ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു അത് ഷെയർ ചെയ്തു സമയം കളയാതെ നമ്മളെ വിട്ടുപോയവർക്കുവേണ്ടി പ്രാർഥിക്കു ! വിവാദത്തോട് മുക്ത പ്രതികരിക്കുന്നു !

മലയാളികളുടെ ഇഷ്ട നടിയാണ് മുക്ത, താരത്തിന്റെ യഥാർഥ പേര് മുക്ത എൽസ ജോർജ്ജ് എന്നാണ്. 2006-ൽ പുറത്തിറങ്ങിയ ലാൽ ജോസ് സംവിധാനം ചെയ്ത് അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്, ആ സിനിമയിൽ അവസരം ലഭിക്കാൻ വേണ്ടി തന്റെ പ്രായം കൂട്ടി പറഞ്ഞ കഥയൊക്കെ മുക്ത എപ്പോഴും പറയാറുണ്ട്. തന്റെ യഥാർഥ പ്രായം പറഞ്ഞാൽ ലാൽ ജോസ് സാർ ആ വേഷം തന്നില്ലങ്കിലോ എന്ന പേടികൊണ്ടാണ് താൻ അന്ന് അങ്ങനെ പറഞ്ഞതെന്നും മുക്ത പറഞ്ഞിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ മുക്ത ഇപ്പോൾ സീരിയൽ രംഗത്ത് വളരെ സജീവമാണ്, പക്ഷെ കഴിഞ്ഞ ദിവസം മുക്ത സ്റ്റാർ മാജിക് എന്ന പരിപാടിയിൽ മകൾ കണ്മണിയോടൊപ്പം അതിഥിയായി എത്തിയിരുന്നു. ആ ഷോയിൽ വെച്ച് മുക്ത മകളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ സമൂഹ മാധ്യമണങ്ങളടക്കം വലിയ വിവാദമായായിരുന്നു. വീണ്ടും വിവാദങ്ങള്‍ വിട്ടൊഴിയാതെ സ്റ്റാര്‍ മാജിക് പരിപാടി. സന്തോഷ് പണ്ഡിറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പാണ് ഇപ്പോൾ സ്റ്റാര്‍ മാജിക്കിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി എത്തിയിരിക്കുന്നത്.

പരപാടിയിൽ മുക്ത പറഞ്ഞ  സ്ത്രീവിരുദ്ധ പരാമപര്‍ശം കാരണം  മുക്തയ്ക്ക് എതിരെ വനിത കമ്മീഷനും ബാലാവകാശ കമ്മീഷനും, കൂടാതെ  വാര്‍ത്താവിതരണ വകുപ്പിനും അഡ്വ. ഷഹീന്‍, എഴുത്തുകാരിയായ തനുജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വര്‍മ്മ, ലീനു ആനന്ദന്‍, എ.കെ. വിനോദ് തുടങ്ങിയവരാണ് പ രാതി അയചിരിക്കുന്നത്. ഇവർ ഇത് കൂടാതെ നടിക്കെതിരെയും ആ പരിപാടിക്കെതിരെയും കുറിപ്പുകളൂം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

പരിപാടിയിപ്പോൾ മുക്ത പറഞ്ഞിരുന്നത് ഇങ്ങനെയാണ്, ‘പെണ്‍കുട്ടികളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കണം. ചെറുപ്പം മുതലേ  പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണം. കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്. അതുകഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയാണ്’ പരിപാടിയില്‍ പങ്കെടുത്ത് മുക്ത പറഞ്ഞു . ഇതിനെതിരായി പ്രമുഖർ അടക്കം പലരും പറയുന്നത് ഒരു പെണ്‍കുട്ടിയെയും മറ്റൊരു വീട്ടില്‍ ജീവിക്കാനായി മാത്രം ഇവിടെ ഒരു വീടുകളിലും വളര്‍ത്തരുതെന്നും അമ്മമാരെ തിരുത്താന്‍ മക്കള്‍ തയ്യാറാകണമെന്നും എഴുത്തുകാരി തനൂജ ഭട്ടതിരി അടക്കമുള്ളവര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ഇപ്പോൾ തനിക്കെതിരെ ഉയരുന്ന വിമർശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുക്ത, താരത്തിന്റെ വാക്കുകൾ ഇങ്ങനെ, അവൾ എന്റെയാണ്,  ലോകം എന്തും പറയട്ടെ… ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു അത് ഷെയർ  ചെയ്തു സമയം കളയാതെ ഒരുപാട് പേര് നമ്മളെ വിട്ടു പോയി, പിഞ്ചു കുഞ്ഞുങ്ങൾ അടക്കം.. അവർക്കും ആ കുടുംബങ്ങൾ ക്കും വേണ്ടി പ്രാർത്ഥിക്കു എന്നാണ് മുക്ത പറയുന്നത്. കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടാണ് മുക്ത ഈ പ്രതികരണം അറിയിച്ചിരിക്കുന്നത്.

മുക്തയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്. അവരുടെ മകളെ അവർ ഇഷ്ടമുള്ളപോലെ വളർത്തട്ടെ അതിന് മറ്റുള്ളവർക്ക് എന്തുവേണം എന്നും കൂടാതെ, പെൺകുട്ടികളെ ചെറുപ്പം മുതൽ ഇങ്ങനെ അടുക്കളക്കാരിയാക്കാൻ പഠിപ്പിക്കുന്നതെന്തിനാണ് എന്നും മറ്റൊരു വശം വിമർശനവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *