
ജയിച്ച അമ്പിളിയെക്കാൾ അന്ന് കൂടുതൽ പ്രാധാന്യം ലഭിച്ചത് തോറ്റ നവ്യക്കാണ് ! കലാതിലകമായ അമ്പിളിയുടെ ഒരു ഫോട്ടോപോലും പത്രങ്ങളിൽ ഇല്ലായിരുന്നു ! മുകേഷ് പറയുന്നു !
മലയാളികളുടെ ഇഷ്ട നടനാണ് മുകേഷ്. നടൻ എന്ന നിലയിലും പൊതു പ്രവർത്തകൻ എന്ന നിലയിലും മലയാളികളുടെ പ്രിയങ്കരനായ മുകേഷ് ഇപ്പോൾ മിനിസ്ക്രീൻ രംഗത്തും വളരെ സജീവമാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം കോമഡി സ്റ്റാര്‍സ് വേദിയില്‍ മുകേഷ് പറഞ്ഞ വാക്കുക്കലാണ് ആരാധകർക്കിടയിൽ വൈറലായി മാറുന്നത്. ബിഗ് ബോസ് വേദിയിൽ കൂടി മലയാളികളുടെ പ്രിയങ്കരനായി മാറിയ ആളാണ് മണിക്കുട്ടൻ.
കോമഡി സ്റ്റാര്‍സ് വേദിയില്‍ വെച്ച് മുകേഷ് മണികുട്ടനോട് ചോദിച്ച ചില ചോദ്യങ്ങളളും അതിനു മണിക്കുട്ടൻ നൽകുന്ന രസകരമായ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. മണിക്കുട്ടൻ സമ്മാനം നേടിയിട്ടും എന്തുകൊണ്ടാണ് വധിയിൽ കരഞ്ഞത് എന്നാണ് മുകേഷ് ചോദിക്കുന്നത്. അമ്പിളി ദേവിയും നവ്യ നായരും യൂത്ത്ഫെസ്റ്റിവലില്‍ മത്സരിച്ചു. അമ്പിളി ദേവി കലാതിലകം ആയി. വിജയിക്കാന്‍ സാധിക്കാത്തത് കൊണ്ട് നവ്യ നായര്‍ പൊട്ടിക്കരയുന്നതും വാര്‍ത്തകളില്‍ കണ്ടു. പിറ്റേ ദിവസത്തെ പത്രത്തില്‍ നവ്യ നായര്‍ കരയുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു. കലാതിലകമായ അമ്പിളി ദേവിയുടെ പടമൊന്നുമില്ല. കിട്ടാത്ത ആളുടെ ഫോട്ടോയാണ് വന്നത്. ഇവിടെ ഒരാളുടെ പടം ഞാന്‍ ടിവിയില്‍ കണ്ടു. ഫ്ളാറ്റ് കിട്ടാത്തത് കൊണ്ടാവും കരയുന്നതെന്ന് കരുതി. പക്ഷേ കിട്ടിയത് കൊണ്ടായിരുന്നു ആ കരച്ചിലെന്ന മുകേഷ് പറയുന്നു.

അതിനുള്ള ഉത്തരമായി മണിക്കുട്ടൻ പറയുന്നത്. സത്യത്തിൽ ആ ഷോയിൽ പങ്കെടുത്തപ്പോൾ ഇത്രയധികം പിന്തുണ താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് മണിക്കുട്ടന്റെ പ്രതികരണം. ഇടയ്ക്ക് ഒരു പ്രശ്നം കാരണം മത്സരത്തില്‍ നിന്നും ഞാന്‍ പോയിരുന്നു. അത് കൊണ്ട് കിട്ടില്ലെന്ന് തന്നെ കരുതി. പക്ഷേ എന്നിട്ടും എന്നെ ആളുകള്‍ സ്നേഹിച്ചു. ഫ്ളാറ്റ് കിട്ടിയതിനെക്കാളും എന്റെ മനസിനെ തോറ്റത് ഒന്‍പതര കോടി വോട്ടിലാണ് ഞാന്‍ ജയിച്ചതെന്ന് അറിഞ്ഞ നിമിഷമാണ്. അത്ര വലിയ സ്നേഹം മലയാളി പ്രേക്ഷകര്‍ എനിക്ക് നല്കിയപ്പോള് തിരിച്ച് കൊടുക്കാന്‍ ഉണ്ടായിരുന്നത് എന്റെ കണ്ണീര് മാത്രമായിരുന്നുവെന്നും മണിക്കുട്ടന് പറയുന്നു.
ഫ്ളാറ്റ് കിട്ടാത്തത് കൊണ്ടാണോ നോബി പൊട്ടി ചിരിച്ചതെ എന്ന ടിനി ടോമിന്റെ ചോദ്യത്തിന് നോബിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. രാവിലെ എഴുന്നേല്ക്കാന് വേണ്ടി ബിഗ് ബോസിനുള്ളില്‍ പാട്ട് വെക്കും. അപ്പോള്‍ തന്നെ എനിക്ക് സന്തോഷമാവും. കാരണം അന്നത്തെ പെയ്മെന്റ് തുടങ്ങി. രാത്രി ലൈറ്റ് ഓഫ് ആയി കഴിയുമ്ബോള്‍ പെയ്മെന്റ് കഴിഞ്ഞു. ഇനി കിടക്കാം എന്നാണ് ചിന്തിക്കുന്നതെന്നും നോബി പറയുന്നു. ഏതായാലും ഇപ്പോൾ മണികുട്ടന് സമ്മാനമായി കിട്ടിയ ഫ്ളാറ്റിൽ നടൻ താമസിക്കാൻ തയാറെടുക്കുകയാണ്. ഇപ്പോഴും വലിയ പ്രേക്ഷക പിന്തുണയാണ് മണികുട്ടന് ലഭിക്കുന്നത്.
Leave a Reply