
കുട്ടി സന്തോഷവതിയാണ്, എന്നെ അറിയാമെന്ന് പറഞ്ഞു ! എന്റെ മണ്ഡലത്തിലുള്ള മൈതാനമാണ് ആശ്രാമം മൈതാനം ! മുകേഷിന്റെ വീഡിയോ ശ്രദ്ധ നേടുന്നു !
കേരളമെങ്ങും ഉറങ്ങാതെ കാത്തിരുന്ന അബി മോൾ സുരക്ഷിതമായി തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് നാടെങ്ങും., ഇപ്പോഴിതാ അബിമോളുടെ വിശേഷം പങ്കുവെച്ചുകൊണ്ട് മുകേഷ് പങ്കുവെച്ച വിഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. നമ്മുടെ മോൾ എന്ന തലക്കെട്ടോടെയാണ് മുകേഷ് ചിത്രം പങ്കുവച്ചത്. ഇന്ന് ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് നാട്ടുകാരിൽ ചിലർ കണ്ടെത്തിയ കുഞ്ഞിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ എംഎൽഎ മുകേഷ് കാണാൻ എത്തുകയായിരുന്നു. കുട്ടിയെ എടുത്തുകൊണ്ടു നിൽക്കുന്ന ചിത്രം മുകേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘നമ്മുടെ മോൾ’ എന്ന അടിക്കുറിപ്പോടെയാണ് മുകേഷ് ചിത്രം പങ്കുവച്ചത്.
മോൾ ഇപ്പോൾ നല്ല സന്തോഷവതിയാണ്. കുഞ്ഞ് എന്റെ കയ്യിൽ വന്നു, എന്നെ അറിയാമെന്ന് പറഞ്ഞു. എന്റെ മണ്ഡലത്തിലുള്ള മൈതാനമാണ് ആശ്രാമം മൈതാനം. അവിടെ വച്ചാണ് കുഞ്ഞിനെ അവർ ഉപേക്ഷിച്ചത്. ഇനിയൊരിഞ്ച് മുന്നോട്ടുപോയി കഴിഞ്ഞാൽ എല്ലാവരും പിടിക്കപ്പെടും എന്ന തോന്നൽ ഉണ്ടായതുകൊണ്ടാണ് അവർ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചത്.

എല്ലാത്തിലുമുപരി എന്റെ സന്തോഷം കുഞ്ഞിനു ചെറിയൊരു പോറൽപോലും ഇല്ല എന്നത് തന്നെയാണ്. അത് ശെരിക്കും എല്ലാവരുടെയും പ്രാർഥനയുെട ഫലമാണ്. ഇതിനു പിന്നിലുള്ള എല്ലാവരെയും പിടിക്കും. പൊലീസിന്റെ എഫർട്ടിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. വേറെ നിവർത്തിയില്ലാതെ വന്നതുകൊണ്ടാണ് വലിയ ബഹളമില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കേണ്ടി വന്നത്. ഏറ്റവും ഉചിതമായ തീരുമാനം തന്നെ പൊലീസും സർക്കാരും കൈക്കൊള്ളും എന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.
അതുപോലെ കുട്ടിയുടെ തിരിച്ചുവരവിൽ സന്തോഷം അറിയിച്ച് കുട്ടിയുടെ അമ്മയും എത്തിയിരുന്നു. ഒപ്പം നിന്ന എല്ലാവർക്കും നന്ദി, സിജി പറഞ്ഞു. പോലീസുകാർക്കും നാട്ടുകാർക്കും, രാഷ്ട്രീയക്കാർക്കും, പ്രാർത്ഥിച്ച എല്ലാവർക്കും കുട്ടിയുടെ അമ്മ നന്ദി പറഞ്ഞു. എആർ ക്യാമ്പിലെത്തിച്ച കുട്ടിയുമായി അമ്മ സിജിയും വീട്ടുകാരും വീഡിയോ കോളിൽ സംസാരിച്ചു. തൻറെ കണ്മുന്നിൽ നിന്നും തട്ടികൊണ്ടുപോയ സഹോദരിയുടെ തിരിച്ചുവരവിൽ മനസ് നിറഞ്ഞ ചിരിയുമായി സഹോദരൻ ജോനാഥനും സന്തോഷം പങ്കുവെച്ചു.
Leave a Reply