ശോഭനയോടാണോ മഞ്ജുവിനോടാണോ കൂടുതൽ ഇഷ്ടം ! ലാലേട്ടന്റെ മറുപടിയും, കാരണവും വൈറലാകുന്നു !!
മലയാള സിനിമയിലെ താരം രാജാവാണ് നടൻ മോഹൻലാൽ, വ്യത്യസ്തങ്ങളായ എത്രയോ ക്ഷാപാത്രങ്ങൾ അവിസ്മരണീയമാക്കിയ ലാലേട്ടൻ ഇന്നും മലയാള സിനിമയുടെ നെടും തൂണായി നിലകൊള്ളുന്നു. ഇന്ന് ലോകം മുഴുവൻ ആരാധിക്കുന്ന താര രാജാവാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഓരോ വാർത്തകളും വിശേഷങ്ങളും ആരാധകർ വളരെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.
നടനോടൊപ്പം ഒരുപാട് നായികമാർ അഭിനയച്ചിട്ടുണ്ട് അതിൽ പല ജോഡികൾ എന്നും നമ്മുടെ പ്രിയങ്കരരായി മാറാറുണ്ട്, അതിൽ മലയാളികൾ ഇന്നും സ്നേഹിക്കുന്ന ഇഷ്ടപെടുന്ന ഒരു ജോഡിയാണ്, മോഹൻലാലും ശോഭനയും, ഇരുവരും ഒന്നൊച്ച ചിത്രങ്ങൾ മലയാളികൾ മനസുകൊണ്ടാണ് സ്വീകരിച്ചത്, ഇന്നും മായാതെ നിൽക്കുന്നു, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, നാടോടികാറ്റ്, പവിത്രം, വെള്ളാനകളുട നാട്, ഉള്ളടക്കം, പക്ഷെ, അഴിയാത്ത ബന്ധങ്ങൾ, അവിടുത്തെ പോലെ ഇവിടെയും തുടങ്ങി എത്രയോ ചിത്രങ്ങൾ….
മലയാള സിനിമയിലെ വിജയ ജോഡികളാണ് ഇവർ, അതുപോലെ ഒരുപാട് സിനിമകൾ ഒന്നും ഇല്ലങ്കിലും ‘ആറാം തമ്പുരാൻ’ എന്ന ഒരൊറ്റ ചിത്രം കൊണ്ട് മലയാളക്കര നെഞ്ചേറ്റിയ താര ജോഡിയാണ് മോഹൻലാലും മഞ്ജു വാര്യരും, ശേഷം കന്മദം, പിന്നെ ഇപ്പഴത്തെ ഒന്ന് രണ്ടു ചിത്രങ്ങൾ.. എന്നിരുന്നാലും ഇവരും വിജയ ജോഡികൾ തന്നെയാണ്, ഒരിക്കൽ അവതാരകൻ ലാലേട്ടനോട് ചോദിച്ച ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം ലാലേട്ടൻ നിശബ്ദനായിരുന്നു…
ആ ചോദ്യം ഇതായിരുന്നു ലാലേട്ടനോടൊപ്പം ഒട്ടേറെ ചിത്രങ്ങൾ ചെയ്തവരാണ് ശോഭനയും അതുപോലെ മഞ്ജുവും അതിൽ ആരെയാണ് ലാലേട്ടന് കൂടുതൽ ഇഷ്ടം എന്നായിരുന്നു ചോദ്യം. ഒരു നിമിഷം മൗനം പാലിച്ചെങ്കിലും മോഹൻലാൽ നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു, ശോഭന എനിക്കൊപ്പം അമ്പതിനാലോളം സിനിമകളിൽ അഭിനയിച്ച നടിയാണ്. അതുപോലെ മഞ്ജു എന്നോടൊപ്പം ഏഴോ ഏട്ടോ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇവരിൽ ആര് മികച്ചതെന്ന് പറയാൻ എനിക്ക് വളരെ പ്രയാസമുള്ള കാര്യമാണ്. എങ്കിലും ശോഭന എന്നാണ് എന്റെ ഉത്തരം.. അതിനു കാരണം ശോഭനക്കാണ് സിനിമയിൽ കൂടുതൽ എക്സ്പീരിയൻസ്.
മഞ്ജുവിന് ശോഭനയോളം എത്തിയിട്ടില്ല ഇനിയും മികച്ച കഥാപാത്രങ്ങളും സിനിമയും കിട്ടാനിരിക്കുന്നതെ ഉളളു. ഇപ്പോൾ പല സിനിമകളിലൂടെയും മഞ്ജു തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ മഞ്ജു വാര്യർ ഇനിയും ഒട്ടേറെ നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ഇന്ത്യൻ സിനിമയുടെ തന്നെ മികച്ച നടിമാരിൽ ഒരാളായി മുൻ നിരയിൽ തന്നെ വന്നേക്കാം.. എന്നും മോഹൻലാൽ പറയുന്നു…..
ശോഭനയും പറഞ്ഞിരുന്നു മോഹന്‍ലാലും താനും വളരെ അടുത്ത സുഹൃത്തുക്കളാണെന്നും, സിനിമയിലെ 80,സ് ഗ്രൂപ്പില്‍ തങ്ങള്‍ അംഗങ്ങളാണെന്നും അതിലൂടെ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇരുവരും ജോഡികളായി ഏറ്റവും അവസാനം ചെയ്ത ചിത്രം മാമ്പഴക്കാലമാണ്. ഇനിയും ഒരുമിച്ച് ചിത്രങ്ങൾ ചെയ്യാൻ കഴിയട്ടെ എന്നും ശോഭന പറയുന്നു…
Leave a Reply