
എന്റെ നാലാമത്തെ കുഞ്ഞാണ് ലൂക്കാ ! പിള്ളേരെ നോക്കുന്നതൊന്നും പുതുമയുള്ള കാര്യമല്ല ! ജോലി ചെയ്യാതിരിക്കുന്നത് എനിക്കിഷ്ടമല്ല ! മിയ തുറന്ന് പറയുന്നു !
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് മിയ. ഒരുപാട് സിനിമകൾ നമുക്ക് സമ്മാനിച്ച താരം പരമ്പരകളിൽ കൂടിയാണ് സിനിമയിൽ എത്തിയത്. ഇപ്പോൾ വിവാഹിതയും അമ്മയുമായ മിയ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ബിസിനസുകാരനായ അശ്വിന് ഫിലിപ്പാണ് മിയയുടെ ഭർത്താവ്. ഇവരുടെ ഏക മകൻ ലൂക്കയും ഇന്ന് മലയാളികളുടെ പ്രിയങ്കരനാണ്. മിയ പറയുന്നത് ഇങ്ങനെ, എന്റെ വീട്ടിൽ ചേച്ചിക്ക് മൂന്ന് മക്കളുണ്ട്. മദര്‍ഹുഡും പിള്ളേരെ നോക്കുന്നതുമൊന്നും എനിക്ക് പുതുമയുള്ള കാര്യമല്ല.
അവരോടൊപ്പം ഇപ്പോൾ നാലാമത് ഒരാളുകൂടി വന്നു അത്രേ ഉള്ളു. ആദ്യമൊക്കെയുണ്ടായിരുന്ന ഉറക്കമൊഴിപ്പൊക്കെയാണ് എനിക്ക് പുതുമായുള്ള കാര്യമായി തോന്നിയത്. കുഞ്ഞിന്റെ മുഴുവന്‍ കാര്യങ്ങളും നോക്കുകയെന്നത് വലിയ ഉത്തരവാദിത്തമാണ്. അതെല്ലാം ചെയ്ത് അവന്റെ ഒരു ചിരി കാണുമ്പോൾ അതെല്ലാം മറക്കും. മകൻ അങ്ങനെ വാശിക്കാരനൊന്നും അല്ല. കുസൃതി ചിലപ്പോള്‍ ഇനി തുടങ്ങുമായിരിക്കും. ഇപ്പോള്‍ കുഞ്ഞല്ലേ. അമ്മയായ ശേഷം മാനസികമായൊരു വ്യത്യാസം വന്നത് പോലെയൊന്നും തോന്നിയിട്ടില്ല. അമ്മയായി അങ്ങനത്തെയൊരു ഫീലൊന്നും മനസിലില്ല.
എന്റെ കുഞ്ഞിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കണം. അമ്മ ജീവിതം ശരിക്കും ഞാൻ ആസ്വദിക്കുകയാണ്. ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാനാണ് എനിക്ക് ഇഷ്ടം. ഈ പ്രൊഫെഷൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഈയൊരു പണിയേ നമുക്ക് അറിയുള്ളൂ. മോന് ജനിച്ച സമയത്ത് ആവശ്യമായ ബ്രേക്ക് ഞാന്‍ എടുത്തിരുന്നു. ജോലിയും കുടുംബജീവിതവും ബാലന്‍സ് ചെയ്ത് കൊണ്ടുപോവാന്‍ കഴിഞ്ഞാല്‍ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. അതിനായി ശ്രമിക്കുന്നയാളാണ് ഞാന്‍. ഭർത്താവിന്റെ പിന്തുണ എടുത്ത് പറയേണ്ട ഒന്നാണ് അദ്ദേഹം നല്ല സപ്പോർട്ടാണ്.

അതുപോലെ മകന്റെ ജനന സമയത്തെ കുറിച്ചും മിയ പറയുന്നുണ്ട്. ജൂലൈയിലാണ് ഡേറ്റ് പറഞ്ഞിരുന്നതെങ്കിലും മെയ് നാലിനാണ് ലൂക്ക എത്തിയത്. ജനിക്കുമ്പോൾ അവന്റെ ശരീര ഭാരം ഒന്നരക്കിലോയായിരുന്നു. മുലപ്പാല്‍ പിഴിഞ്ഞെടുത്ത് ട്യൂബിലാക്കി കൊടുക്കുകയായിരുന്നു. 25 ദിവസം കൊണ്ടാണ് അവന് രണ്ട് കിലോയായത്. ആ സമയമൊക്കെ വളരെ വിഷമമുള്ള സമയമായിരുന്നു എന്നും മിയ പറയുന്നു.
എന്തോ ഞങ്ങൾക്ക് നേരത്തെ തന്നെ ജനിക്കാൻ പോകുന്നത് മകനായിരിക്കുമെന്ന് തോന്നിയിരുന്നു. അതുകൊണ്ട് കൂടുതലും ആൺ കുഞ്ഞുങ്ങളുടെ പേരുകളാണ് കണ്ടു വെച്ചിരുന്നത്. ആരും തെറ്റിക്കാത്ത അധികമാര്‍ക്കുമില്ലാത്ത പേര് വേണമെന്നുണ്ടായിരുന്നു. മകനായിരിക്കുമെന്ന് ആദ്യമേ തന്നെ തോന്നിയിരുന്നു. അങ്ങനെയാണ് ഡിസ്ചാര്‍ജിന് തൊട്ടുമുന്‍പായാണ് ലൂക്കയെന്ന പേര് നിശ്ചയിച്ചത് എന്നും, ഇപ്പോൾ മകൻ മിടുക്കനാണ് എന്നും മിയ പറയുന്നു
Leave a Reply