110 രൂപയിൽ നിന്നും തുടക്കം, ഇന്ന് കോടീശ്വരൻ ! അദ്ദേഹത്തിന്റെ ഔദാര്യമാണ് എന്റെയും ദിലീപിന്റെയും ഒക്കെ ജീവിതം ! നാദിർഷ പറയുന്നു !

മലയാള സിനിമയിലും മിമിക്രി വേദികളിലും കൈയ്യടിനേടിയ ആളാണ് നാദിർഷ. ഇന്ന് അദ്ദേഹം സിനിമ രംഗത്ത് എല്ലാമാണ്. അമര്‍ അക്ബ‍ർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, മേരാ നാം ഷാജി, ഈശോ തുടങ്ങി നിരവധി ചിത്രങ്ങളാണ് അദ്ദേഹം പ്രേക്ഷകർക്കായി നൽകിയിരിക്കുന്നത്. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ ഒരു കോടി എന്ന പരിപാടിയിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്. ആ വാക്കുകൾ ഇങ്ങനെ, ഞാൻ ഒരു ഗായകൻ ആകും എന്നായിരുന്നു വീട്ടുകാരുടെ വിശ്വാസം .

വളരെ  യാദൃശ്ചികമായിട്ടാണ് ഞാൻ  മിമിക്രിയിലേക്ക് വരുന്നത്. ഒരിക്കൽ അതിന്റെ റിഹേഴ്സൽ കാണാൻ പോയി ഞാൻ ഒരു  മിമിക്രിക്കാരൻ ആയിമാറുകയായിരുന്നു. കുട്ടിക്കാലം അത്ര ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല. ബാപ്പയ്ക്ക് ഉള്ള പോലെ ഞങ്ങളെ നോക്കിയിട്ടുണ്ട്. ഞങ്ങൾ അഞ്ചുമക്കളാണ്. മൂത്ത ആളാണ് ഞാൻ. മൂത്ത ആളായതുകൊണ്ട് ഉത്തരവാദിത്വം കൂടി, കാരണം എന്റെ പതിനാറാം വയസിൽ ആണ് ബാപ്പ മരണപ്പെടുന്നത്.

അതോടെ പിന്നെ ഞാൻ മിമിക്രി രംഗത്ത് സജീവമായി, 110 രൂപ ആയിരുന്നു വരുമാനം. സിനിമയിൽ വന്നതിനുശേഷം ആണ് അത് 250 രൂപ ആയി മാറുന്നത്. ബാപ്പയുടെ ജോലി കിട്ടണം എങ്കിൽ പതിനെട്ടു വയസ്സ് ആകണം. അതുവരെ ഞാൻ മിമിക്രി ചെയ്താണ് ജീവിച്ചത്. ശേഷം വാപ്പയുടെ ജോലികിട്ടി. സ്ലെഡ്ജിങ് ഡിപ്പാർട്ട്മെന്റിൽ ആയിരുന്നു ജോലി. പത്തുവർഷം ഞാൻ ആ ജോലി ചെയ്തിരുന്നു. കുടുംബം പോറ്റാനുള്ള വരുമാനം അവിടെ നിന്നും കിട്ടിയിരുന്നു. അതിന്റെ ഒപ്പം സ്റ്റേജ് ഷൊസും കൊണ്ട് പോയിരുന്നു. 365 ദിവസത്തിൽ 150 ദിവസം ഒക്കെ ആയിരുന്നു വർക്ക് ചെയ്‌തത്‌.

ഞാനും ദിലീപുമൊക്കെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അത് ഇന്നസെന്റ് ചേട്ടൻ കാരണമാണ്. അദ്ദേഹമാണ് എന്റെ വീടിന്റെ ഐശ്വര്യം. ങ്ങളുടെ മാത്രമല്ല പല കലാകാരന്മാരുടെയും ജീവിതം. അദ്ദേഹത്തിന്റെ ശബ്ദവും, ഫോട്ടോയും വച്ചിട്ടാണ് ദേ മാവേലി കൊമ്പത്തും, ഓണത്തിനിടയിൽ പുട്ട് കച്ചവടവും ഒക്കെ ഇറക്കുന്നത്. ആ കാസറ്റ് ഇറക്കി കഴിഞ്ഞശേഷം അദ്ദേഹത്തിന്റെ അടുത്ത് പാരകൾ പോയിരുന്നു. എന്നാൽ ആ പയ്യന്മാർ ജീവിച്ചു പൊക്കോട്ടെ എന്നാണ് ചേട്ടൻ അവരോട് പറഞ്ഞത്. ഇന്നത്തെ കാലത്ത് ആരെങ്കിലും അത് ചെയ്യുമോ എന്നും നാദിർഷ ചോദിക്കുന്നു.

ഇന്ന് എന്റെ ഈ ജീവിതത്തിൽ ഞാൻ ഒരുപാട് ഹാപ്പിയാണ്. കാരണം ഒരു ലൂണ വാങ്ങിക്കണം എന്ന് സ്വപ്നം കണ്ടുനടന്ന ഒരു വാപ്പയുടെ മോനാണ് ഞാൻ. അദ്ദേഹം പല സാഹചര്യങ്ങളും ഈ ആഗ്രഹം പറഞ്ഞു കേട്ടിട്ടുള്ള ആളാണ് ഞാൻ. എനിക്ക് ഒരു ലൂണ വാങ്ങിക്കണം, അതിന്റെ പുറകിൽ നിന്നെയും മക്കളെയും ഇരുത്തി പോകണം എന്നാണ് ബാപ്പ പറഞ്ഞിട്ടുള്ളത്. ഇത് കേട്ടുവളർന്ന എനിക്ക് ഒരു കാർ വാങ്ങാൻ ആയതു തന്നെ വലിയ കാര്യമാണ് എന്നും അഭിമാനത്തോടെ നാദിർഷ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *