
“ജീവിതത്തിലെ രണ്ടു വിവാഹങ്ങളും അബദ്ധങ്ങളായിരുന്നു” !! ‘കൂടാതെ തന്റെ മാനേജരുടെ ഭാഗത്തുനിന്നും കൊടും ചതിയും’ !! മീര വാസുദേവ് മനസ്സ് തുറക്കുന്നു !
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് മീര വാസുദേവ്, ബ്ലെഡിയുടെ എക്കാലത്തെയും വിജയ ചിത്രം തന്മാത്ര മലയാളികൾ ഒരിക്കലും മറക്കില്ല ആ വിജയ ചിത്രത്തിൽ മോഹൻലാലിൻറെ നയികയായി മലയാള സിനിയിൻ എത്തിയ അഭിനേത്രിയാണ് മീര വാസുദേവ്, നിരവധി പുരസ്‌കാരങ്ങൾ നേടിയെടുത്ത തന്മാത്ര മീരയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവാകുകയായിരുന്നു…
മലയാളി അല്ലാത്ത മീര മറ്റു ഭാഷകളിലെ സിനിമകളിൽ സജീവമായിരുന്നു, തമിഴിലാണ് മീര കൂടുതലും ചിത്രങ്ങൾ ചെയ്‌തിരിക്കുന്നത്, ‘ഉന്നൈ സരനടത്തേൻ’ എന്ന തമിഴ് ചിത്രത്തിന് മീരക്ക് മികച്ച നടിക്കുള്ള തമിഴ്നാട് സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു, മോഡലിംഗ് രംഗത്ത് സജീവമായിരുന്ന മീര ബോളിവുഡിലും നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു…
ഒരു ഇടവേളക്ക് ശേഷം മീര വീണ്ടും മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറികൊണ്ടിരിക്കുകയാണ്, ജനപ്രിയ പരമ്പരയായ കുടുംബവിളക്കിൽ സുമിത്ര എന്ന കഥാപാത്രമാണ് താരം ചെയ്യുന്നത്. തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക പിന്തുണയാണ് സുമിത്ര എന്ന കഥാപാത്രത്തിന് ലഭിക്കുന്നത്.. ഇപ്പോൾ താൻ എല്ലാ രീതിയിലും സന്തോഷവതിയാണെങ്കിലും കുറച്ചുകാലം മുമ്പുവരെ അങ്ങനെ ആയിരുന്നില്ല എന്ന് തുറന്നു പറയുകയാണ് മീര..

വ്യക്തി ജീവിതത്തിൽ താൻ നിരവധി പരാജയങ്ങൾ ഏറ്റു വാങ്ങിയിരുന്നു, രണ്ട് വിവാഹം കഴിച്ചുവെങ്കിലും രണ്ടും ഉപേക്ഷിക്കേണ്ടി വന്നതായും അതൊന്നും ഓർക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണതെന്നും താരം തുറന്ന് പറയുന്നു, ഈ ബന്ധത്തിൽ വിവാഹ ബന്ധം വേർപെടുത്തുമ്പോൾ സമൂഹത്തിന് മുൻപിൽ സ്ത്രീകൾ മാത്രമാണ് പ്രശ്നക്കാർ. അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആരും കാണാറില്ലെന്നും മീര പറയുന്നു…
തന്റെ ആദ്യ ഭർത്താവിൽ നിന്നും മാനസികമായും ശാരീരികമായും ഉപദ്രവങ്ങൾ നേരിടേണ്ടിവന്നിരുന്നു എന്നും കൂടതെ ജീവന് തന്നെ ഭീഷണി ആകും എന്ന് തോന്നിയപ്പോൾ ആണ് ആ വിവാഹബന്ധം വേർപെടുത്തിയതെന്നും മീര പറയുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും താൻ ആ മണ്ടത്തരം ആവർത്തിച്ചു എന്നും ജോൺ എന്ന ആളെ 2012 ൽ വിവാഹം ചെയ്തു മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാഞ്ഞതുകൊണ്ട് ആ ബന്ധവും 2016 ൽ അവസാനിച്ചു.. ഈ ബദ്ധത്തിൽ മീരക്ക് ഒരു മകനുണ്ട്…
ഇപ്പോൾ കഴിഞ്ഞ അഞ്ചു വർഷമായി തന്റെ ഏക മകനാണ് കരുത്തെന്നും അവനുവേണ്ടിയാണ് ഇനി തന്റെ ജീവിതമെന്നും മീര പറയുന്നു, കൂടത്തെ തനിക്ക് മലയാള സിനിമയിൽ സജീവമാകാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു എന്നും പക്ഷെ അവിടെയും തനിക്ക് ചതി പറ്റിയെന്നാണ് മീര പറയുന്നത്, തനിക്ക് മലയാളം അറിയതുകൊണ്ട് തനിക്ക് വന്ന നല്ല അവസരങ്ങൾ തന്റെ മാനേജർ മറ്റു നായികമാർക്ക് നൽകി. തനിക്ക് നൽകിയത് ആകട്ടെ ഗ്ലാമറസായിട്ടുള്ള വേഷങ്ങളും. അത്തരത്തിൽ മികച്ച വേഷങ്ങൾ ലഭിക്കാതിരുന്നതുകൊണ്ട് തനിക്ക് മലയാള സിനിമയിൽ തുടരാൻ സാധിച്ചില്ല എന്നും മീര പറയുന്നു, ഇപ്പോൾ തന്റെ മകനുമൊത്ത് അവർ കൊച്ചിയിലാണ് താമസം..
Leave a Reply