
രതീഷിന്റെ ജീവിതത്തിലെ വില്ലൻ ! രതീഷിന് എല്ലാം നൽകിയത് സിനിമയാണ് ! പക്ഷെ ആ സിനിമയെ മറന്നുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന് ! മുകേഷ് പറയുന്നു !
കഥകൾ പറയാൻ കഴിവുള്ള ഇഷ്ടമുള്ള ആളാണ് മുകേഷ്. അദ്ദേഹം തന്റെ യുട്യൂബ് ചാനലിൽ കൂടി അത്തരത്തിൽ സിനിമക്ക് അകത്തും പുറത്തുനിന്നും ഒരുപാട് അനുഭവങ്ങൾ അദ്ദേഹം കഥപോലെ പറയാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം നടൻ രതീഷിന്റെ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. രതീഷ് ഒരു കാലഘട്ടത്തിലെ സൂപ്പർ ഹീറോ ആയിരുന്നു എന്നും, ഒരേ സമയം നായകനായും വില്ലനായും തിളങ്ങിയ ആളായിരുന്നു രതീഷ്. പക്ഷെ ജീവിതത്തിൽ ആ വിജയം തുടർന്ന് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
രതീഷിന്റെ ജീവിതത്തിലെ ആ വില്ലൻ ആരാണെന്ന് പറയുകയാണ് മുകേഷ്. അദ്ദേഹത്തിന്റെ വാക്കുകൾ. അദ്ദേഹത്തിന്റെ വളർച്ചയെ അസൂയയോടെ നോക്കിയവരായിരുന്നു അന്നത്തെ എല്ലാവരും. നേരത്തെ തന്നെ അദ്ദേഹം സാമ്പത്തിക കുടുംബത്തിലെ അംഗമായിരുന്നു. അദ്ദേഹത്തെ കുറിച്ച് അന്ന് എല്ലാവരും പറഞ്ഞിരുന്നത്, മരിക്കുന്നതിന് തലേ ദിവസം വരെ അഭിനയിക്കാന്‍ പറ്റുന്ന നടനാണ് രതീഷെന്ന് എല്ലാവരും പറയും. കാരണം ഏത് തരം റോളുകളും അദ്ദേഹത്തിന് സാധിക്കും. അവസാന നിമിഷം വരെ ഏതെങ്കിലും റോളില്‍ രതീഷിനെ കാണുമെന്നാണ് എല്ലാവരും കരുതിയത്.
ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് പിന്നീട് നടന്നത്, അദ്ദേഹത്തിന് പറ്റിയ ഏറ്റവും മോശം കാര്യങ്ങളിലൊന്ന് ഇടയ്ക്ക് രതീഷിന്റെ മനസ് വഴിത്തിരിഞ്ഞ് നിർമ്മാണ രംഗത്ത് എത്തിയതാണ്. രണ്ടാമത്തെ കാര്യം അദ്ദേഹം ബിസിനെസ്സ് തുടങ്ങിയതും. അങ്ങനെ അദ്ദേഹം നിർമ്മിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്ന ലൊക്കേഷനിൽ രതീഷ് വളരെ ടെൻഷൻ ആയി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. ഇതിനിടയില്‍ ഒന്ന് രണ്ട് പേരെ കാണാനുണ്ടെന്ന് രതീഷ് പറഞ്ഞിരുന്നു. രാത്രി പത്ത് ആയപ്പോഴെക്കും കറന്റ് പോയി. ജനറേറ്റര്‍ വച്ചിട്ടാണ് ഷൂട്ടിങ് നടക്കുന്നത്. പെട്ടെന്ന് ജനറേറ്ററും നിന്നു. അതിനി ശെരിയാകില്ല എന്ന് പറഞ്ഞ് ഷൂട്ടിങ് നിർത്തി. രതീഷിന്റെ നഷ്ടം വരുന്ന കാര്യമാണ് ഷൂട്ടിങ് നിർത്തിയത്.

എന്നാൽ പിറ്റേ ദിവസമാണ് എല്ലാവരും അറിയുന്നത് രതീഷ് തന്നെ കള്ളം പറയിപ്പിച്ച് ജനറേറ്റർ വർക്ക് ആവില്ല എന്ന് പറയിപ്പിച്ച് ഷൂട്ടിങ് നിർത്തിച്ചത് എന്ന്. ഈ ഷൂട്ടിങ്ങിനെക്കാളും വലിയ എന്തോ ബിസിനസ് ആവശ്യത്തിന് പോകാനാണ് രതീഷ് ഇത് ചെയ്തത്. സിനിമയാണ് രതീഷിനെ രതീഷാക്കിയത്. പക്ഷേ അതില്‍ നിന്നെല്ലാം അദ്ദേഹം വ്യതിചലിച്ച് തുടങ്ങി. പുതിയ ബിസിനസിലേക്ക് പുള്ളി ചുവട് വെച്ചിരുന്നു. അങ്ങനെ കടവും കടപ്പാടും അദ്ദേഹത്തെ അലട്ടാൻ തുടങ്ങി. അതുപോലെ നടൻ ക്യാപ്റ്റൻ രാജുവുമായി നല്ല ബന്ധമായിരുന്നു രതീഷിന് അങ്ങനെ അദ്ദേഹം ഒരു ദിവസം വീട്ടിൽ വിരുന്ന് ഒരുക്കാം എന്ന്പറഞ്ഞു. രതീഷ് ശെരി പറഞ്ഞു.പക്ഷെ അദ്ദേഹവും കുടുംബവും വിരുന്ന് ഒരുക്കി കാത്തിരുന്നു രതീഷ് വന്നില്ല. ബിസിനെസ്സ് മീറ്റിങ്ങിന് പോയി.
ആ പിണക്കം മാറ്റാൻ രതീഷ് വീണ്ടും രാജു ചേട്ടനെയും കുടുംബത്തെയും അവരുടെ വീട്ടിലേക്ക് വിരുന്ന് വിളിച്ചു. ആ ദിവസം അവർ രതീഷിന്റെ വീട്ടിൽ എത്തിയപ്പോൾ അവിടെ രതീഷ് ഇല്ലായിരുന്നു. വിരുന്ന് വിളിച്ച കാര്യം ഭാര്യയോട് പറഞ്ഞിരുന്നതുമില്ല. അങ്ങനെ ക്യാപ്റ്റൻ രാജുവും കുടുബവും തിരുച്ചു പോകുക ആയിരുന്നു എന്നും മുകേഷ് പറയുന്നു. ബിസിനെസ്സിൽ ഇറങ്ങിയതാണ് രതീഷിന്റെ ജീവിതം തകർന്ന് പോകാൻ കരണയമായത് എന്നും അദ്ദേഹം പറയുന്നു.
Leave a Reply