ആദ്യം പരിചയം, പിന്നെ പ്രണയം ! നവീൻ തുറന്ന് പറയുന്നു !!

മലയാള കുടുംബ പ്രേക്ഷകര്ക്ക് ഏറെ പരിചിതനും വളരെയധികം ഇഷ്ടമുള്ള ഒരു നടനുമാണ് നവീൻ അറക്കൽ, എം ജി ശ്രീ കുമാറിന്റെ ചാറ്റ് ഷോ ആയ പാടാം പറയാം എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് നവീൻ തന്റെ വിശേഷങ്ങൾ തുറന്ന് പറഞ്ഞത്, ആദ്യം ആ പേരിൽ നിന്നും തുടരാം എന്നാണ് എംജി പറയുന്നത്, നവീൻ തോമസ് എന്നായിരുന്നു തന്റെ പേര് പിന്നീട്‍ സീരിയലിൽ വന്നപ്പോൾ അതിനൊരു സുഖമില്ലെന്ന് തോന്നി റിമ കല്ലിങ്കൽ, സാന്ദ്ര വാളൂക്കാരൻ എന്നപോലെ എനിക്കും എന്തുകൊണ്ട് പേരിന്റെ കൂടെ എന്റെ കുടുംബ പേര് ചേർത്തുകൂടാ എന്ന തോന്നലിലാണ് നവീൻ അറക്കൽ എന്നാക്കിയത്..

ഈ പേര് കേൾക്കുമ്പോൾ ഇപ്പോൾ ചിലരൊക്കെ തിരക്കാറുണ്ട് യെവിടെയാണ് ഈ അറക്കൽ എന്നൊക്കെ, പിന്നെ ചിലരൊക്കെ വിചാരിച്ചു ഞാൻ ഒരു രാജ കുടുംബത്തിലെ ആളാണ് എന്നൊക്കെ ഇതൊക്കെ രസമല്ലേ എന്നും നവീൻ പറയുന്നു.. മകൻ, മകൾ, ഭാര്യ അടങ്ങുന്നതാണ് നവീന്റെ കുടുംബം. ഭാര്യ സിനി എൽകെജി അധ്യാപികയാണ്, മൂത്ത മകൾ നേഹ എട്ടാം ക്ലാസിയിലും ഇളയ മകൻ രണ്ടാം ക്ലാസ്സിലും പഠിക്കുന്നു. തങ്ങളുടേത് പ്രണയ വിവാഹമായിരുന്നു ആദ്യ കാലങ്ങളിൽ താൻ മോഡലിംഗ് ചെയ്യുമായിരുന്നു അങ്ങനെ ഒരു ഷോ കാണാൻ വന്നതാണ് സിനി അങ്ങനെ അവിടെവെച്ച് പരിചയപെട്ടു, പിന്നീട് പ്രണയം ഒടുവിൽ വിവാഹം.

വീട്ടിൽ എങ്ങനെയാണ് സിനിയെ തല്ലാറുണ്ടോ എന്ന ചോദ്യത്തിന് പിന്നില്ലേ ഞാൻ ഇടക്കൊക്കെ ഓരോന്ന് കൊടുക്കും എന്നായിരുന്നു നവീന്റെ മറുപടി, എന്നാൽ അത് വെറുതെ ആന്നെനും തല്ലൊന്നും ഇല്ല പകരം ഭീഷണിപ്പെടുത്തും വഴക്കുമാത്രമാണ് ഉള്ളതെന്നും സിനി പറയുന്നു. വീട്ടിൽ പൊതുവെ എങ്ങനെയാണ് എന്ന ചോദ്യത്തിന് സിനിയുടെ മറുപടി ഒന്നുകിൽ കൊമേഡിയൻ അല്ലെങ്കിൽ വില്ലൻ എന്നായിരുന്നു…

ആരാണ് വീട്ടിൽ ഭക്ഷണം വെക്കുന്നത് എന്ന ചോദ്യത്തിന് വെക്കുന്നത് സിനി തന്നെയാണ് പിന്നെ താൻ വീട്ടിൽ ഉള്ളപ്പോൾ എന്തെങ്കിലും ജോലികൾ സഹായിക്കാറുണ്ടെന്നും നവീൻ പറയുന്നു. നിരവധി സീരിയലുകൾ ഇതിനോടകം നവീൻ ചെയ്തിരുന്നു. അതിൽ കൂടുതലും വില്ലൻ വേഷങ്ങൾ ആയിരുന്നു, അതുകൊണ്ടുതന്നെ കുടുംബ പ്രേക്ഷകരുടെ തെറിയും പ്രാക്കും താൻ ഇഷ്ടം പോലെ വാങ്ങി കൂട്ടാറുണ്ടെന്നും നവീൻ പറയുന്നു.

യാത്രകൾ തനിക്കും കുടുംബത്തിനും ഒരുപാട് ഇഷ്ടമാണ് അതുകൊണ്ട് തന്നെ സമയം കിട്ടുമ്പോൾ തങ്ങൾ യാത്രകൾ പോകാറുണ്ടെന്നും ഇപ്പോൾ കഴിഞ്ഞ തവണ ഞങ്ങൾ മൂന്നാറിലും വേളാങ്കണ്ണിയിലും പോയിരുന്നു എല്ലാ കൊല്ലവും മുടങ്ങാതെ തങ്ങൾ വേളാങ്കണ്ണിയിൽ പോകാറുണ്ടെന്നും നവീൻ പറയുന്നു, ഇപ്പോൾ സീ കേരളത്തിൽ സത്യാ എന്ന പെൺകുട്ടി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്, അതിലും വില്ലൻ വേഷമാണ് നവീൻ ചെയ്യുന്നത്, സ്റ്റാർ മാജിക് എന്ന പരിപാടിയിൽ യെത്തിയതിയോടെയാണ് തനിക്ക് കോമഡിയും വഴങ്ങുമെന്ന് താരം തെളിയിച്ചത്….

Leave a Reply

Your email address will not be published. Required fields are marked *