കെട്ടിയോനെയും കുഞ്ഞിനേയും കളഞ്ഞിട്ട് പണത്തിനും പ്രശസ്തിക്കും പിന്നാലെ നടക്കുന്ന നിങ്ങളോട് എന്ത് പറയാൻ ! വിമർശകന് മറുപടി കൊടുത്ത് നവ്യ നായർ !

മലയാള സിനിമയിലെ ഒരു സമയത്ത് മുൻ നിര നായികമാരിൽ ഒരാളായിരുന്നു നവ്യ നായർ. വിവാഹ ശേഷം സിനിമ വിട്ട താരം തന്റെ മകന്റെ ജനനത്തിന് ശേഷവും അത്ര ആക്റ്റീവ് ആയിരുന്നില്ല, അടുത്തിടെ ഒരുത്തി എന്ന സിനിമയിലൂടെ സിനിമ രംഗത്ത്  വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ നായർ. ഒരുത്തി എന്ന സിനിമ വളരെ വലിയ വിജയമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ നവ്യ തന്റെ ഓരോ സന്തോഷ നിമിഷങ്ങളും പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ ഇപ്പോഴിതാ നവ്യ പങ്കുവെച്ച ചില ചിത്രങ്ങൾക്ക് താഴെ വളരെ മോശമായ കമന്റ് ചെയ്ത് ആൾക്ക് മറുപടി നൽകിയിരുന്നതാണ് ഏറെ ശ്രദ്ധ നേടുന്നത്. കെട്ടിയോനെയും കളഞ്ഞിട്ട് പണം, ഫാൻസ് പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ, ജീവിതം ഒന്നേ ഉള്ളൂ, സന്തോഷം എന്നാണ് കമന്റ്. എന്നാണ് നടിക്ക് ലഭിച്ച കമന്റ്, അതിന് മറുപടി ഇങ്ങനെ, ഇതൊക്കെ ആരാ തന്നോട് പറഞ്ഞേ.. പിന്നെ അവസാനം പറഞ്ഞ വരി കറക്ട് ആണ് കേട്ടോ… ജീവിതം ഒന്നേ ഉള്ളൂ. നിങ്ങളും സന്തോഷം ആയി ഇരിക്കൂ. എന്തിനാ ദുഷിപ്പൊക്കേ പറഞ്ഞു നടക്കുന്നേ..എന്നായിരുന്നു നവ്യയുടെ മറുപടി. നവ്യയുടെ ഈ മറുപടിയെ കൈയ്യടിയോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ മറുപടിയെന്നാണ് പലരുടേയും കമന്റ്.

ഏതായാലും സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടുകയാണ്. നവ്യയുടെ ജീവിത്തിലെ മറ്റൊരു സന്തോഷത്തിന് കൂടി ഇപ്പോൾ തുടക്കം കുറിക്കുകയാണ്. ഒരു നൃത്തവിദ്യാലയം ആരംഭിക്കുകയാണെന്ന സന്തോഷവാർത്തയും നവ്യ ആരാധകരുമായി പങ്കുവെച്ചിരുന്നു. മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് ഫൗണ്ടേഷൻ എന്നാണ് നവ്യയുടെ സംരംഭത്തിന്റെ പേര്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് നവ്യയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്. തിരക്കുകൾ മാറ്റിവച്ച് കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം നവ്യ പങ്കുവച്ചിരുന്നു.

ഭർത്താവിന്റെ വീട്ടുകാരും ഒത്തുള്ള സന്തോഷ നിമിഷങ്ങളും നവ്യ പങ്കുവെക്കാറുണ്ട്, മുംബയിൽ ബിസിനെസ്സ് ചെയ്യുന്ന നവ്യയുടെ ഭർത്താവ് അങ്ങനെ അതികം നാട്ടിലേക്ക് വരാറില്ല. നവ്യ മകനുമായി അങ്ങോട്ടേക്ക് പോകാനാണ് പതിവ്, നവ്യയുടെ സിനിമ ജീവിതത്തിന് പൂർണ്ണ പിന്തുണയാണ്, ഭർത്താവും അദ്ദേഹത്തിന്റെ കുടുംബവും നൽകുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *