‘സന്തോഷ വാർത്തയുമായി മീന’ !! കാത്തിരുന്ന നിമിഷം ! ആശംസകളുമായി താരങ്ങളും ആരാധകരും !

മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായികമാരിൽ ഒരാളാണ് മീന. നിരവധി ഹിറ്റ് സിനിമയുടെ ഭാഗമായ താരം അഭിനയ ജീവിതം തുടങ്ങിയിട്ട് 40 വർഷം പൂർത്തിയായിരുന്നു. അതിന്റെ സന്തോഷം പങ്കു വെച്ച്  തരാം എത്തിയിരുന്നു. സൗത്തിന്ത്യയിലെ എല്ലാ സൂപ്പർ സ്റ്റാറുകളുടെ ഒപ്പം അഭിനയിച്ച മീര മലയാളത്തിന്റെയും ഭാഗ്യ നായികയാണ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി ഇപ്പോഴും ആ വിജയ ചരിത്രം ആവർത്തിക്കുകയാണ്.

ഏറ്റവും പുതിയ ചിത്രം ‘ദൃശ്യം 2’ ലോകമെമ്പാടും മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷം ആരാധകരക്കായി പങ്കുവെച്ചിരുന്നു, തന്റെ പന്ത്രണ്ടാമത്തെ വിവാഹം വാർഷികം ആഘോഷിച്ചിരിക്കുയാണ് മീന ഇപ്പോൾ. തനറെ പ്രിയതമനു ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. നിങ്ങൾ ഒരു മഴവില്ല് പോലെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് മനോഹരമായി വർണ്ണാഭമാക്കി. നമ്മൾ ഒരുമിച്ചുള്ള നിമിഷങ്ങളാണ് എനക്ക് ഏറ്റവും പ്രിയപ്പെട്ടത്. നിങ്ങൾ എനിക്ക് നൽകിയ മനോഹര പുഞ്ചിരിയോടെ ഞാൻ നിങ്ങളെ ആശംസിക്കുന്നു, എന്റെ ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ.. എന്നാണ് മീന കുറിച്ചിരിക്കുന്നത്.

2009 ലാണ് മീനയും ബിസിനെസ്സ് കാരനായ വിദ്യാസാഗറും തമ്മിൽ വിവാഹിതരാകുന്നത്. വിവാഹ ശേഷവും മീന സിനിമ മെഹളയിൽ വളരെ സജീവമായിരുന്നു. പൂർണ പിന്തുണയാണ് വിദ്യാസാഗർ മീനക്ക് നൽകിയിരുന്നത്, മകൾ ജനിച്ച ശേഷവും മീന അഭിനയ രംഗത്ത് ഉണ്ടായിരുന്നു. അമ്മയെ പോലെ മകളും ബാലതാരമായി സിനിമയിൽ എത്തിയിരുന്നു. വിജയിക്കൊപ്പമുള്ള ‘തെറി’എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്.

ഇപ്പോൾ സിനിമയിൽ എത്തിയതിട്ട് 40 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് മീന, താൻ കൂടുതലും വളരെ പാവമായ നായിക വേഷങ്ങളാണ് ചെയ്തിരുന്നത്. നെഗറ്റീവ് ട്ടച്ച് ഒട്ടും ഇല്ലാത്ത കഥാപാത്രങ്ങൾ ആയിരുന്നു അതെല്ലാം, പക്ഷെ അതോര്‍ക്കുമ്ബോള്‍ ഇപ്പോള്‍ നിരാശ ഉണ്ട് എന്ന് തുറന്ന് പറയുകയാണ് മീന. കാരണം ഒരു അഭിനേത്രി എന്ന നിലയിൽ നമ്മൾ എല്ലാത്തരം വേഷങ്ങളും ചെയ്യണം, അന്നൊക്കെ നെഗറ്റീവ് റോളുകൾ ചെയ്താൽ ആരാധകർക്ക് നമ്മളോടുള്ള ഇഷ്ടം കുറയുമോ എന്നുള്ള പേടിയായിരുന്നു തനിക്കെന്നും മീന പറയുന്നു..

കോമഡി വേഷങ്ങളും ചെയ്തിരുന്നു, പക്ഷെ ഇനി വില്ലത്തി വേഷങ്ങൾ ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട് എന്നാണ് മീന ഇപ്പോൾ പറയുന്നത്. മറ്റു ഭാഷകളിൽ ഗ്ലാമര്‍ അഭിനയിക്കുമ്ബോള്‍ നമ്മുടെ കഥാപാത്രത്തിന്റെ ആഴം കുറയുന്നതാണ് പതിവ്. പക്ഷേ മലയാളത്തില്‍ അങ്ങനെയല്ല. ഗ്ലാമര്‍ റോളുകള്‍ ചെയ്യുമ്ബോള്‍ തന്നെ അഭിനയ സാധ്യതയുള്ള റോളുകളും കിട്ടും അതിനുദാഹരണമാണ് ലാലേട്ടന്റെ വർണപ്പകിട്ട് എന്ന ചിത്രം അതിൽ താൻ ഗ്ലാമർ വേഷമാണ് ചെയ്‌തത്‌ പക്ഷെ ഏറ്റവും കൂടുതൽ അഭിനയ പ്രാധാന്യമുള്ള വേഷമായിരുന്നു.. അത് മലയാളത്തിന്റെ മാത്രം പ്രത്യേകഥയാണെന്നും മീന പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *