
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന് ഇപ്പോൾ രണ്ടു വർഷം ! ഞാൻ വീണ്ടും ഒരു വിവാഹം കഴിക്കണം എന്നാണ് അവരെല്ലാം പറയുന്നത് മേഘ്ന പറയുന്നു !
മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് നടി മേഘ്ന രാജ്. യക്ഷിയും ഞാനും എന്ന ചിത്രത്തിൽ കൂടിയാണ് മേഘ്ന മലയാളം സിനിമയിൽ എത്തുന്നത്. ശേഷം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മേഘ്നയുടെ ജീവിതത്തിലേക്ക് വളരെ വലിയൊരു അപ്രതീക്ഷിത ദുരന്തം കടന്ന് വന്നിരുന്നു. തന്റെ ഭർത്താവിന്റെ അകാലമരണം, അതും നിനച്ചിരിക്കാതെ വളരെപ്പെട്ടന്ന്, അദ്ദേഹത്തിന്റെ മരണ സമയത്ത് മേഘ്ന എട്ടുമാസം ഗർഭിണിയായിരുന്നു, ആ വാർത്ത മേഘ്നേപോലെതന്നെ അവരെ സ്നേഹിക്കുന്ന എല്ലാവർക്കും വലിയൊരു വേദനയായിരുന്നു.. അടുത്തിടെയാണ് മേഘ്ന ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്, ആരധകർ അത് തങ്ങളുടെ കുഞ്ഞ് സർജ തന്നെയാണെന്നാണ് പറയുന്നത്, ജൂനിയര്‍ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്.
അദ്ദേഹം ഇപ്പോൾ വിടപറഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞു, തന്റെ മകനെ ഒരുനോക്ക് പോലും കാണാൻ നിൽക്കാതെ അദ്ദേഹം പോയതിൽ മേഘ്ന എപ്പോഴും സങ്കടം പറഞ്ഞിരുന്നു.. ഓരോ ഘട്ടത്തിലും മകന്റെ വളർച്ചയും അവന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോൾ മേഘ്ന അഭിനയത്തിലും സജീവമായിട്ടുണ്ട്. മികച്ച പിന്തുണയാണ് ലഭിക്കുന്നത്. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച ഒരു മടങ്ങി വരവ് കൂടിയായിരുന്നു ഇത്. പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് മേഘ്നയും ചിരഞ്ജീവി സർജയും വിവാഹിതരായത്.

ഇപ്പോൾ തന്റെ കുഞ്ഞുമായി സിംഗിൾ മദറായി കഴിയുകയാണ് മേഘ്ന. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വീണ്ടും വിവാഹം ചെയ്യുന്നതിനെ കുറിച്ച് മേഘ്ന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തനിക്ക് ചുറ്റുമുള്ള നിരവധി പേർ വീണ്ടും വിവാഹം കഴിക്കാൻ തന്നോട് ആവശ്യപ്പെടുന്നുണ്ടെന്നാണ് മേഘന പറയുന്നത്. ഇപ്പോഴും ഒരുകൂട്ടം ആളുകൾ തന്നോട് ‘നിങ്ങൾ വീണ്ടും വിവാഹം കഴിക്കൂ എന്ന് ഉപദേശിക്കുന്നുണ്ട്. അതുകൂടാതെ നിങ്ങൾ നിങ്ങളുടെ മകനുമായി സന്തോഷത്തോടെ കഴിയു എന്ന് പറയുന്ന ആളുകളും നമ്മുടെ സമൂഹത്തിൽ ഉണ്ട്. അപ്പോൾ ഞാൻ ആരെയാണ് കേൾക്കുക…. അതുകൊണ്ട് ഞാൻ ഇപ്പോൾ എന്നെത്തന്നെ കേൾക്കാൻ തീരുമാനിച്ചു…
ഇനി എന്ത് എന്നൊരു ചോദ്യം ഞാൻ ഇതുവരെ എന്നോട് ചോദിച്ചിട്ടില്ല, ഞാൻ എപ്പോഴും പറയാറുണ്ട്, ചീരു എന്നെ പഠിപ്പിച്ച ഒരു കാര്യം ഈ നിമിഷത്തിൽ എങ്ങനെ ജീവിക്കണം എന്നതാണ്. അതുകൊണ്ട് നാളെ എന്ത് സംഭവിക്കും അല്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് എന്റെ ജീവിതം എങ്ങനെയായിരിക്കും. അതൊന്നും ഞാൻ ചിന്തിക്കാൻ പോകുന്നില്ല. ഞാൻ ഈ നിമിഷത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുക എന്നും മേഘ്ന പറയുന്നു.
Leave a Reply