
നമ്മളെ പൊട്ടി ചിരിപ്പിക്കുന്ന കോമഡി താരം നടൻ നസീർ സംക്രാന്തിയുടെ ജീവിത കഥ ഏവരെയും വിഷമിപ്പിക്കും !
മലയാളികൾക്ക് ഏറെ പരിചിതനായ മിമിക്രി താരമാണ് നടൻ നസീർ സംക്രാന്തി. തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലെ കമലാസനൻ എന്ന കഥാപത്രമാണ് നസീർ എന്ന കലാകാരനെ കൂടുതൽ ജനപ്രിയനാക്കിയത്. കഥ ഏവരെയും വിഷമിപ്പിക്കും, കോട്ടയം സക്രാന്തിയാണ് നസീറിന്റെ സ്ഥലം. തനറെ ബാല്യ കാലം ഏറെ ദുരിതം അനുഭവിച്ച നസീർ ഇപ്പോഴാണ് ശരിക്കും ജീവിച്ചു തുടങ്ങുന്നത്, വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ അച്ഛനെ അദ്ദേഹത്തിന് നഷ്ട്മായിരുന്നു.
ഉമ്മയും നാല് സഹോദരങ്ങളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. തന്റെ ഏഴാമത്തെ വയസിൽ പിതാവിനെ നഷ്ടമായതുകൊണ്ടുതന്നെ ആ കുടുംബം അതികം വൈകാതെ തെരുവിലേക് ഇറങ്ങേണ്ടി വന്നു. പിന്നീട് അവരുടെ താമസം സംക്രാന്തികടുത്ത് റെയിൽവേ പുറം പോക്കിലേക്കായി. ശേഷം നസീറിനെ കണ്ണൂരിലെ യത്തീം ഖാനയിലേക്ക് മാറ്റുകയും ചെയ്തു. ബാല്യകാലത്തിന്റെ അഞ്ചു വർഷവും അനാഥാലയത്തിന്റെ അന്തി കഞ്ഞി കുടിച്ച് ദിവസങ്ങൾ തള്ളിനീക്കുമ്പോഴും കണ്ണുനീർ പൊഴിയാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഇല്ലായിരുന്നു..
ശേഷം അനാഥാലയത്തിൽ നിന്നും മടങ്ങി എത്തിയപ്പോഴും തന്റെ കുടുംബം ആ റെയിൽവേ പുറമ്പോക്കിൽ തന്നെയായിരുന്നു, അതുമാത്രവുമല്ല മുഴു പട്ടിണിയും ദാരിദ്യ്രവും ആ കുടുംബത്തെ തകർത്തിരുന്നു. ഇതെല്ലാം കണ്ട നസീർ മറ്റു മാർഗ്ഗങ്ങളില്ലാതെ ഭിക്ഷാടനത്തിനായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു, ആക്രിപെറുക്കൽ ആയിരുന്നു ആദ്യം ചെയ്‌തിരുന്നത്. പിന്നീട് ഹോട്ടലിൽ പാത്രം കഴുകൽ, തുടങ്ങി ജീവിതമാർഗത്തിനായി എല്ലാ ജോലികളും അദ്ദേഹം ചെയ്തിരുന്നു.

ഇതിനടിയിലാണ് നാട്ടിലെ ചില ക്ലബുകളിൽ നടന്ന പല പാട്ട് മത്സരം, കഥാപ്രസംഗം, മിമിക്രി തുടങ്ങിയ കലാപരമായ കാര്യങ്ങൾ ചെയ്തു തുടങ്ങിയത്. തന്റെ പതിനഞ്ചാമത്തെ വയസിലാണ് നസീർ കലാപരമായി മുന്നോട്ട് പോകുന്നത്, ആദ്യ കാലങ്ങളിൽ നാട്ടിൻപുറത്തെ അമ്പല പരിപാടികളിൽ സ്‌കിറ്റുകൾ അവതരിപ്പിച്ചു തുടങ്ങി, ശേഷം പിന്നീട് അത് പ്രൊഫെഷണൽ ട്രൂപ്പ് പരിപാടികളിലേക്ക് നീങ്ങുകയായിരുന്നു.
ട്രൂപ്പുകൾ സജീവമായതോടെ ആ വളർച്ച പിന്നീട് ടെലിവിഷൻ ചാനലുകളിലേക്ക് അവസരം നേടിത്തന്നു, തന്നെ പ്രേക്ഷകർ കൂടുതലും അറിയുന്നതും സ്വീകരിക്കുന്നതും തട്ടീം മുട്ടീം എന്ന പരിപാടിയിലെ കമലാസനൻ എന്ന കഥാപാത്രതിലോടെ ആണെന്നാണ് നസീർ പറയുന്നത്. ആ കഥാപാത്രം ടെലിവിഷൻ സംസഥാന മികച്ച കൊമേഡിയനുള്ള പുരസ്‌കാരം മുതൽ മറ്റു പല ബഹുമതികളും നേടികൊടുത്തിരുന്നു.
തന്റെ ഉള്ളിൽ സിനിമ മോഹത്തിന്റെ വിത്ത് വിതച്ചത് മെഗാസ്റ്റാർ മ്മൂട്ടിയാണ് എന്നാണ് നസീർ പറയുന്നത്. ഒരു പരിപാടിക്ക് പോയപ്പോൾ അദ്ദേഹത്തെ കാണാൻ ഒരവസരം ലഭിച്ചു, അപ്പോൾ എന്നോട് ചോദിച്ചു കൂടെ നിന്നവരെലാം സിനിമയിൽ എത്തിയില്ലേ നിനക്കും എത്തണ്ടേ എന്ന്, വേണം എന്ന് ഞാൻ പറഞ്ഞു. അപ്പോൾ എന്നോട് പറഞ്ഞു നീ ഇനി സ്കിറ്റുകളിൽ പെൺവേഷം കെട്ടരുത് അല്ലാതെയുള്ള വേഷങ്ങൾ ചെയ്താൽ മതിയെന്ന്. അത് അക്ഷരംപ്രതി അനുസരിക്കാൻ സാധിച്ചില്ലെങ്കിലും ഒഴിവാക്കാൻ പറ്റുന്ന സ്‌കിറ്റുകൾ ഒഴിവാക്കിയിരുന്നു എന്നും നസീർ പറയുന്നു. മമ്മൂട്ടി തനിക്ക് പല സഹായങ്ങളും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
Leave a Reply