“രുക്മിണി മീശമാധവനെ കുടുക്കിയ കെണി, അതൊരു സാധാരണ കെണി ആയിരുന്നില്ല ഒന്നൊന്നര പണി ആയിരുന്നു” !! ജോസഫ് നെല്ലിക്കൽ പറയുന്നു
മലയാളികൾ ഇന്നും ഒരുപാട് ഇഷ്ടപെടുന്ന ഒരു ചിത്രമാണ് ദിലീപ് നായകനായി 2002 ൽ ലാൽജോസ് സംവിധനത്തിൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന സൂപ്പർ ഹിറ്റ് ചിത്രം, അതിലെ ഓരോ ഡയലോഗുകൾ പോലും പ്രേക്ഷകർക്ക് മനഃപാഠമാണ്, ദിലീപിനേക്കാളും ഒരു പടി മുന്നിൽ നിൽക്കുന്ന ഭിനയമാണ് ജഗതി ശ്രീകുമാർ അതിൽ കാഴചവച്ചിരിക്കുന്നത്, ഒരേ സമയം വില്ലനായും കൊമേഡിയനായും തകർത്തഭിനയിച്ച സിനിമ ആ കാലത്തെ സൂപ്പർ ഹിറ്റായിരുന്നു..
ചേക്ക് ഗ്രാമത്തിൽ ചെറിയ മോഷണങ്ങൾ നടത്തി കഴിയുന്ന മാധവൻ എന്ന പേരുള്ള നായകൻ, മാധവൻ ആരെയെങ്കിലും നോക്കി മീശ പിരിച്ചാൽ അന്ന് ആ വീട്ടിൽ മോഷ്ട്ടിക്കാൻ കയറും ആ രീതികൊണ്ടാണ് അയാൾക്ക് മീശ മാധവൻ എന്ന പേരുവീണത്, ഏറെ രസകരമായി പ്രണയവും കുടുംബ ബന്ധങ്ങളുടെ കഥയും പറയുന്ന ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു..
ഇപ്പോഴിതാ ചിത്രത്തിന്റെ ശ്രദ്ധേയമായ ഒരു സീനിന്റെ പിന്നിലെ രഹസ്യം കലാസംവിധായകൻ ജോസഫ് നെല്ലിക്കൽ വെളിപ്പെടുത്തിയിരിക്കുയാണ്, ചിത്രത്തിൽ ശത്രുവായ ഭഗീരഥൻ പിള്ളയുടെ മകൾ രുക്മിണി മാധവനെ കുടിക്കാനായി ഒരു കെണി ഉണ്ടാക്കുന്ന രംഗം സിനിമയിൽ ഒരുപാട് കയ്യടി നേടിയിരുന്നു, അതിൻെറ പിന്നിലെ രസകരമായ നിമിഷമാണ് അദ്ദേഹം ഓർത്തുപറയുന്നത്…
ആ കെണിക്കായി ഞാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു ഒരുസ്ഥലത്ത് അമര്‍ത്തിയാൽ അത് തുടര്‍ന്ന് പോയി ലോക്കാകുന്ന സ്ലാബ്സ്റ്റിക് രീതിയിലുള്ള ലോക്ക് വേണമെന്നായിരുന്നു പറഞ്ഞിരുന്നത്. അതിനായി ബേബിസ് ഡേ ഔട്ട് റഫറൻസൊക്കെ ഞാൻ നോക്കിയിരുന്നു, എന്നും ജോസഫ് പറയുന്നു പക്ഷെ അത് ശരിയാകില്ല എന്ന് തോന്നിയതുകൊണ്ട് പിന്നീടത് കയറുകളും വടികളും ഉപയോഗിച്ച് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
സിനിമയിൽ സംവിധായകൻ ഉദ്ദേശിക്കുന്നത് എന്താണോ അത് നമ്മൾ എങ്ങനെയും സെറ്റ് ചെയ്യണം അത് വലിയ ശ്രമകരമായ ഒന്നായിരുന്നു എന്നും കൂടാതെ വാതിൽ ഡോര്‍ തുറന്നാൽ കയറുകൊണ്ട് തുടരെ തുടരെ ലോക്കാകുന്നൊരു സംവിധാനമാണ് ആദ്യം ഉണ്ടാക്കിയത്. പക്ഷേ രംഗം ഷൂട്ട് ചെയ്തപ്പോള്‍ ഘട്ടം ഘട്ടമായി ചെയ്യേണ്ടതായി വന്നു. അതിനാൽ അത് പൊളിക്കേണ്ടി വന്നുവെന്ന് ജോസഫിന്‍റെ വാക്കുകള്‍. പിന്നീട് ഷൂട്ട് ചെയ്യുന്ന ഫ്രെയിമിനുവേണ്ടി മാത്രമാക്കി ഒരെണ്ണം ഉണ്ടാക്കി.
ഒടുവിൽ അത് എങ്ങനെയൊക്കെയോ സെറ്റ് ആക്കി പക്ഷെ ഓരോ സീനിനുവേണ്ടി ഓരോ രീതിയിലാണ് ഒരുക്കിയത്. അത് പല പല സമയത്തായി ഷൂട്ട് ചെയ്തു. പക്ഷേ സിനിമയിൽ കാണുമ്പോള്‍ ഒരു കയറിൽ മാധവൻ ചവിട്ടിയതുകൊണ്ടാണ് പിന്നീട് എല്ലാം തുടര്‍ന്ന് സംഭവിക്കുന്നതും അയാള്‍ വലയിലാകുന്നതുമെന്ന് തോന്നുംവിധമായിരുന്നു സംവിധായകൻ ലാൽ ജോസും ടീമും ചിത്രീകരിച്ചത് എന്നും ജോസഫ് പറയുന്നു.
ഏതായാലും ചിത്രത്തിലെ രുക്മിണിയും മാധവനും നമ്മൾ മലയാളികൾക്ക് എന്നും പ്രിയങ്കരാണ്, ആ സീൻ കണ്ട് ഒരുപാട് ചിരിച്ച നമ്മൾ ഒരിയ്ക്കലും ചിന്തിക്കില്ല അത് ഇത്ര ബുദ്ധിമുട്ടി എടുത്ത ഒരു രംഗമാണെന്നുള്ളത്……
Leave a Reply