സിനിമയേക്കാൾ വലിയ വൈകാരിക രംഗങ്ങളാണ് മമ്മൂക്കയുടെ വീട്ടിൽ നടന്നത് ! സുൽഫത്ത് ഓടിവന്ന് അദ്ദേഹത്തെ കെട്ടിപിടിക്കുക ആയിരുന്നു ! മുകേഷ് പറയുന്നു !

കഥകൾ പറയാൻ ഇഷ്ടമുള്ളതും കഴിവുമുള്ള ആളാണ് നടൻ മുകേഷ്, അതുകൊണ്ട് തന്നെ അദ്ദേഹം ഒരു യുട്യൂബ് ചാനൽ തുടങ്ങുകയും അതിലൂടെ തന്റെ ജീവിതത്തിലെ സിനിമ അനുഭവങ്ങളും സിനിമ കഥകളും എല്ലാം വളരെ നിരവധി കഥകൾ എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. അത്തരത്തിൽ ഇപ്പോഴിതാ അത്തരത്തിൽ ഒരു കഥയാണ് സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും ശ്രീനിവാസനും ഒരുമിച്ച് എത്തിയ സിനിമയാണ് ‘കഥ പറയുമ്പോൾ’. 2007 ൽ പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഹിറ്റാകുകയും ശേഷം അത് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയും ആയിരുന്നു.

ആ സിനിമയുടെ നിർമ്മാണം ശ്രീനിവാസനും മുകേഷും കൂടി ചേർന്നായിരുന്നു. ഇപ്പോഴിതാ ആ സിനിമയെ കുറിച്ച് മുകേഷ് പറഞ്ഞത് ഇങ്ങനെ, അങ്ങനെ ഞങ്ങൾ സിനിമയുടെ കഥ പറയാൻ മമ്മൂക്കയുടെ വീട്ടിൽ എത്തി, അവിടെ അപ്പോൾ ഇക്കയുടെ ഭാര്യ സുൽഫത്തും ഉണ്ടായിരുന്നു. ഞങ്ങളാണ് ആ സിനിമ നിർമ്മിക്കുന്നത് എന്ന കാര്യം മമ്മൂക്ക ഇത്തയോടും പറഞ്ഞിരുന്നു. സാധാരണ കീഴ്വഴക്കം അനുസരിച്ച് സിനിമയുടെ കഥ ഒന്ന് പറയേണ്ടേ എന്ന് ഞാൻ മമ്മൂക്കയോട് പറഞ്ഞു.

കഥ പല സന്ദർഭങ്ങളിലും യെന്നോട്ട് പറഞ്ഞിട്ടുള്ളതാണ്, അത് മാത്രമല്ല എനിക്ക് നിങ്ങളിൽ പൂർണ്ണ വിശ്വാസവും ഉണ്ട്. കഥ പറഞ്ഞ് നിങ്ങൾ സമയം കളയേണ്ട. എനിക്കതിനുള്ള സമയവും ഇല്ലെന്ന് മമ്മൂക്ക പറഞ്ഞു. എന്നാൽ പിന്നെ പ്രധാന കാര്യത്തിലേക്ക് കടക്കാം ഇക്കയുടെ പ്രതിഫലം എത്രയാണെന്ന് പറയൂ, ഞങ്ങൾക്ക് അത് താങ്ങാൻ കഴിയുന്നത് തന്നെ ആണോ എന്ന് നോക്കട്ടെ എന്നും ഞാനും ശ്രീനിയേറ്റവും കൂടി പറഞ്ഞു, നിർബന്ധമാണോ എന്ന് അദ്ദേഹം ഞങ്ങൾ രണ്ട് പേരെയും നോക്കി ചോദിച്ചു. ഞങ്ങൾ നോക്കുമ്പോൾ ഞങ്ങളേക്കാൾ ടെൻഷൻ ആയി ഇക്കയുടെ ഭാര്യ നിൽക്കുകയാണ്. അപ്പോൾ മമ്മൂക്ക എഴുന്നേറ്റ് ഞങ്ങൾ രണ്ട് പേരെയും തോളിൽ കൈയിട്ട് പറഞ്ഞു ‘ഈ പടം ഞാൻ ഫ്രീ ആയി അഭിനയിക്കുന്നു എന്ന്’.

ഇത് കേട്ടതും ഞാൻ പറഞ്ഞു, തമാശ പറയേണ്ട സമയം അല്ല, ഇപ്പോൾ അറിയണം എന്ന്
അപ്പോൾ അദ്ദേഹം പറഞ്ഞു, നിങ്ങളുടെ അടുത്ത് നിന്ന് ഞാൻ കാശ് മേടിക്കാനോ, എത്ര കൊല്ലമായി നമ്മൾ ഒന്നിച്ച് നിൽക്കുന്നതാണ്. എന്റെ ഈ അഞ്ച് ദിവസം ഫ്രീ എന്ന്. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മമ്മൂക്കയുടെ ഭാര്യ പിറകിലൂടെ വന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ഇക്ക എന്താകും പറയാൻ പോകുന്നത് എന്നോർത്ത് ടെൻഷനിൽ ആയിരുന്നു. വലിയ റേറ്റ് ഒക്കെ പറഞ്ഞാലുള്ള സാഹചര്യം അഭിമുഖീകരിക്കാൻ പറ്റാത്തതിലുള്ള ടെൻഷനിൽ നിൽക്കുകയായിരുന്നു ആ പാവം..

അദ്ദേഹത്തെ കെട്ടിപിടിച്ച് കൊണ്ട് ഇത്ത പറഞ്ഞു, ‘ഇച്ചാക്ക നന്നായി എന്ന്’.. സത്യത്തിൽ ഒരു സിനിമയെ വെല്ലുന്ന വലിയ കുടുംബ നിമിഷം ആയിരുന്നു അത്. ഞങ്ങളുടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു. ശേഷം അവിടുന്ന് ഭക്ഷണവും കഴിച്ച്, കൈ കൊടുത്ത് ഞങ്ങൾ പിരിഞ്ഞു.എന്നും മുകേഷ് പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *