
ഞാൻ പറഞ്ഞത് മോഹൻലാലിന് ഇഷ്ടപ്പെട്ടില്ല എന്നത് സത്യമാണ്, കാര്യമറിയാതെയാണ് ഞാൻ അപ്പോൾ സംസാരിച്ചത് ! അമ്മ മീറ്റിങ്ങിൽ സംഭവിച്ചത് ബൈജു പറയുന്നു !
മലയാള സിനിമ രംഗത്ത് ഏറെ വര്ഷങ്ങളായി സജീവമായ നടനാണ് ബൈജു. എന്തും തുറന്ന് പറയുന്ന അദ്ദേഹത്തിന്റെ സംസാര ശൈലി ഏറെ ശ്രദ്ധിക്കപെട്ടിട്ടുള്ള ഒന്നാണ്, ഇപ്പോഴിതാ അമ്മ മീറ്റിങ്ങിൽ നടൻ മോഹൻലാൽ പരസ്യമായി ബൈജുവിനെ ശകാരിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ എഎംഎംഎയുടെ ജനറൽ ബോഡിയോഗം. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന പുതിയ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു പ്രധാന അജണ്ട. അറുന്നൂറോളം അംഗങ്ങളുള്ള സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ മുന്നൂറോളം അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.
യുവ താരങ്ങൾ ആരും തന്നെ അമ്മ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നില്ല, അതിന്റെ ദേഷ്യം മോഹൻലാലിന് ഉണ്ടായിരുന്നു, മീറ്റിങിനിടയിൽ പ്രസംഗിക്കാൻ കയറിയ ബൈജു വെറുതെ താടിയിൽ കൈ കൊടുത്ത് ഇരുന്നാൽ പോരെ… എന്തിനാണ് അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയണം എന്നൊക്കെ പറയുന്നത് എന്നാണ് പ്രസംഗത്തിനിടെ മോഹൻലാലിനോട് ബൈജു ചോദിച്ചത്. അത് ഇഷ്ടപ്പെടാതിരുന്ന മോഹൻലാൽ പൊട്ടിത്തെറിച്ചുവെന്നും പ്രസംഗിക്കാൻ വന്നാൽ അത് ചെയ്തിട്ട് പോണം. ഞാൻ നിൽക്കണോ രാജി വെക്കണോ എന്നൊക്കെ ഞാൻ തീരുമാനിക്കും എന്നും മോഹൻലാൽ കയർത്തു എന്നുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത.
എന്നാൽ ഇപ്പോഴിതാ സത്യത്തിൽ അവിടെ എന്താണ് നടന്നതെന്ന് പറയുകയാണ് ബൈജു, മനോരമ ഓൺലൈനോടാണ് അദ്ദേഹം പ്രതികരിച്ചത്, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതല്ല വാസ്തവം, മൂന്ന് വർഷങ്ങൾക്കുശേഷമാണ് ഞാൻ അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കുന്നത്. മാത്രമല്ല വൈകിയാണ് മീറ്റിങ്ങിൽ പങ്കെടുത്തതും. അപ്പോഴേക്കും ശ്രീ മോഹൻലാലിന്റെ പ്രസംഗം കഴിഞ്ഞിരുന്നു. ഇപ്പോഴുള്ള കമ്മറ്റിയും പ്രസിഡന്റ് മോഹൻലാലും സ്ഥാനം ഒഴിയുകയാണെന്നും പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കുകയാണെന്നും തീരുമാനിച്ചും കഴിഞ്ഞിരുന്നു.

എന്നാൽ ഞാൻ വളരെ വൈകിയാണ് മീറ്റിങ്ങിന് എത്തിയതുകൊണ്ട് തന്നെ ഞാൻ ഇതൊന്നും അറിയാതെയാണ് പ്രസംഗിച്ചത്. മോഹൻലാൽ തന്നെ നേതൃസ്ഥാനത്ത് തുടരണമെന്ന താൽപര്യമായിരുന്നു എനിക്ക്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള കമ്മറ്റി രണ്ട് വർഷം കൂടി പോകട്ടെ. ഈ കമ്മറ്റിയെ അനുകൂലിക്കുന്നവർ കൈ പൊക്കൂ. ഇപ്പോൾ ഇരിക്കുന്നതുപോലെ തുടർന്നാൽ പോരെയെന്ന് ഞാൻ കമ്മിറ്റിയെ അനുകൂലിച്ച് പറഞ്ഞു.
നേതൃസ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനുശേഷവും ഞാൻ അങ്ങനെ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അതിനാൽ അനിഷ്ടം പ്രകടിപ്പിച്ചു. സംഘടനയിലെ രണ്ട് അംഗങ്ങൾ തമ്മിലുള്ള സ്വകാര്യ സംഭാഷണമായിരുന്നു. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായം പറഞ്ഞു. അല്ലാതെ വേറെ പ്രശ്നങ്ങളില്ലെന്നും ബൈജു കൂട്ടിച്ചേർത്തു. സംഘടനയുടെ ജനറൽബോഡിയിൽ നടന്നതും സംസാരിച്ചതുമായ കാര്യങ്ങൾ പുറത്ത് പോയതിലെ അനിഷ്ടവും ബൈജു പ്രകടിപ്പിച്ചു.
ഈ കാര്യം ഇത്തരത്തിൽ പ്രചരിപ്പിക്കേണ്ട കാര്യമില്ലായിരുന്നു, സംസാരിക്കാൻ പറ്റാത്ത അവസ്ഥയായല്ലോയെന്നും ബൈജു പറഞ്ഞു. ശാന്ത സ്വഭാവക്കാരനാണ് മോഹൻലാൽ. അതുകൊണ്ട് തന്നെ പൊതു വേദിയിൽ വെച്ച് ഒരു നടനോട് മോഹൻലാൽ കയർത്തുവെന്ന് വിശ്വസിക്കാൻ പ്രേക്ഷകരും ആരാധകരും തയ്യാറായിരുന്നില്ല.
Leave a Reply