ലാലേട്ടന്റെ തിരിച്ചുവരവ്, അനശ്വര രാജന്റെ അത്യുഗ്രൻ പ്രകടനം ! സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ് ആന്റണിയും ഭാര്യയും ! കൈയ്യടിച്ച് ആരാധകർ !

ഏറെ നാളുകൾക്ക് ശേഷം തിയറ്ററുകളിൽ ഒരു ലാലേട്ടൻ ചിത്രം ആഘോഷിക്കപ്പെടുകയാണ്. ഇമോഷൺ കോർട്ട് റൂം വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീത്തുജോസഫ് ആണ്.  ദൃശ്യം ഫ്രാഞ്ചൈസിക്കും ട്വൽത്ത് മാനും ശേഷം ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ മലയാള സിനിമാസ്വാദകർക്ക്  പ്രതീക്ഷിച്ചത് എന്തോ അത് ലഭിച്ചെന്നാണ് പ്രേക്ഷകരുടെ എല്ലാവരുടെയും അഭിപ്രായം. പോസറ്റീവ് രേസ്പോന്സും റിവ്യൂകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്.

എവിടെയോ തങ്ങൾക്ക് നഷ്‌ടമായ ലാലേട്ടനെ തിരികെ കിട്ടി എന്നാണ് പ്രേക്ഷക പ്രതികരണം.  ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും പ്രേക്ഷകർക്ക് വൻ എൻ​ഗേജിം​ഗ് ആയിരുന്നുവെന്നും പറയുന്നുണ്ട്. മോഹൻലാലിന്റെ പ്രകടനം വിസ്മയിപ്പിക്കുമ്പോൾ അനശ്വര രാജന്റെ പ്രകടനവും കയ്യടി നേടുകയാണ്.  തന്റെ കരിയറിലെ ബെസ്റ്റ് പെർഫോമൻസ് ആണ് അനശ്വര കാഴ്ചവച്ചത് എന്നാണ് ഏവരും വിലയിരുത്തുന്നുണ്ട്.

ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ലാലേട്ടൻ വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം എന്നത് തന്നെയാണ്. കോർട്ട് റൂം ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രത്തിൽ പക്കാ ക്യാരക്ടർ റോളിൽ ആണ് മോഹൻലാൽ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് തങ്ങൾ കാണാൻ ആ​ഗ്രഹിച്ച ‘ലാലേട്ടൻ’ തിരിച്ചെത്തി എത്തി ആരാധകർ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തിൽ സിനിമ കണ്ട് വളരെ ഇമോഷണലായ ആന്റണി പെരുമ്പാവൂരിന്റെയും ഭാ​ര്യയുടെയും വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.

സിനിമ കണ്ട ശേഷം തിയറ്ററിൽ നിന്നും പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ആന്റണി പെരുമ്പാവൂരിന്റെ ഭാ​ര്യ ശാന്തി പുറത്തിറങ്ങിയത്. അനശ്വര ​ഗ്രേറ്റ് ആണെന്നാണ് ശാന്തി പറയുന്നത്. കാത്തിരുന്ന മോഹൻലാലിന്റെ പ്രകടനം കണ്ടണോ ഇമോഷണലായത് എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ഇവരുടെ മറുപടി. ഇതുപോലെ ഒരു സിനിമക്ക് വേണ്ടിയാണ് ഞങ്ങൾ ഇത്രയും നാള് കാത്തിരുന്നത് എന്നും വളരെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം കവിത തിയറ്ററില്‍ ആയിരുന്നു ഇരുവരും സിനിമ കണ്ടത്.

സിനിമയുടെ പോസിറ്റീവ് റിവ്യൂ സിനിമയുടെ ആദ്യ കളക്ഷൻ റിപ്പോർട്ടിലും പ്രകടമാണ്. ചിത്രത്തിന്‍റെ നൈറ്റ് ഷോകള്‍‌ എല്ലാം തന്നെ ബുക്കിംഗ് സൈറ്റുകളില്‍ പൂര്‍‌ണ്ണമായും വിറ്റുപോയിരിക്കുകയാണ്. അതായത് ഷാരൂഖാന്‍റെ ഡങ്കി, നാളെ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം സലാര്‍ എന്നിവയ്ക്കൊപ്പം തന്നെ മോഹന്‍ലാല്‍ ചിത്രം കേരള ബോക്സോഫീസില്‍ മികച്ച നേട്ടം നേടുമെന്നാണ് അനുമാനം.

അതുപോലെ തന്നെ  ബുക്ക് മൈ ഷോയിലെ കണക്കുകള്‍ പ്രകാരം മോണിംഗ് , ആഫ്റ്റര്‍ നൂണ്‍ ഷോകള്‍ക്ക് ശേഷം ആറുമണി മുതലുള്ള ഷോകള്‍ ഇപ്പോള്‍ തന്നെ ഇതിനോടകം തന്നെ ഫുൾ  ഫില്‍ എന്നാണ് കാണിക്കുന്നത്. ഇതേ ട്രെന്‍റ് അവധിദിനങ്ങള്‍ അടുപ്പിച്ച് വരും ദിവസങ്ങളിലും തുടരും എന്ന് പ്രതീക്ഷിച്ചാല്‍ അടുത്ത ബ്ലോക്ബസ്റ്ററാണ് മോഹന്‍ലാലിനെ കാത്തിരിക്കുന്നത് എന്നും അഭിപ്രായങ്ങളുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *