വായ്പാ കുടിശ്ശിക 4 ലക്ഷം ക ! ഇളവ് അപേക്ഷിക്കാനുള്ള വണ്ടിക്കൂലി, വള്ളക്കൂലി, ഭക്ഷണ ചെലവ് 400 ക ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !
കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു കേരള സർക്കാരിന്റെ നവകേരള യാത്ര, കാസർഗോഡ് നിന്നും ആരംഭിച്ച യാത്ര കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തിച്ചേർന്നത്. എന്നാൽ ഇപ്പോഴിതാ നവകേരള സദസിൽ പരാതിയുമായി എത്തിയ ഒരു സാധാരണക്കാരന് ലഭിച്ച നീതികേടാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. കണ്ണൂരിൽ സഹകരണ ബാങ്കിലെ നാല് ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയിൽ ഇളവ് തേടി നവകേരള സദസ്സിൽ പരാതി നൽകിയയാൾക്ക് കുറച്ച തുക വെറും 515 രൂപ. പരമാവധി ഇളവ് നൽകിയെന്നും പരാതി തീർപ്പാക്കിയെന്നുമായിരുന്നു പരാതിക്കാരന് മറുപടി കിട്ടിയത്. എന്നാൽ കുറച്ച തുക കേട്ടപ്പോൾ ഞെട്ടിപ്പോയി, വെറും 515 രൂപയാണ് ഇയാൾക്ക് കുറച്ചുനൽകിയത്.
ഇതിന്റെ ചിത്രമടക്കം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഉയരുന്നത്. ഒപ്പം നിരവധി വിമർശനങ്ങളും പരിഹസങ്ങളും നിറയുകയാണ്, സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, വായ്പാ കുടിശ്ശിക 4 ലക്ഷം ക. ഇളവ് അപേക്ഷിക്കാനുള്ള വണ്ടിക്കൂലി, വള്ളക്കൂലി, ഭക്ഷണ ചെലവ് 400 ക. കിട്ടിയ ഇളവ് 515 ക. ലാഭം 115 ക. ആ തുകയ്ക്ക് വീടിന്റെ കതക് സ്വർണ്ണം പൂശി എന്നായിരുന്നു.
അതുപോലെ മാധ്യമപ്രവർത്തകയായ അഞ്ജു പാർവതി പ്രവീഷ് കുറിച്ചത് ഇങ്ങനെ, ന്നാലും ഇളവ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. നാല് ലക്ഷം ഉറുപ്പിക വായ്പയ്ക്ക് ഉള്ള ഇളവ് 512 ഉറുപ്പിക. കേപ്റ്റന്റെ സ്വന്തം കെ വാട്ട കൂതറ ബ്രാന്റ് അടിക്കാനുള്ള തുക ഉണ്ട്. ഇത്രമേൽ കരുതൽ ഉള്ള ഒരു മൻഷൻ, അന്ന് ആ സദസ്സിൽ ഇടിച്ചു ഞെരുങ്ങി നിന്ന് ഈ നിവേദനം കൊടുത്ത നേരം ആ മനുഷ്യൻ പണിക്ക് പോയിരുന്നുവെങ്കിൽ പണിക്കൂലി ആയിരം പോക്കറ്റിൽ ഇരുന്നേനെ. പാവത്തിന് ഈ ഇളവ് താങ്ങാനുള്ള മനോബലം കൊടുക്കണേ.. എന്നായിരുന്നു.
ഒപ്പം വലിയ ട്രോളുകളും നിറയുന്നുണ്ട്. തന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കൂലിപ്പണിക്കാരനാണ് പരാതിക്കാരൻ. വീട് അറ്റകുറ്റപ്പണിക്കെടുത്തത് നാല് ലക്ഷം രൂപയാണ്. കേരള ബാങ്കിന്‍റെ ഇരിട്ടി സായാഹ്ന ശാഖയിൽ 3,97,731 രൂപ ഇനിയും അടയ്ക്കാനുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനെത്തിയപ്പോൾ അവിടെ പോയി അപേക്ഷ നൽകി. കുടിശ്ശിക ഇളവ് നൽകണമെന്നായിരുന്നു ആവശ്യം. ഒരു ദിവസം പണി കളഞ്ഞ്, ഇരിട്ടി വരെ പോയി നൽകിയ അപേക്ഷയാണ്. അത്രയും കഷ്ടപ്പെടായത് കൊണ്ടാണ് ബുദ്ധിമുട്ടിപോയത്.
അദ്ദേഹം നൽകിയ പരാതിക്ക് കൃത്യമായി മറുപടികൾ വന്നു. ഡിസംബർ ആറിന് പരാതി തീർപ്പാക്കിയതായി സഹകരണസംഘം ജോയിന്‍റ് രജിസ്ട്രാറുടെ അറിയിപ്പ് വരികയായിരുന്നു. അത് ഇങ്ങനെ.. താങ്കൾക്ക് പരമാവധി ഇളവ് നൽകാൻ ബാങ്ക് തീരുമാനിച്ചിരിക്കുന്നു. താഴെ പറയുന്ന പലിശ ആനുകൂല്യങ്ങൾ കൈപ്പറ്റി വായ്പാ കണക്ക് അവസാനിപ്പിക്കാമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഇളവ് ചെയ്ത തുക 515 രൂപ. ബാക്കി 3,97216 രൂപ ഈ മാസം 31നകം ബാങ്കിൽ അടയ്ക്കണം. ഇളവ് അനുവദിക്കാൻ വകുപ്പില്ല എന്ന മറുപടിയായിരുന്നെങ്കിൽ ഇതിലും ഭേദമെന്നാണ് അപേക്ഷകൻ പറയുന്നത്.
Leave a Reply