ആ താര സിംഹാസനം ഒടുവിൽ മോഹൻലാലിന് നഷ്ടമാകുകയാണോ ! വര്‍ഷങ്ങളായി നിലനിര്‍ത്തിയ വമ്പൻ റെക്കോര്‍ഡ് ഒടുവിൽ മോഹൻലാലിന് നഷ്ടമായി !

മലയാള സിനിമയിൽ പകരംവെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് മോഹൻലാൽ. പരാജയ സിനിമകൾ ഉണ്ടാകുന്നുണ്ടെങ്കിലും അന്നും ഇന്നും അദ്ദേഹത്തിന്റെ ആ താര സിംഹാസനത്തിൻ ഒരിടവും ഉണ്ടായിട്ടില്ല. അതുപോലെ ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുന്ന താരമാണ് മോഹൻലാല്‍ എന്നതില്‍ ആരാധകര്‍ക്ക് സംശയമുണ്ടാകില്ല. ആദ്യമായി മലയാളത്തില്‍ നിന്നുള്ള 50 കോടി ക്ലബ് മോഹൻലാല്‍ നായകനായ ദൃശ്യമാണ്. മലയാളത്തില്‍ നിന്നുള്ള ആദ്യ 100 കോടി ക്ലബ് മോഹൻലാല്‍ നായകനായ പുലിമുരുകനുമാണ്. എന്നാല്‍ ഇപ്പോഴിതാ മോഹൻലാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ ബോക്സ് ഓഫീസ് ടോപ് ത്രീയില്‍ നിന്ന് പുറത്തായി എന്നതാണ് ആരാധകരെ നിരാശരാക്കുന്നത്.

മലയാള സിനിമ ലോകത്ത് എക്കാലത്തെയും ഉയര്‍ന്ന കളക്ഷൻ കണക്കുകളില്‍ മൂന്നാം സ്ഥാനത്ത് മോഹൻലാല്‍ കഥാപാത്രമായ പുലിമുരുകനായിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ ആടുജീവിതം 140 കോടി രൂപയിലേറെ നേടി പുലിമുരുകനെ പിന്നിലാക്കുകയായിരുന്നു. ഇതോടെ മൂന്നാം സ്ഥാനവും മലയാളത്തിന്റെ കളക്ഷനില്‍ മോഹൻലാലിന് നഷ്‍ടമായി. വര്‍ഷങ്ങളായി മോഹൻലാലിന്റെ പേരിലുണ്ടായിരുന്ന നേട്ടങ്ങളാണ് കളക്ഷനില്‍ പൃഥ്വിരാജടക്കമുള്ളവര്‍ മറികടന്നിരിക്കുന്നത്.

മോഹൻലാൽ മമ്മൂട്ടി എന്നിവർ മറ്റുള്ള നടന്മാരെ പിന്നിലാക്കി ബോക്സോഫീസ് കളക്ഷനുകളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചവയിരുന്നു, മോഹൻലാല്‍ നായകനായവ കൂടുതല്‍ ദിവസങ്ങളില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരിലും ഒട്ടേറെ റെക്കോര്‍ഡുകളിട്ടിരുന്നു. നിലവില്‍ മലയാളത്തില്‍ നിന്നുള്ളവയില്‍ ആഗോള കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് മഞ്ഞുമ്മല്‍ ബോയ്‍സാണ്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 250 കോടി രൂപയിലേക്ക് കുതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. രണ്ടാമത് ടൊവിനോയുടെ 2018ഉം ആണ്. മലയാളത്തില്‍ നിന്നുള്ള 2018, 176 കോടി രൂപയാണ് ആകെ നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

അടുത്തിടെയായി മോഹൻലാലിന് അടുപ്പിച്ച് പരാജയ സിനിമകളായിരുന്നു കൂടുതലും, ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മാലൈക്കോട്ടെ വാലിബൻ എന്നലിജോ ജോസ് ചിത്രവും തിയറ്ററിൽ വലിയ പരാജയമായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *