരമായി മാറിയ താരം ഇന്നും സിനിമയിൽ സജീവമാണ്, മലയാളികൾക് ഇന്നും ഏറെ പ്രിയങ്കരിയായ മീന എല്ലാ ഭാഷകളിലും സൂപ്പർ നായകന്മാരുടെ നായികയായിരുന്നു, മലയാളത്തിലും മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയ എല്ലാ നായകന്മാരുടെയും വിജയ നായികയ്‌യിരുന്നു മീന. വിവാഹ ശേഷം സിനിയിൽ നിന്നും ഇടവേള എടുത്തിരുന്നു, താരരത്തിനു നൈനിക എന്ന ഒരു മകളുമുണ്ട്, വിദ്യാസാഗർ എന്ന ബിസിനെസ്സ് കാരണാണ് മീനയുടെ ഭർത്താവ്. ഇടവേളക്ക് ശേഷം മോഹൻലാലിൻറെ ദൃശ്യം എന്ന സിനിമയിലൂടെയാണ് മീനയുടെ തിരിച്ചുവരവ്, ദൃശ്യത്തിന്റെ വിജത്തിന് ശേഷം പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൾ എല്ലാ ഭാഷകളിലും മീന ചെയ്തിരുന്നു..
ഇപ്പോൾ തന്റെ സിനിമ ജീവിതത്തിൽ ആദ്യ ചിത്രം മുതൽ അവസാന ചിത്രം വരെയുള്ള തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് മീന ഇപ്പോൾ തമിഴിൽ ശിവാജി ഗണേശനൊപ്പമാണ് തുടക്കം പിന്നീട് പ്രഭുവിന്റെ മകളായും അഭിനയിച്ചു, താൻ ആറു ഭാഷകളിലുമായി അറുപതോളം നായകന്മാരുടെ നായികയായി അഭിനയിച്ചു, തമിഴിൽ രജനികാന്ത്, പ്രഭു, ശരത് കുമാർ, കമല ഹാസൻ, സത്യ രാജ്, വിജയകാന്ത് തുടങ്ങിയ നിരവധി താരങ്ങൾ, തെലുങ്കില്‍ എന്‍ടിആര്‍, ബാലകൃഷ്ണ, ചിരഞ്ജീവി, വെങ്കിടേഷ്, നാഗാര്‍ജുന, മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി തുടങ്ങി നിരവധി താരങ്ങൾ….
ഇത്രയും സിനിമകൾ ചെയ്തതെല്ലാം നെഗറ്റീവ് കഥാപാത്രങ്ങൾ ഒന്നും ഇല്ലാത്ത കഥാപാത്രങ്ങൾ ആയിരുന്നു ചെയ്തിരുന്നത്, പക്ഷെ അതോര്‍ക്കുമ്ബോള്‍ ഇപ്പോള്‍ നിരാശ ഉണ്ട് എന്ന് തുറന്ന് പറയുകയാണ് മീന, ഒരു അഭിനേത്രി എന്ന നിലയിൽ നമ്മൾ എല്ലാത്തരം വേഷങ്ങളും ചെയ്യണം, പക്ഷെ അന്നൊക്കെ നെഗറ്റീവ് റോളുകൾ ചെയ്താൽ നമ്മളോടുള്ള ഇഷ്ടം ആരാധകർക്ക് കുറയുമോ എന്നുള്ള പേടിയായിരുന്നു തനിക്കെന്നും മീന പറയുന്നു..
ഗ്ലാമര്‍ അഭിനയിക്കുമ്ബോള്‍ കഥാപാത്രത്തിന്റെ ആഴം കുറയുന്നതാണ് ബാക്കി ഭാഷകളിലെ പതിവ്. പക്ഷേ മലയാളത്തില്‍ അങ്ങനെയല്ല. ഗ്ലാമര്‍ റോളുകള്‍ ചെയ്യുമ്ബോള്‍ തന്നെ അഭിനയ സാധ്യതയുള്ള റോളുകളും കിട്ടും അതിനുദാഹരണമാണ് ലാലേട്ടന്റെ വർണപ്പകിട്ട് എന്ന ചിത്രം അതിൽ താൻ ഗ്ലാമർ വേഷമാണ് ചെയ്‌തത് പക്ഷെ ഏറ്റവും കൂടുതൽ അഭിനയ പ്രാധാന്യമുള്ള വേഷമായിരുന്നു അത്.. അത് മലയാളത്തിന്റെ മാത്രം പ്രത്യേകഥയാണെന്നും മീന പറയുന്നു…
ഉദയനാണ് താരം തനിക്ക് കിട്ടിയ മറ്റൊരു മികച്ച കഥാപാത്രം ആയിരുന്നു എന്നും അതിൽ കരളേ കരളിന്റെ കരളേ എന്ന ഗാനം ചിത്രീകരിക്കുമ്പോൾ ശ്രീനിവാസൻ സാർ എപ്പോഴും തെറ്റിക്കുമെന്നും ഡയറക്ടർ കട്ട് പറയുമ്പോൾ അദ്ദേഹം പറയും മീന നന്നായി ഡാന്‍സ് കളിക്കുന്നത് കൊണ്ട് എന്റെ ഡാന്‍സിന്റെ ഭംഗി തിരിച്ചറിയാന്‍ പറ്റാത്തതാണെന്ന്.അത് ഏറെ രസകരമായ അനുഭവമായിരുന്നു എന്നും മീന പറയുന്നു…
Leave a Reply