ഞാൻ അമ്മ ആയിട്ട് ഒരു മാസമായി ! പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര സന്തോഷമാണ് ! ഡെയിൻ അത് എനിക്ക് സമ്മാനിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി ! മീനാക്ഷി !

നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ കൂടി ഏവർക്കും പര്യങ്കരിയായി മാറിയ ആളാണ് നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ. മറ്റു അവതാരകാരിൽ നിന്നും വളരെ വ്യത്യസ്തമായ അവതരണ ശൈലി  ആണ് പിന്തുടരുന്നത്. അതുകൊണ്ട് തന്നെയാണ് മീനാക്ഷി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഉടൻ പണം  2.0  എന്ന പരിപാടിയിൽ കൂടിയാണ് കൂടുതൽ ജനപ്രിയയായി മാറിയത്.  ശേഷം സിനിമ രംഗത്ത് മാലിക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ മകളായും മീനാക്ഷി എത്തിയിരുന്നു.

പരിപാടിയിൽ മീനാക്ഷിയുടെ പെയർ ആയി എത്തുന്നത് ഡെയിൻ ഡേവിസ് ആണ്, ഇവരുടെ ജോഡി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്. മീനാക്ഷി ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയ സന്തോഷങ്ങളെ കുറിച്ച് സംസാരിച്ചതിന്റെ വീഡിയോയാണ് വൈറലാകുന്നത്. എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് മീനാക്ഷി അഭിനയത്തിലേക്ക് ഇറങ്ങിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ….. ‘സ്കൈയാണ് എന്റെ പുതിയ വിശേഷം. ഞാൻ അമ്മയായിട്ട് ഒരു മാസമാകുന്നു. കൂടാതെ ഉടൻ പണം ചാപ്റ്റർ ഫോർ തുടങ്ങിയതും വലിയ സന്തോഷമാണ്. ഞാൻ ചെയ്ത് പൂർത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്. മറ്റൊരു സിനിമ ചെയ്തുകൊണ്ടിരിക്കുന്നു.

ചെറുപ്പം മുതൽ ശരീര ഭാരം തീരെ കുറവായിരുന്നത് കൊണ്ട് കളിയാക്കലുകൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. എനിക്ക് എയർ ഹോസ്റ്റസ് ആകണെമന്നായിരുന്നു ആഗ്രഹം. അത് പറഞ്ഞപ്പോഴും പരിഹാസങ്ങൾ കേട്ടിരുന്നു. ക്യാബിൻ ക്രൂ ആകണമെങ്കിൽ കുറച്ച് നീളവും വണ്ണവും ഒക്കെ വേണം. കാണാന്‍ കുറച്ച് ഭംഗി വേണം. കുറച്ച് ഹോട്ട് ആയിരിക്കണം എന്നൊക്കെ സ്ഥിരം ഞാന്‍ കേട്ടുകൊണ്ടിരുന്ന കാര്യങ്ങളാണ്. പക്ഷെ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല, എന്റെ ലക്ഷ്യത്തിന് വേണ്ടി ശ്രമിച്ചു. അങ്ങനെ ഞാൻ ഏവിയേഷൻ ഡിഗ്രി പൂർത്തിയാക്കി. ഉയർന്ന ശമ്പളത്തിൽ ജോലിക്ക് കയറി….

അവിടെ നിന്നുമാണ് നായികാ നായകനിലേക്ക് എത്തുന്നത്. ബോൾഡാണ് എന്റെ ക്യാരക്ടറെന്ന് പലരും പറഞ്ഞിട്ടുണ്ട്. ആളുകൾ എന്നെപറ്റി എന്ത് പറയുന്നുവെന്നത് എനിക്ക് ഇപ്പോൾ വിഷയമല്ല. ഞാൻ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്. നമ്മുടെ പേഴ്സണൽ ലൈഫിൽ തലയിടാൻ ആർക്കും അവകാശമില്ലല്ലോ. ഇപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം സ്കൈ എന്ന പട്ടിക്കുട്ടിയെ എനിക്ക് ​ഗിഫ്റ്റ് തന്നത് ഡെയ്നാണ്. അവൻ എനിക്ക് തന്ന പിറന്നാൾ സമ്മാനമായിരുന്നു. അവനും ഞാനും ഡോ​ഗ് ലവേഴ്സാണ്. അതുകൊണ്ട് തന്നെ പട്ടികളെ കുറിച്ച് ഞങ്ങൾ സംസാരിക്കാറുണ്ട്. അങ്ങനെയാണ് അവൻ എനിക്ക് സർപ്രൈസ് ആയിട്ട് ഈ നയികുട്ടിയെ സമ്മാനിച്ചത്.

സ്കൈ ഇപ്പോൾ എന്റെ കുഞ്ഞാണ്, അവനെ ആദ്യമായി കണ്ടതും ഞാൻ കരയാൻ തുടങ്ങി. ആ സമയം ഞാൻ പ്രസവിച്ച കുഞ്ഞിനെ കണ്ടപോലെയാണ് എനിക്ക് തോന്നിയത്.’ ‘ആദ്യമായി കുഞ്ഞിനെ കാണുമ്പോഴുള്ള സന്തോഷമായിരുന്നു. ഞാനാണിപ്പോൾ സ്കൈയ്യുടെ എല്ലാ കാര്യങ്ങളും നോക്കുന്നത്. അതിൽ വിട്ടുവീഴ്ച വരുത്താറില്ല’ മീനാക്ഷി രവീന്ദ്രൻ പറയുന്നു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *