
ഏഴാം വിവാഹ വാർഷിക ദിനത്തിൽ ആ സന്തോഷ വാർത്ത പങ്കുവെച്ച് മുക്ത ! ആശംസകൾ അറിയിച്ച് ആരാധകർ !
ഒരു സമയത്ത് സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു മുക്ത. 2006-ൽ പുറത്തിറങ്ങിയ ലാൽ ജോസ് സംവിധാനം ചെയ്ത് അച്ഛനുറങ്ങാത്ത വീട് എന്ന ഒരൊറ്റ സിനിമ കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പാക്കുക ആയിരുന്നു മുക്ത. ആ സിനിമയിൽ അവസരം ലഭിക്കാൻ വേണ്ടി തന്റെ പ്രായം കൂട്ടി പറഞ്ഞ കഥയൊക്കെ മുക്ത എപ്പോഴും പറയാറുണ്ട്. തന്റെ യഥാർഥ പ്രായം പറഞ്ഞാൽ ലാൽ ജോസ് സാർ ആ വേഷം തന്നില്ലങ്കിലോ എന്ന പേടികൊണ്ടാണ് താൻ അന്ന് അങ്ങനെ പറഞ്ഞതെന്നും മുക്ത പറഞ്ഞിരുന്നു.
ശേഷം ഒരൊറ്റ സിനിമ കൊണ്ട് തമിഴകത്തും മുക്ത തന്റെ സ്ഥാനം ഉറപ്പിച്ചു, വിശാൽ നായകനായ താമരഭരണി എന്ന ചിത്രത്തിൽ കൂടി തമിഴ് സിനിമ രംഗത്തും സജീവമായിരുന്നു. പിന്നീട് മലയാളത്തിൽ ഗോൾ, നസ്രാണി, ഹെയ്ലസാ, കാഞ്ചീപുരത്തെ കല്യാണം, മാന്ത്രികൻ എന്നി ചിത്രങ്ങളിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് മുക്ത ഒരു മോഡൽ, നർത്തകി, മേക്കപ്പ് ആർട്ടിസ്റ്റ്, സ്റ്റൈലിസ്റ്റ് എന്നീ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. വിവാഹ ശേഷമാണ് നടി അഭിനയ രംഗത്ത് നിന്നും വിട്ടുനിന്നത്.
ഗായിക നടി റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് ഇവർക്ക് കൊച്ച് സുന്ദരിയായ ഒരു മകളുമുണ്ട്. കണ്മണി എന്ന് വിളിക്കുന്ന കിയാരാ. അമ്മയെപ്പോലെ ഒരുപാട് ആരാധകരുള്ള താരമാണ് കണ്മണിയും. മകളുടെ ഡാൻസ് വിഡിയോകളും ഡബ്സ്മാഷ് വിഡിയോകളും മുക്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തെ കുറിച്ചാണ് താരങ്ങൾ പറയുന്നത്.

കഴിഞ്ഞ ദിവസം ഇവരുടെ ഏഴാമത് വിവാഹ വാർഷികമായിരുന്നു. വളരെ ഗംഭീരമായി ഇവരുടെ സന്തോഷ് നിമിഷം ഇരുവരും ആഘോഷിച്ചിരുന്നു. ഇണങ്ങിയും പിണങ്ങിയും താങ്ങായും തണലായും ഒരുമിച്ചുള്ള… ഏഴ് വർഷങ്ങൾ, വിവാഹ വാർഷിക ആശംസകൾ’, എന്ന് കുറിച്ചു കൊണ്ടാണ് മുക്ത ഭർത്താവ് റിങ്കുവിനും മകൾ കിയാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. എന്നാൽ ഇപ്പോഴിതാ ഈ വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇവരുടെ കുടുംബത്തിലേക്ക് എത്തിയ പുതിയ സന്തോഷത്തെ കുറിച്ചാണ് മുക്ത തൻ്റെ ആരാധകരോട് പങ്കുവെച്ചു. അടുത്തിടെ യൂട്യൂബിൽ സജീവമായിരുന്നു മുക്ത.
ഇവരുടെ ‘മുക്ത ആൻഡ് കൺമണി ഓഫീഷ്യൽ’ എന്നാണ് യൂട്യൂബ് ചാനലിൻ്റെ പേര്. ഇപ്പോൾ ഇവരുടെ ചാനലിന് ‘സിൽവർ ബട്ടൺ’ കിട്ടിയ സന്തോഷമാണ് പങ്കുവെച്ചിരിക്കുന്നത്. വിവാഹ വാർഷികത്തിന് നിങ്ങൾ ഞങ്ങൾക്ക് തന്ന സമ്മാനം എന്ന് പറഞ്ഞു കൊണ്ടാണ് മുക്ത ചിത്രം ആരാധകർക്കായി പോസ്റ്റ് ചെയ്തത്. താരങ്ങൾക്ക് ആശംസൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.
Leave a Reply