
“അമ്മക്ക് ആശംസകളുമായി മീനാക്ഷി” ! ഏറ്റെടുത്ത് ആരാധകർ ! ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു ! ചിത്രം വൈറൽ ആകുന്നു !
ഇന്ന് മലയാളികളുടെ സ്വന്തം കാവ്യ മാധവന്റെ ജന്മദിനമാണ്, എന്നാൽ നടിക്ക് ആശംസകളുമായി താരങ്ങൾ ആരും എത്താതിരുന്നത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. മലയാളത്തിൽ നിന്നും ഉണ്ണി മുകുന്ദൻ മാത്രമാണ് കാവ്യക്ക് സമൂഹ മാധ്യമം വഴി ആശംസകൾ അറിയിച്ചത്. എല്ലാവരും കാത്തിരുന്നത് മീനാക്ഷിയുടെ ആശംസകൾ അറിയാൻ വേണ്ടിയായിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് മീനാക്ഷി പതിവുപോലെ തന്റെ രണ്ടാനമ്മക്ക് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. ഇരുവരും വനിതക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് ലോ സിംപൽ ഇട്ടുകൊണ്ടാണ് മീനാക്ഷി ചിത്രം പങ്കുവെച്ചത്..
ഇതുപോലെ കാവ്യയുടെ കഴിഞ്ഞ ജന്മദിനത്തില് മീനാക്ഷി പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും ഏറെ വൈറലായിരുന്നു. കാവ്യയ്ക്ക് ഒപ്പം ചിരി അടക്കി പിടിച്ച് നില്ക്കുന്ന ഒരു ഫോട്ടോ ആണ് പങ്കുവച്ചത്. ‘ഹാപ്പി ബേര്‍ത്ത് ഡേ.. ഐ ലവ് യു’ എന്നായിരുന്നു ഫോട്ടോയ്ക്ക് നല്കിയ ക്യാപ്ഷന്‍. അതുപോലെ തന്നെ ഓണത്തിന് പങ്കുവെച്ചിരുന്ന ഇവരുടെ കുടുംബ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു…
കുഞ്ഞ് താരം കാവ്യയുടെ മകൾ മഹാലക്ഷ്മിയെ എടുത്ത് ഞെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ടുള്ള ചിത്രത്തിൽ കാവ്യയും ദിലീപും ഒത്ത് വളരെ സന്തോഷോടെയുള്ള ചിത്രമാണ് ഓണത്തിന് താരങ്ങൾ പങ്കുവെച്ചത്. കാവ്യയുമായി മീനാക്ഷി സ്വരച്ചേർച്ച ഉണ്ട് എന്ന രീതിയിൽ പല കെട്ടുകഥകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ അതിന്റെ തോത് കൂടി വന്നിരുന്നു. മീനാക്ഷി പങ്കുവെച്ച കുടുംബ ചിത്രം തന്നെ ധാരാളമായിരുന്നു അതിനെ എല്ലാം നിഷ്പ്രഭമാക്കാൻ.

തുടക്കം മുതൽ കാവ്യയെ തന്റെ അമ്മയുടെ സ്ഥാനത്ത് തന്നെയാണ് മീനാക്ഷി കാണുന്നത്. അമ്മ മകൾ ബന്ധത്തിൽ തന്നെയാണ് ആ കുടുംബം മുന്നോട്ട് പോകുന്നത്. അത് ദിലീപിന് നിർബന്ധമുള്ള കാര്യമാണ് എന്ന് കാവ്യാ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. കാവ്യയുടെ ജന്മദിനത്തിൽ മീനാക്ഷി ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു എന്ന കുറിപ്പോടെ ആശംസകൾ നേരാറുണ്ട്. അതുപോലെ തന്നെ ദിലീപ് കാവ്യാ ദമ്പതികളുടെ മകൾ മഹാലക്ഷ്മി എന്ന മാമാട്ടിയാണ് ഇപ്പോൾ മീനാക്ഷിയുടെ ലോകം.
അതുപോലെ തന്നെ എടുത്ത് പറയേണ്ട ഒരുകാര്യം എന്നത്, ദിലീപിന് മീനാക്ഷി നൽകുന്ന പിന്തുണയാണ്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും മീനാക്ഷി തന്റെ അച്ഛനെ ചേർത്ത് പിടിക്കാറുണ്ട്, അടുത്തിടെ അദ്ദേഹത്തിനെതിരെ മോശം കമന്റ് ഇട്ട ആൾക്ക് മീനാക്ഷി മറുപടി നൽകിയതും ഏറെ ശ്രദ്ധ നേടിയിരുന്നു. “എന്റെ അച്ഛനെ എനിക്ക് അറിയാം എന്നെ നീ പഠിപ്പിക്കേണ്ട” എന്നു തുടങ്ങിയ നിരവധി കമന്റുകൾ ആണ് മീനാക്ഷി പങ്കിട്ടത്. ദിലീപും പലപ്പോഴും പറഞ്ഞിരുന്നു മീനാക്ഷി ആണ് തന്റെ ഭാഗ്യവും ഐശ്വര്യവും എന്ന്..
Leave a Reply