ഭിക്ഷ എടുത്ത് കിട്ടുന്ന അരിയും, കപ്പയും കുറച്ച് ചില്ലറ പൈസയുമായിട്ട് ഞാൻ വരും ! അന്നത്തെ ദിവസം ഞങ്ങൾ അതുവെച്ച് കഴിയും ! മറക്കാൻ കഴിയില്ല അതുകൊണ്ടാണ് വീണ്ടും പറയുന്നത് ! നസീർ സംക്രാന്തി !

മിമിക്രി രംഗത്തുകൂടി ടെലിവിഷൻ മേഖലയില് സിനിമയിലും ഏറെ ശ്രദ്ധ നേടിയ കലാകാരനാണ് നസീർ സംക്രാന്തി. ഇപ്പോൾ അദ്ദേഹത്തെ കൂടുതൽ പേർക്കും പരിചയം, തട്ടീം മുട്ടീം എന്ന പരിപാടിയിലെ കമലാസനൻ എന്ന നിലയിലും. ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിലെ ജഡ്‌ജ്‌ ആയിട്ടും ആയിരിക്കും. ഇന്ന് അദ്ദേഹം പ്രശസ്തനും, സമ്പന്നനും ആണെങ്കിലും ഇതുമില്ലാതെ പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ഒരു ജീവിതവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. താരങ്ങൾ ആയിക്കഴിഞ്ഞാൽ വന്ന വഴി മറന്ന് പോകുന്നവർക്ക് ഇടയിൽ ഒരു വ്യത്യസ്തനാണ് നസീർ. തന്റെ കഷ്ടപ്പാടുകൾ ഇന്നും അദ്ദേഹം എണ്ണി എണ്ണി പറയുന്നുണ്ട്. അടുത്തിടെ ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ താൻ കടന്നു വന്ന വഴികളെ കുറിച്ച് നസീർ സംസാരിച്ചിരുന്നു.

എന്നാൽ ഇപ്പോൾ നിങ്ങളുടെ അവസ്ഥ മാറിയല്ലോ, ഇത് വീണ്ടും പറയുന്നത് എന്തിനാണ് എന്ന് തന്നോട് പലരും ചോദിക്കാറുണ്ട് എന്ന് പറയുകയാണ് ഇപ്പോൾ നസീർ. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നസീർ ഇക്കാര്യത്തെ കുറിച്ച് പറയുന്നത്. ഞാൻ അനുഭവിച്ച എന്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ച് പറയാൻ ഞാൻ മടിക്കേണ്ടത് എന്തിനാണ് എന്ന് അദ്ദേഹം ചോദിക്കുന്നത്. അതൊന്നും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, അതുകൊണ്ടാണ് വീണ്ടും വീണ്ടും പറഞ്ഞുപോകുന്നത്. എന്റെ ഏഴാമത്തെ വയസിൽ പിതാവിനെ നഷ്ടമായതുകൊണ്ടുതന്നെ എന്റെ കുടുംബം അതികം വൈകാതെ തെരുവിലേക് ഇറങ്ങേണ്ടി വന്നു.

ശേഷം ഞങ്ങളുടെ താമസം സംക്രാന്തികടുത്ത് റെയിൽവേ പുറം പോക്കിലേക്കായി. ശേഷം എന്നെ കണ്ണൂരിലെ യത്തീംഖാനയിലേക്ക് മാറ്റുകയും ചെയ്തു. ബാല്യകാലത്തിന്റെ അഞ്ചു വർഷവും അനാഥാലയത്തിന്റെ അന്തി കഞ്ഞി കുടിച്ച് ദിവസങ്ങൾ തള്ളിനീക്കുമ്പോഴും കണ്ണുനീർ പൊഴിയാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഇല്ലായിരുന്നു. ശേഷം അനാഥാലയത്തിൽ നിന്നും മടങ്ങി എത്തിയപ്പോഴും തന്റെ കുടുംബം ആ റെയിൽവേ പുറമ്പോക്കിൽ തന്നെയായിരുന്നു, അതുമാത്രവുമല്ല മുഴു പട്ടിണിയും ദാരിദ്യ്രവും ആ കുടുംബത്തെ തകർത്തിരുന്നു. ഇതെല്ലാം കണ്ട നസീർ മറ്റു മാർഗ്ഗങ്ങളില്ലാതെ ഭിക്ഷാടനത്തിനായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു.

ഞങ്ങൾക്ക് അവിടെ അതിനെ അന്ന് ഭിക്ഷ എന്നല്ല പറയുക. കപ്പയ്ക്ക് പോവുക എന്നാണ് പറയുക. ഒരുവിധത്തിൽ പറഞ്ഞാൽ ഭിക്ഷ തന്നെയാണ്. എനിക്ക് അത് പറയുന്നതിൽ നാണമൊന്നുമില്ല. ഒരു കൊട്ടയൊക്കെ ആയിട്ട് നമ്മൾ വീടുകളിൽ പോവും. അമ്മച്ചി എന്ന് വിളിച്ചു ചെല്ലുമ്പോൾ അവർ ആഹാരമൊക്കെ തരും. വൈകുന്നേരം വരുമ്പോൾ കുറച്ച് അരി, കുറച്ച് കപ്പ. കുറച്ച് ചില്ലറ പൈസയൊക്കെ ആയിട്ട് വരും. അന്നത്തെ ദിവസം ഞങ്ങൾ അതുവെച്ച് കഴിയും, നസീർ പറഞ്ഞു. എന്നോട് എന്തിനാണ് ഇപ്പോൾ ഇതൊക്കെ പറയുന്നതെന്ന് ചോദിക്കാറുണ്ട്. ഞാൻ ചെയ്ത കാര്യമല്ലേ. അതിന് നാണിക്കുന്ന എന്തിനാണ് എന്ന് ഞാൻ ചോദിക്കും. മീൻ വിളിക്കാൻ പോയത്, ഹോട്ടൽ സപ്ളെയർ ആയി പോയത്. ആക്രി എടുക്കാൻ പോയത് ഒന്നും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *