
നമ്മൾ എങ്ങനെയൊക്കെ വേണ്ടെന്നു പറഞ്ഞാലും വരാനുള്ളത് ഒന്നും വഴിയില്‍ തങ്ങില്ല ! അങ്ങനെ ആണെങ്കിൽ അവർ വേർപിരിഞ്ഞ് ജീവിക്കുന്നതാണ് നല്ലത്
മലയാളികൾ എന്നും ഒരുപാട് സ്നേഹിക്കുന്ന ആരാധിക്കുന്ന ബഹുമാനിക്കുന്ന ഒരുനടാനാണ് മുകേഷ്. ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹം തന്റെ സിനിമ ജീവിതത്തിൽ മികവ് ഇട്ടത് ആക്കഴിയൂരിന്.ഒരുപക്ഷെ ഇപ്പോൾ പലർക്കും മുകേഷിന്റെ ആദ്യ ഭാര്യ എന്ന പേരിൽ മാത്രമാണ് സരിതയെ അറിയപ്പെടുന്നത്. എന്നാൽ അങ്ങനെ ആയിരുന്നില്ല അവർ ഒരു സമയത്ത് തെന്നിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയായിരുന്നു. നിരവധി ദേശിയ തലത്തിൽ വരെ നിരവധി പുരസ്കാരങ്ങൾ നേടിയ നടികൂടിയാണ് സരിത.
പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്, 1988 ൽ ആയിരുന്നു ആ വിവാഹം. എന്നാല്‍ ഈ ബന്ധം അധികം നീണ്ടു നിന്നില്ല. 2011-ല്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ ശ്രാവണ്‍ ബാബു, തേജസ് ബാബു എന്നീ രണ്ടു മക്കളുമുണ്ട്. മക്കൾ അന്ന് മുതൽ തൊട്ട് തന്നെ ‘അമ്മ സരിതക്ക് ഒപ്പമാണ് വളരുന്നത്. എന്നാൽ മുകേഷ് വീണ്ടും 2013 ൽ പ്രശസ്ത നർത്തകി കൂടിയായ മേതിൽ ദേവികയെ വിവാഹം കഴിച്ചു. എന്നാൽ ഈ ബന്ധവും അധികനാള്‍ നീണ്ടില്ല. 2021-ല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും നിയമപരമായി വിവാഹമോചനം നേടുകയായിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് മുകേഷിന്റെ വാക്കുകൾ ഇങ്ങനെ, മറ്റെല്ലാ മേഖലയിലും വിജയിച്ചുവെങ്കിലും സ്വന്തം കുടുംബജീവിതത്തിലെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയോ എന്നായിരുന്നു അവതാരകന് ജോണ്‍ ബ്രിട്ടാസ് മുകേഷിനോട് ചോദിച്ചത്. അതുപോലെ അതെല്ലാം നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് എൻ്റെ വിശ്വാസം എന്നായിരുന്നു മുകേന്റെ മറുപടി.

എല്ലാം മുകളിൽ ഇരിക്കുന്ന ഈശ്വരന്റെ തീരുമാനങ്ങളാണ്, ഇനിയിപ്പോൾ നമ്മൾ എങ്ങനെയൊക്കെ വേണ്ടെന്നു പറഞ്ഞാലും വരാനുള്ളത് ഒന്നും വഴിയില്‍ തങ്ങില്ല എന്നാണ് തൻ്റെ അഭിപ്രായം. അതുമാത്രമല്ല കുടുംബ ജീവിതത്തിൽ ഭാര്യാ ഭര്ത്താക്കന്മാര് തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കില്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്നതാണ് നല്ലത്. രണ്ടുപേരുടെയും ജോലി, സമാധാനം, സന്തോഷം എന്നിവയ്ക്കെല്ലാം അതൊരു നല്ല തീരുമാനം ആയിരിക്കും.
ഇതെല്ലാം സത്യത്തിൽ ഒരു പാര്‍ട്നര്‍ഷിപ്പാണ്, ചിലപ്പോള്‍ വിജയിക്കാം പരാജയപ്പെടാം. സരിതയ്ക്കും ഒരുപാട് കഴിവുകൾ ഉള്ളതാണ്. രണ്ട് പേര് ഒന്നിച്ചു നില്ക്കുന്നതിനേക്കാള് വേര്‍പിരിഞ്ഞ് നില്‍ക്കുന്നതാണ് നല്ലത് എങ്കിൽ അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. നമ്മുടെ ജോലിയിൽ കൂടിതൽ മനസ്സമാധാനവും സന്തോഷവും ഉണ്ടാകാനും അതാണ് നല്ലത്. പിന്നെ അതില്‍ കടിച്ചു തൂങ്ങേണ്ട കാര്യമില്ല. ഞാന്‍ നന്നായി ശ്രമിച്ചുവെന്നും മുകേഷ് പറയുന്നു.
എന്നാൽ കുടുംബ ജീവിതമാകുമ്പോൾ ചില അഡ്ജസ്റ്റ്മെന്റുകൾ വേണ്ടേ എന്ന അവതാരകന്റെ ചോദ്യത്തിന് നമ്മുടെ ആത്മാഭിമാനത്തെ പോലും ബാധിച്ചേക്കാവുന്ന ചില അഡ്ജസ്റ്റ്മെൻ്റുകള്‍ ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ എന്തിന് എന്ന തോന്നല്‍ പോലും വരും. കുട്ടികള്‍ ഇപ്പോൾ വലുതായി. അവര്‍ ഞങ്ങള്‍ രണ്ട് പേരുടെ കൂടെയും വളരെ കംഫര്‍ട്ടബിളാണ് എന്നും മുകേഷ് പറയുന്നു.
Leave a Reply