
മക്കളുടെ ശരീരത്തിൽ എന്റെ ചോ,ര,യാണോ അതോ അവരുടെ അമ്മയായ സരിതയുടെ ചോ,ര,യാണോ കൂടുതൽ എന്നെനിക്ക് അറിയണം എന്നുണ്ടായിരുന്നു ! മുകേഷിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !
ഒരു സമയത്ത് ഏറെ ആരാധകരുള്ള താര ജോഡികളായിരുന്നു സരിതയും മുകേഷും. മലയാള സിനിമയിൽ ഉപരി തെന്നിന്ത്യൻ സിനിമയിലെ ഏറെ പ്രശസ്തയായ അഭിനേത്രി ആയിരുന്നു സരിത. സരിതയും മുകേഷും ജീവിതത്തിൽ ഒന്നിച്ചപ്പോൾ അത് അവരെ സ്നേഹിക്കുന്ന ആരാധകരും ഏറെ സന്തോഷിച്ചിരുന്നു. ഇവർക്ക് രണ്ടു മക്കളുമുണ്ട്. ഇവരുടെ വേർപിരിയാൻ അന്ന് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ യുട്യൂബ് ചാനലുമായി ഏറെ സജീവമായ മുകേഷ് ഒരുപാട് കഥകൾ പറയാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ഒരു കഥയാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഒരിക്കൽ ഞാനും ഭാര്യ സരിതയും ഒരുമിച്ച് ഒരു വിദേശ പരിപാടിക്ക് പോയി. പരിപാടി എല്ലാം കഴിഞ്ഞ ശേഷം പരിപാടിയുടെ സംഘടകൾ പറഞ്ഞു, അവർ ടിക്കറ്റ് എടുത്ത എല്ലാവരെയും കൊണ്ട് ഒരു കൂപ്പണ്‍ മുറിപ്പിച്ചിരുന്നു. അതില്‍ ഒരാള്‍ക്ക് സമ്മാനം കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്, അപ്പോൾ സാർ തന്നെ അത് എടുത്ത് തരണം എന്ന്. കൂപ്പൺ കുലുക്കി സ്വയം എടുക്കാൻ മടി ഉള്ളതുകൊണ്ട് ഞാൻ വേദിയിൽ ഇരുന്ന് സരിതയെ എല്ലാവരുടെയും അനുവാദത്തോടെ വിളിച്ച് അവളെ കൊണ്ട് അത് എടുപ്പിച്ചു.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സരിത എടുത്ത കൂപ്പൺ അവളുടെ തന്നെ പേരായിരുന്നു. എല്ലാവരും കൈയ്യടിച്ചു. വിദേശത്തുള്ള മലയാളികൾ ആയിരുന്നത് കൊണ്ടാണ് അവർ കൈയ്യടിച്ചത്. പക്ഷെ ഇവിടെ ഈ സംഭവം കേരളത്തിൽ ആയിരുന്നു എങ്കിൽ കള്ള കളി ആകുമെന്ന് പറഞ്ഞേനെ. പ്രവാസികളായ മലയാളികള്‍ കേരളത്തിന് പുറത്ത് പോകുമ്പോള്‍ എക്സ്ട്രാ ഡീസന്റ് ആയിരിക്കുന്നും മുകേഷ് പറയുന്നു.

അതുപോലെ തന്നെ എന്റെ രണ്ടു ആണ്മക്കളും ജനിച്ച ശേഷം എനിക്ക് ഒരു വലിയ സംശയം ഉണ്ടായിരുന്നു. മക്കളില്‍ മലയാളിയായ എന്റെ ചോരയാണോ, അതോ തെലുങ്കുകാരിയായ അവരുടെ അമ്മ സരിതയുടെ ചോരയാണ് കൂടുതല്‍ എന്ന്. ചില പെരുമാറ്റങ്ങളും സ്വഭാവങ്ങളും കണ്ടതിന് ശേഷമാണ് ആ സംശയം കൂടി വന്നത്. എന്റെ തന്നെ ചോരയാണ് കൂടുതല്‍ എന്ന് തിരിച്ചറിഞ്ഞ ഒരു സംഭവം ഉണ്ടായി.
ചെറുപ്പത്തിൽ അവരെ രണ്ടുപേരെയും കൊണ്ട് ഞാൻ ഒരു യാത്ര പോയി. ഇടയ്ക്ക് വച്ച് ഇളയ ആള്‍ക്ക് വെള്ളം വേണം എന്ന് പറഞ്ഞു. അതും പെപ്സി തന്നെ വേണം. വാങ്ങി കൊടുത്ത്, വണ്ടി വീണ്ടും നീങ്ങി. ഒരുപാട് ദൂരം എത്തിയപ്പോഴാണ് ആ പെപ്സിയ്ക്കൊപ്പം ഒരെണ്ണം ഫ്രീ ഉണ്ട് എന്ന് പറഞ്ഞ് രണ്ട് പേരും ബഹളം വയ്ക്കാന്‍ തുടങ്ങിയത്. തിരിച്ച് പോയി അത് വാങ്ങിക്കണം എന്ന് തന്നെ അവര്‍ വാശി പിടിച്ചു.
പക്ഷെ ആ ഫ്രീ കിട്ടുന്ന പെപ്സിയെക്കാള്‍ വലിയ നഷ്ടമാണ് അവിടെ വരെ ഓടിയെത്താനുള്ള എണ്ണയും സമയവും എന്ന് പറഞ്ഞിട്ടൊന്നും മക്കള്‍ക്ക് മനസ്സിലാവുന്നില്ല. എങ്ങിനെയെങ്കിലും ആ ഫ്രീ പെപ്സി കൂടെ വാങ്ങിയെ മതിയാവൂ എന്ന വാശിയാണ് അവർക്ക്. അത് കണ്ടപ്പോള്‍ സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്, അതെ മക്കള്‍ രണ്ട് പേരുടെയും ശരീരത്തില്‍ ഒഴുകുന്നത് മലയാളിയായ എന്റെ ചോര തന്നെയാണ് എന്ന് ഞാന്‍ ഉറപ്പിച്ചു എന്നും മുകേഷ് വിഡിയോയിൽ പറയുന്നു… മക്കളിൽ കൂടുതൽ
Leave a Reply